AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ethanol Free Petrol : E20 പേടി വേണ്ട, പുതിയ ആപ്പ് വന്നു! ഇനി എഥനോൾ ഇല്ലാത്ത പമ്പ് ഈസിയായി കണ്ടുപിടിക്കാം

E0 Finder for Ethanol Free Petrol : എഥനോൾ കലർന്ന പെട്രോൾ ഉപയോ​ഗിക്കാൻ മടിയുള്ളവരാണ് കൂടുതൽ പേരും. ‌വാഹനത്തിന്റെ മൈലേജ് കുറയൽ, പാർട്സുകൾക്ക് കേടുപാടുകൾ വരൽ തുടങ്ങിയവ കാര്യങ്ങൾ ഉന്നയിച്ചാണ് പലരും എഥനോൾ കലർന്ന പെട്രോളിനോട് വിമുഖത കാണിക്കുന്നത്. പ്രത്യേകിച്ച് പഴയ മോഡൽ വാഹനങ്ങൾ ഉപയോ​ഗിക്കുന്നവരാണ് ഇ 20 പെട്രോൾ സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തന്നത്.

Ethanol Free Petrol : E20 പേടി വേണ്ട, പുതിയ ആപ്പ് വന്നു! ഇനി എഥനോൾ ഇല്ലാത്ത പമ്പ് ഈസിയായി കണ്ടുപിടിക്കാം
Ethanol Free PetrolImage Credit source: Sonu Mehta/HT via Getty Images
Amal KV
Amal KV | Updated On: 15 Aug 2026 | 07:52 PM

എഥനോൾ കലർന്ന പെട്രോൾ ഉപയോ​ഗിക്കാൻ മടിയുള്ളവരാണ് കൂടുതൽ പേരും. ‌വാഹനത്തിന്റെ മൈലേജ് കുറയൽ, പാർട്സുകൾക്ക് കേടുപാടുകൾ വരൽ തുടങ്ങിയവ കാര്യങ്ങൾ ഉന്നയിച്ചാണ് പലരും എഥനോൾ കലർന്ന പെട്രോളിനോട് വിമുഖത കാണിക്കുന്നത്. പ്രത്യേകിച്ച് പഴയ മോഡൽ വാഹനങ്ങൾ ഉപയോ​ഗിക്കുന്നവരാണ് ഇ 20 പെട്രോൾ സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തന്നത്. ഇത്തരത്തിൽ ഇ 20 പെട്രോളിനെ ഭയമുള്ളവർക്ക് ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. നിങ്ങൾക്ക് ഇ 20 പെട്രോൾ വേണ്ട പകരം എഥനോൾ ഒരു തുള്ളി പോലും കലരാത്ത ഇ 0 പെട്രോൾ മതി എന്നാണെങ്കിൽ അതിന് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു എഞ്ചിനീയർ.

സംഭവം ഇതാണ് എഥനോൾ കലരാത്ത പെട്രോളുകൾ ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണെത്താൻ കഴിയുന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് ഗൗരവ് താക്കർ എ‌ന്ന എഞ്ചിനീയർ. E0 Finder എന്നാണ് പ്ലാറ്റ് ഫോമിന്റെ പേര്. www.e0fuel.in എന്ന വെബ്സൈറ്റ് വഴിയും നിങ്ങളുടെ തൊട്ടടുത്തുള്ള ഇ 0 പെട്രോൾ ലഫിക്കുന്ന പമ്പുകൾ കണ്ടെത്താം. അതായത് ഇനി മുതൽ, പല വെബ്സൈറ്റുകളിലോ പെട്രോൾ പമ്പുകളിലോ കയറിയിറങ്ങി അന്വേഷിക്കുന്നതിന് പകരം, E0 പെട്രോൾ ലഭ്യമായ അടുത്തുള്ള പമ്പുകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തന്നെ പെട്രോൾ വാഹന ഉപയോക്താക്കൾക്ക് കണ്ടെത്താം.

Also Read : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി

ഇന്ത്യയിലെ മൂന്ന് പ്രധാന പൊതുമേഖലാ എണ്ണ വിപണന കമ്പനികളിൽ നിന്ന് എത്തനോൾ രഹിത പ്രീമിയം പെട്രോൾ (E0 പെട്രോൾ) ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷനുകളാണ് E0 Finder വഴി ലഭ്യമാവുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ XP100, ഭാരത് പെട്രോളിയത്തിന്റെ Speed ​​100, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ Power 100 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോ കമ്പനിയുടെയും വെവ്വേറെ ലൊക്കേഷനുകൾ പരിശോധിക്കുന്നതിന് പകരം, ഈ മൂന്ന് കമ്പനികളുടെ മുഴുവൻ പമ്പുകളെയും ഒരൊറ്റ ഇന്ററാക്ടീവ് മാപ്പിൽ ഈ പ്ലാറ്റ് ഫോം പ്രദർശിപ്പിക്കുന്നു.

തങ്ങളുടെ അടുത്തുള്ള E0 പെട്രോൾ പമ്പുകൾ കാണിക്കുന്നതിനായി, E0 Finder ഉപയോക്താവിന്റെ നിലവിലെ ലൊക്കേഷൻ ഉപയോ​ഗപ്പെടുത്തും. സ്വന്തം ലക്കേഷൻ കൂടാതെ മറ്റ് നഗരമോ സ്ഥലമോ സ്വയം തിരഞ്ഞ് അടുത്തുള്ള പമ്പുകൾ കണ്ടെത്താനും കഴിയും. E0 Finder പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് അക്കൗണ്ട് സൃഷ്ടിക്കുകയോ, OTP പരിശോധന നടത്തുകയോ, വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യേണ്ട.

English Summary

Most people are reluctant to use ethanol-blended petrol. Concerns such as reduced vehicle mileage and potential damage to components are frequently cited as reasons for this aversion. Owners of older vehicle models, in particular, have expressed apprehensions regarding E20 petrol.

Follow Us