AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

New Scorpio N : വരുമെന്ന് പറഞ്ഞു… വന്നു… സ്കോർപിയോ ഫേസ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര

Mahindra Scorpio N Facelift Model Review: മഹീന്ദ്ര സ്കോർപിയോ N ഫേസ് ലിഫ്റ്റ് മോഡൽ വിപണിയിലെത്തിയിരിക്കുകയാണ്. പുതുക്കിയ ഇന്റീരിയർ, ചെറിയ ഡിസൈൻ മാറ്റങ്ങൾ എന്നിവയാണ് പുതിയ വാനത്തിൽ വന്നിരിക്കുന്നത്. ആ മാറ്റങ്ങൾ എന്തൊക്കെയെന്നും പഴയ പതിപ്പും പുതിയ പതിപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ എന്നും വിലയും പരിശോധിക്കാം.

Amal KV
Amal KV | Published: 07 Aug 2026 | 06:40 PM
സ്കോർപിയോ ഫേസ്‌ലിഫ്റ്റിൽ പുറം ഭാ​ഗത്ത് കാര്യമായി മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഡ്യുവൽ-ടോൺ 18-ഇഞ്ച് അലോയ് വീലുകൾക്ക് പുതിയൊരു ഡിസൈൻ നൽകിയിട്ടുണ്ട് എന്നതൊഴിച്ചാൽ, പഴയ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വേറെയില്ല. ബമ്പറുകൾ, ഗ്രിൽ, സ്കിഡ് പ്ലേറ്റുകൾ, എൽഇഡി ലൈറ്റ്, ഡോറുകളുടെ താഴെയുള്ള ഭാഗങ്ങളിലെ ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവയെല്ലം പഴയതുപോലെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ( Image Credit Source Social Media

1 / 5
 പ്രധാനമായ മാറ്റങ്ങൾ വന്നിരിക്കുന്നത് ഉൾഭാ​ഗത്താണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ്. ഡാഷ്‌ബോർഡുമായി ഇന്റ​ഗ്രേറ്റ് ചെയ്തിരുന്ന പഴയ യൂണിറ്റിന് പകരം ഇപ്പോൾ ഫ്രീ-സ്റ്റാൻഡിംഗ് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്.  ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന്റെ വലുപ്പം വരുന്നത് 12.3 ഇഞ്ച് ആണ്. പഴയ മോഡലിൽ ഇത് 9 ഇ‍ഞ്ചായിരുന്നു.

2 / 5
സ്‌ക്രീനിന്റെ സ്ഥാനം മാറ്റിയതിനൊപ്പം സെന്റർ കൺസോളിന്റെ രൂപകൽപ്പനയിലും പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ സ്വിച്ചുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നേരത്തെയുണ്ടായിരുന്ന വെർട്ടിക്കൽ എയർ-കണ്ടീഷനിംഗ് വെന്റുകൾക്ക് പകരം, ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയ്ക്ക് താഴെയായി ഹൊറിസോണ്ടൽ വെന്റുകളാണ് നൽകിയിരിക്കുന്നത്. പഴയ മോഡലിലുണ്ടായിരുന്ന കറുപ്പും തവിട്ടും കലർന്ന കളർ തീമും സീറ്റ് അപ്‌ഹോൾസ്റ്ററി ഡിസൈനും മാറ്റമില്ല.

3 / 5
ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലെ പുതിയ 'അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ്' (Adventure Statistics) ഫീച്ചർ, എൻജിൻ പെർഫോമൻസ് ഉൾപ്പെടെ പ്രദർശിപ്പിക്കും. സുരക്ഷാ സംവിധാനങ്ങളിൽ പഴയ മോഡലിലെ ഫ്രണ്ട്, റിയർ ക്യാമറകൾക്ക് പകരം 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ബ്ലൈൻഡ് വ്യൂ മോണിറ്ററും കൂട്ടിച്ചേർത്തിട്ടുണ്ട്.

4 / 5
എൻജിനും ഗിയർബോക്സിനും മെക്കാനിക്കഭാ​ഗങ്ങളിലും മാറ്റമില്ല. പഴയ മോഡലിലെ പവർട്രെയിൻ ഓപ്ഷനുകൾ തന്നെയാണ് ഫേസ് ലിഫ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൽ 2.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എൻജിനും 2.2 ലിറ്റർ ടർബോ-ഡീസൽ എൻജിനും.  മാനുവൽ ഗിയർബോക്സിനൊപ്പം  വരുന്ന ടർബോ-പെട്രോൾ എൻജിൻ 204hp കരുത്തും 370Nm ടോർക്കും പ്രദാനം ചെയ്യും. ഓട്ടോമാറ്റിക് പതിപ്പുകളിൽ ടോർക്ക് 380Nm ആആണ്. ടർബോ-ഡീസൽ എൻജിനുകൾ 132hp, 175hp എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. 13.69 ലക്ഷം മുതൽ 25.49 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറും വില വരുന്നത്.

5 / 5
Follow Us