Jawa 42 Bobber : ഹാർലി ഡേവിഡ്സൺ മാറി നിൽക്കും! പുതിയ ജാവ 42 ബോബർ ഓൾ സ്റ്റാർസ് ഇന്ത്യയിൽ
Jawa All Stars 42 Bobber Launch Details : ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് 42 എഫ്‌ജെ ഓൾ സ്റ്റാർസ് പിന്നാലെ മറ്റൊരു പുതിയ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വിപണിയിൽ . ഓൾ സ്റ്റാർസ് എന്ന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജാവ ഓൾ സ്റ്റാർസ് 42 ബോബർ (Jawa All Stars 42 Bobber) ക്ലാസിക് പ്രീമിയം ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് 42 എഫ്‌ജെ ഓൾ സ്റ്റാർസ് പിന്നാലെ മറ്റൊരു പുതിയ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വിപണിയിൽ . ഓൾ സ്റ്റാർസ് എന്ന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജാവ ഓൾ സ്റ്റാർസ് 42 ബോബർ (Jawa All Stars 42 Bobber) ക്ലാസിക് പ്രീമിയം ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ ചെസ് ലീഗ് 2026 വേദിയിൽ വച്ച് വെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ബോബർ മോഡലിനെ അവതരിപ്പിച്ചത്.
വാഹനത്തിന്റെ പ്രാരംഭ വില ആരംഭിക്കുന്ന 2.09 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) മുതലാണ്. ജാവ ഓൾ സ്റ്റാർസ് (Jawa All Stars) നിരയിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ മോട്ടോർസൈക്കിളാണ് 42 ബോബർ (42 Bobber). നിറങ്ങൾ, ഗ്രാഫിക്സ്, ചില ഫീച്ചേഴ്സുകൾ എന്നിവയിലുള്ള മാറ്റങ്ങളാണ് പ്രധാനമായും വാഹനത്തിൽ വരുത്തിയിട്ടുള്ളത്. 42 FJ-യുടെ 334cc എൻജിനും അടിസ്ഥാന മെക്കാനിക്കൽ ഘടനയും അതേപടി വാഹനത്തിൽ നിലനിർത്തി. പേഴ്സണലൈസ്ഡ് ബൈക്ക് എന്ന രീതി ഇഷ്ടപ്പെടുന്ന റൈഡർമാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ മോഡൽ.