KTM 390 Adventure : വിലയിലും മാറ്റം! പുത്തൻ കെ ടി എം 390 അഡ്വഞ്ചർ വിപണിയിൽ
KTM 390 Adventure : പുതിയ 350 സി സി എൻജിനുള്ള KTM 390 അഡ്വഞ്ചർ പതിപ്പിന്റെ എബോണി ബ്ലാക്ക് എഡിഷൻ കൂടി വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. പുതിയ മോഡൽ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഡാർക്ക് കളർ ഇഷ്ടപ്പെടുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായ സ്റ്റൈലിഷ് വാഹനമാണിത്. കറുപ്പും ചാരനിറവും കലർന്ന ഫിനിഷാണ് ഇതിനുള്ളത്. നിലവിലുള്ള മറ്റ് രണ്ട് നിറങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കൂടുതൽ ലളിതവും എന്നാൽ ഗാംഭീര്യമുള്ളതുമായ ഒരു ലുക്ക് നൽകുന്നു.
പുതിയ 350 സി സി എൻജിനുള്ള KTM 390 അഡ്വഞ്ചർ പതിപ്പിന്റെ എബോണി ബ്ലാക്ക് എഡിഷൻ കൂടി വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. പുതിയ മോഡൽ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഡാർക്ക് കളർ ഇഷ്ടപ്പെടുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായ സ്റ്റൈലിഷ് വാഹനമാണിത്. കറുപ്പും ചാരനിറവും കലർന്ന ഫിനിഷാണ് ഇതിനുള്ളത്. നിലവിലുള്ള മറ്റ് രണ്ട് നിറങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കൂടുതൽ ലളിതവും എന്നാൽ ഗാംഭീര്യമുള്ളതുമായ ഒരു ലുക്ക് നൽകുന്നു. പുതിയ നിറം കൊടുത്തു എന്നത് ഒഴിച്ചാൽ ബൈക്കിന്റെ മെക്കാനിക്കൽ വശങ്ങളിൽ മാറ്റമൊന്നുമില്ല. 2026-ലെ അപ്‌ഡേറ്റിന്റെ ഭാഗമായി എൻജിൻ ശേഷി 349 സി സിയിലേക്ക് കുറച്ചിരുന്നു.
40.43 ബി എച് പി കരുത്തും 33.5 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 349 സി സി സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ ഇപ്പോൾ ഉള്ളത്. WP അപെക്സ് ഇൻവെർട്ടഡ് ഫോർക്കും മോണോഷോക്കുമാണ് ബൈക്കിലെ സസ്പെൻഷൻ സംവിധാനം. മുൻവശത്ത് 19 ഇഞ്ചും പിൻവശത്ത് 17 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളുമാണ് ഈ അഡ്വഞ്ചർ ബൈക്കിൽ കമ്പനി നൽകിയിരിക്കുന്നത്.
Also Read : വരുമെന്ന് പറഞ്ഞു… വന്നു… സ്കോർപിയോ ഫേസ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര
കെടിഎം 390 അഡ്വഞ്ചർ ശ്രേണിയിലെ ബൈക്കുകളുടെ വില ഈ അടുത്ത ദിവസങ്ങളിൽ കമ്പനി വർദ്ധിപ്പിച്ചിരുന്നു. അഡ്വഞ്ചർ S, അഡ്വഞ്ചർ R എന്നിവയുടെ വിലയിൽ 8,000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കലിന് ശേഷം 390 അഡ്വഞ്ചർ S-ന് 4.05 ലക്ഷം രൂപയും 390 അഡ്വഞ്ചർ R-ന് 3.86 ലക്ഷം രൂപയുമാണ് വില (രണ്ടും എക്സ് – ഷോറൂം വില) വരുന്നത്.
ഇന്ത്യയിലെ ഓഫ് റോഡ് ബൈക്കുകളിൽ ഏറ്റവും മുൻനിരയിലുള്ള മോഡലുകളാണ് ഇവ. പ്രധാനമായും റോയൽ എൻഫീൽഡിന്റെ ഹിമാലയൽ ആണ് കെ ടി എം 390 അഡ്വഞ്ചറിന്റെ എതിരാളികളായി വരുന്നത്. ഓരോ മോഡലും വ്യത്യസ്ത വിഭാഗത്തിലുള്ള റൈഡിംഗ് കമ്പക്കാരെയാണ് ലക്ഷ്യമിടുന്നത്. പ്രീമിയം ഫീച്ചറുകളോടെ റോഡ് യാത്രകൾക്ക് മുൻഗണന നൽകുന്ന ടൂറിംഗിനുള്ള വേരിയന്റാണ് ‘അഡ്വഞ്ചർ S’. ഓഫ് – റോഡ് റൈഡിംഗിനാണ് ‘അഡ്വഞ്ചർ R’ ഊന്നൽ നൽകുന്നത്.
English Summary
The ‘Ebony Black’ edition of the KTM 390 Adventure, featuring a 350cc engine, has now hit the market. The new model has already arrived at dealerships. It is a stylish vehicle that is perfect for those who prefer dark color schemes, boasting a finish that blends black and grey tones. Compared to the two existing color options, it offers a look that is simpler yet more imposing.