ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വാങ്ങാം, സെഗ്മെന്റിലെ മികച്ച ഡിസ്പ്ലേയുള്ള സാംസങ് 5G ഫോൺ; ഡീൽ റെഡി
Flipkart Big Billion Days 2026 Samsung Galaxy F36 5G Deal: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിന് മുന്നോടിയായി ഓരോ ദിവസവും ഫ്ലിപ്പ്കാർട്ട് വിവിധ ഫോണുകളുടെ ഡീൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ സാംസങ് ഗാലക്സി F36 5ജിയുടെ BBD ഡീലും ഫ്ലിപ്പ്കാർട്ട് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. സാംസങ് കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എഫ്36 5ജി.
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 (BBD) സെയിൽ ആരംഭിക്കാൻ ഇനി ഒരാഴ്ചയിൽ താഴെ സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒക്ടോബർ 9ന് ആണ് സെയിൽ ആരംഭിക്കുന്നത് എങ്കിലും അംഗങ്ങൾക്ക് 8 മുതൽ തന്നെ ഡീലുകളിലേക്ക് ആക്സസ് ലഭിക്കും. ഈ ഓഫർ സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡീലുകൾ അറിയാൻ ഉപയോക്താക്കൾ ആവേശപൂർവം ഉറ്റുനോക്കുന്നു. ഓരോ ദിവസവും ഫ്ലിപ്പ്കാർട്ട് വിവിധ ഫോണുകളുടെ ഡീൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ സാംസങ് ഗാലക്സി F36 5ജിയുടെ BBD ഡീലും ഫ്ലിപ്പ്കാർട്ട് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
സാംസങ് കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എഫ്36 5ജി (Samsung Galaxy F36 5G). അതിന് ശേഷം ആഗോളതലത്തിൽ തന്നെ സ്മാർട്ട്ഫോണുകളുടെ വില ഉയർന്നതോടെ ഈ ഫോൺ വിലയിലും പല മാറ്റങ്ങളും വന്നു.
Also Raed: തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൗജന്യ ഇൻഷുറൻസുമായി ബിഎസ്എൻഎൽ
നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എഫ്36 5ജി അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 22000 രൂപയ്ക്ക് മുകളിൽ വിലയിലാണ്. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമാകും. കൃത്യമായി പറഞ്ഞാൽ 19799 രൂപ വിലയിൽ ഈ സാംസങ് ഫോൺ ഓഫർ സഹിതം ലഭ്യമാകും എന്നാണ് ടീസറിൽ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുള്ളത്.

Samsung Galaxy F36 5g
സെഗ്മെന്റ് ലീഡിങ് ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എഫ്36 5ജിയിൽ ഉള്ളത് എന്ന് ടീസറിൽ ഫ്ലിപ്പ്കാർട്ട് സൂചിപ്പിച്ചിട്ടുണ്ട്. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഗാലക്സി ഫോണ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ മോഡൽ ആണ് ഇത് എന്നത് ഒരു കുറവായി കാണേണ്ടതില്ല. 6 പ്രധാന ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) Exynos 1380 പ്രൊസസർ ആണ് ഗാലക്സി എഫ്36 5ജിയുടെ കരുത്ത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സഹിതം എത്തുന്ന 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്.
50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്36 5ജിയിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
Ahead of the Flipkart Big Billion Days 2026 sale, Flipkart is revealing deals on various phones daily. As part of this, the Big Billion Days offer for the Samsung Galaxy F36 5G has also been unveiled; a Flipkart teaser indicates that the device will be available for ₹19,799 during the sale.