AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7500mAh ബാറ്ററിയും 6.9 ഡിസ്പ്ലേയും ഉള്ളതാണ് ഒരാശ്വാസം! പോക്കോ C95 പ്രോ ലോഞ്ച് ചെയ്തു

Poco C95 Pro launched: പോക്കോ തങ്ങളുടെ സി സീരീസിന്റെ ഭാഗമായി C95 പ്രോ എന്ന മോഡൽ ​ലോഞ്ച് ചെയ്തു. മീഡിയടെക് ഹീലിയോ G91 അ‌ൾട്ര പ്രോസസർ ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. 45W ഫാസ്റ്റ് ചാർജിംഗും 22.5W റിവേഴ്സ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്ന 7500mAh ബാറ്ററിയും 120Hz 6.9 ഇഞ്ച് (1600 x 720 പിക്സൽ) HD+ LCD സ്‌ക്രീനും ഇതിലുണ്ട്.

7500mAh ബാറ്ററിയും 6.9 ഡിസ്പ്ലേയും ഉള്ളതാണ് ഒരാശ്വാസം! പോക്കോ C95 പ്രോ ലോഞ്ച് ചെയ്തു
Poco C95 Pro LaunchedImage Credit source: POCO
Prasanth Kumar
Prasanth Kumar | Published: 03 Oct 2026 | 01:15 PM

പോക്കോ തങ്ങളുടെ സി സീരീസിന്റെ ഭാഗമായി C95 പ്രോ (POCO C95 Pro) എന്ന മോഡൽ ​ലോഞ്ച് ചെയ്തു. പോക്കോ സി85 സീരീസിന്റെ പിൻഗാമിയായി സി95 സീരീസിലെ ഈ മോഡൽ ഇന്ത്യയിലും എത്തിയേക്കാം. 7500mAh ബാറ്ററിയും 6.9 ഡിസ്പ്ലേയും ഈ പോക്കോ ഫോണിലുണ്ട് എന്നത് ​ആശ്വാസകരമാണെങ്കിലും ഇത് ഒരു 4ജി ഫോൺ ആണ്. ഇന്ത്യക്കാർ 5ജി ഫോണിലേക്ക് മാറാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് വർഷമായി. ഇപ്പോൾ സ്മാർട്ട്ഫോൺ വില വർധന വന്നതോടെ 5ജി ഫോണുകളിൽ നിന്ന് 4ജി ഫോണുകളിലേക്ക് ആളുകൾ മാറുന്നു എന്ന നിലയ്ക്ക് പ്രചാരണം ഉണ്ട്. എന്നാൽ ഇത് പഴയകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനും മുന്നേറ്റത്തിനേൽക്കുന്ന തിരിച്ചടിക്കും തുല്യമാണ്.

സ്മാർട്ട്ഫോൺ വില വർധന ഉപയോഗപ്പെടുത്തിൽ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ 4ജി മോഡലുകൾ വിറ്റഴിക്കാൻ ഈ അ‌വസരം പ്രയോജനപ്പെടുത്തുന്നു എന്ന് വേണം കരുതാൻ. അ‌തേസമയം കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോൾ 4ജി ഫോൺ ആണ് ആശ്രയം എന്നത് വേറെ കാര്യം. ഭാവിയിൽ സി95 പ്രോ ഇന്ത്യയിൽ എത്തിയാൽ നല്ല ബാറ്ററിയും വലിയ ഡിസ്പ്ലേയുമുള്ള ഒരു മികച്ച 4ജി ഫോൺ ഓപ്ഷനായി കൂട്ടാം.

Also Raed: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വാങ്ങാം, സെഗ്മെന്റിലെ മികച്ച ഡിസ്പ്ലേയുള്ള സാംസങ് 5G ഫോൺ; ഡീൽ റെഡി

പ്രധാന ഫീച്ചറുകൾ

120Hz 6.9 ഇഞ്ച് (1600 x 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 825 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ് (ഹൈ ബ്രൈറ്റ്‌നസ് മോഡ്), കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഹീലിയോ G91 അ‌ൾട്ര പ്രോസസർ (2x Cortex-A75 @ 2 GHz + 6x Cortex-A55 @ 1.8GHz, 12nm) ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്.

ARM Mali-G52 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആ​ൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ​ഹൈപ്പർ ഒഎസ്3 -ൽ ആണ് പ്രവർത്തനം.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.05 അപ്പേർച്ചർ) ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ സഹിതമാണ് സി95 പ്രോ എത്തിയിട്ടുള്ളത്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, USB Type-C, 45W ഫാസ്റ്റ് ചാർജിംഗും 22.5W റിവേഴ്സ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്ന 7500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 170.12 x 78.42 x 8.8mm വലിപ്പവും 232 ഗ്രാം ഭാരവും ഇതിനുണ്ട്.

വില

പോക്കോ C95 പ്രോ 6GB + 128GB ‘ഏർലി ബേർഡ്’ ഓഫർ പ്രകാരം 169 ഡോളർ (ഏകദേശം 16,250 രൂപ) വിലയിലും 8GB + 256GB വേരിയന്റ് 199 ഡോളർ (ഏകദേശം 19,135 രൂപ) വിലയിലും ആണ് അ‌വരിപ്പിച്ചിരിക്കുന്നത്. ബ്ലൂ, ബ്ലാക്ക്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

English Summary

Poco has launched the C95 Pro model as part of its C-series. This Poco phone is powered by the MediaTek Helio G91 Ultra processor. It features a 7500mAh battery supporting 45W fast charging and 22.5W reverse wired charging, along with a 6.9-inch HD+ LCD screen (1600 x 720 pixels) with a 120Hz refresh rate. It has been introduced in Blue, Black, and Green color options.

Follow Us