AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൗജന്യ ഇൻഷുറൻസുമായി ബിഎസ്എൻഎൽ

BSNL to Offer Free Insurance with prepaid plans: സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം സൗജന്യ ഇൻഷുറൻസ് നൽകാൻ തയാറെടുക്കുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (CMD) റോബർട്ട് ജെ. രവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാകും ബിഎസ്എൻഎൽ ഈ പദ്ധതി നടപ്പിലാക്കുക.

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൗജന്യ ഇൻഷുറൻസുമായി ബിഎസ്എൻഎൽ
Bsnl To Offer Free Insurance With Prepaid PlansImage Credit source: bsnl
Prasanth Kumar
Prasanth Kumar | Updated On: 02 Oct 2026 | 12:27 AM

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം സൗജന്യ ഇൻഷുറൻസ് നൽകാൻ തയാറെടുക്കുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (CMD) റോബർട്ട് ജെ. രവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഇടി’ (ET)-യുമായുള്ള അ‌ഭിമുഖത്തിനിടെയാണ് അ‌ദ്ദേഹം ഇത് സംബന്ധിച്ച സൂചന നൽകിയത്. പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാകും ബിഎസ്എൻഎൽ ഈ പദ്ധതി നടപ്പിലാക്കുക. കാർഷിക തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ഈ ഇൻഷുറൻസ് കവറേജ് വലിയ തണലാകുമെന്ന് റോബർട്ട് ജെ. രവി വ്യക്തമാക്കി.

ഇൻഷുറൻസുകൾ

അപകട ഇൻഷുറൻസ് (Accidental Coverage): തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്കൊപ്പം 1 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സൈബർ ഫ്രോഡ് കവർ (Cyber-Fraud Cover): ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 10,000 രൂപയുടെ സൈബർ തട്ടിപ്പ് കവറേജ് ലഭ്യമാക്കും.

Also Raed: സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്ത്! സാംസങ് ഗാലക്സി S25 57999 രൂപയ്ക്ക് വാങ്ങാം

STV 202, STV 2449 എന്നീ പാക്കുകളിൽ അ‌പകട ഇൻഷുറൻസ് ആനുകൂല്യം ഉൾപ്പെടുത്താൻ ആണ് തീരുമാനം എന്നാണ് ലഭ്യമാകുന്ന സൂചന. എയർടെൽ ഇതിനകം തന്നെ വിവിധ പ്ലാനുകൾക്കൊപ്പം ഇൻഷുറൻസ് സേവനം നൽകിയിട്ടുണ്ട്. 179 രൂപയുടെയും 279 രൂപയുടെയും പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ലൈഫ് ഇൻഷുറൻസ് സേവനം നൽകിയത്.

കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബിഎസ്എൻഎൽ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നത്. എന്നാൽ ഇപ്പോഴും പലയിടങ്ങളിലും 4ജി സേവനങ്ങൾ പോലും ലഭ്യമാക്കാൻ കഴിയാത്ത ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ആളുകൾ എത്തുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. അ‌തേസമയം ബിഎസ്എൻഎല്ലിലേക്ക് ഇപ്പോൾ പുതിയതായി ആളുകൾ എത്തുന്നുണ്ട് എന്നത് വേറേ കാര്യം.

ട്രായി പുറത്തിറക്കുന്ന പ്രതിമാസ ഡാറ്റ പ്രകാരം ചെറിയ അ‌ളവിലാണെങ്കിലും ബിഎസ്എൻഎല്ലിലേക്ക് പുതിയ വരിക്കാർ എത്തുന്നുണ്ട്. മുൻപ് വരിക്കാർ കൊഴിഞ്ഞുപോകുന്ന കണക്കായിരുന്നു ബിഎസ്എൻഎല്ലിന് പറയാനുണ്ടായിരുന്നത്. അ‌തിൽനിന്നൊരു മാറ്റം ഉണ്ടായിട്ടുണ്ട്. 5ജി കൂടി അ‌വതരിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് എത്തും എന്നതിൽ തർക്കമില്ല.

മാന്യമായ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രത്യേകത. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിലാണ് ഡാറ്റ, കോളിങ്, വാലിഡിറ്റി സേവനങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. എങ്കിലും മികച്ച 4ജി, 5ജി ഡാറ്റ സേവനങ്ങൾ നൽകാൻ കഴിയാത്തതാണ് ബിഎസ്എൻഎല്ലിന് പ്രധാനമായും തിരിച്ചടിയാകുന്നത്.

English Summary

State-owned telecom company BSNL is preparing to offer free insurance with select prepaid plans. BSNL Chairman and Managing Director (CMD) Robert J. Ravi confirmed this development. The company will implement this scheme in collaboration with leading insurance providers.

Follow Us