AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Innova Hycross Flex-Fuel: ഇന്നോവയും ഫ്ലക്സ് ഫ്യുവലിൽ വരുന്നു, ലോഞ്ച് ഉടൻ

Toyota Innova Hycross Flex-Fuel India Launch: ഇന്ത്യയിൽ ഇന്ന് ഏറ്റവും അധികം വിൽക്കപ്പെടുന്ന എം.പി.വി വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. നിലവിൽ പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനിൽ വരുന്ന വാഹനം ഫ്ലക്സ് ഫ്യുവൽ ഓപ്ഷനിൽ കൂടി ലോഞ്ച് ചെയ്യുകയാണ്. 100 ശതമാനം എത്തനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ ഹൈക്രോസ് ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഉപരി​തല ​ഗതാ​ഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Innova Hycross Flex-Fuel: ഇന്നോവയും ഫ്ലക്സ് ഫ്യുവലിൽ വരുന്നു, ലോഞ്ച് ഉടൻ
Innova Hycross Image Credit source: Facebook / Toyota India
Amal KV
Amal KV | Published: 02 Oct 2026 | 07:32 PM

ഇന്ത്യയിൽ ഇന്ന് ഏറ്റവും അധികം വിൽക്കപ്പെടുന്ന എം.പി.വി വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. നിലവിൽ പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനിൽ വരുന്ന വാഹനം ഫ്ലക്സ് ഫ്യുവൽ ഓപ്ഷനിൽ കൂടി ലോഞ്ച് ചെയ്യുകയാണ്. 100 ശതമാനം എത്തനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ ഹൈക്രോസ് ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഉപരി​തല ​ഗതാ​ഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം പറയുന്നതനുസരിച്ച് പെട്രോളിന്റെ സഹായമില്ലാതെ പൂർണ്ണമായും എത്തനോളിൽ പ്രവർത്തിക്കുന്ന ഈ ഫ്ലെക്സ്-ഫ്യൂവൽ MPV, ഓടുന്നതിനിടയിൽ ഇലക്ട്രിക് പവർ കൂടി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയിൽ 7.24 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ വാഗൺആർ ബയോഫ്ലെക്സ് (WagonR Bioflex) മോഡൽ അവതരിപ്പിച്ചിരുന്നു. ഉയർന്ന വകഭേദമായ ZXi+ 1.2-ലിറ്റർ മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ഫ്ലെക്സ്-ഫ്യൂവൽ മോഡലിന് E20 മുതൽ E85 വരെയുള്ള എത്തനോൾ-പെട്രോൾ മിശ്രിത ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. സാധാരണ പെട്രോൾ മോഡലിനേക്കാൾ 86,000 രൂപ അധികമാണ് ഇതിന്റെ വില വരുന്നത്.

Also Read: ഇലക്ട്രിക് പവർ! 609 കിലോമീറ്റർ റേഞ്ചുമായി റേഞ്ച് റോവർ സ്പോർട്ട് ഇ.വി

നിലവിൽ പണിയിലുള്ള ഇന്നോവ ഹൈക്രോസിന് (Innova HyCross) കരുത്തേകുന്നത് ഏറ്റവും പുതിയ 2.0 ലിറ്റർ TNGA പെട്രോൾ എൻജിനും, ഫിഫ്ത് ജനറേഷനിലുള്ള സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് സാങ്കേതികവിദ്യയുമാണ്. മികച്ച നിലവാരമുള്ള ഈ എൻജിൻ, വാഹനത്തിന്റെ പെർഫോമൻസിനെയും മൈലേജിനെയും ഒരുപോലെ ഉയർത്തുന്നതാണ്.യാത്രാസുഖത്തിന്റെ കാര്യത്തിൽ ഇന്നോവ ഹൈക്രോസ് ഇന്നോവ ക്രസ്റ്റയെക്കാൾ മുകൾ നിൽക്കുന്നു. ഈ സെ​ഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ലോംഗ് സ്ലൈഡ് സൗകര്യത്തോടെയുള്ള പവേർഡ് സീറ്റുകൾ, മൂഡ് ലൈറ്റിംഗോടുകൂടിയ പനോരമിക് സൺറൂഫ്, റൂഫ് മൗണ്ടഡ് എസി വെന്റുകൾ എന്നിവ ഈ വാഹനത്തിന് കൂടുതൽ ലക്ഷ്വറി ഫീൽ സമ്മാനിക്കുന്നതാണ്.

റിമോട്ട് വെഹിക്കിൾ ഇഗ്നിഷൻ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, വെഹിക്കിൾ ട്രാക്കർ, ഫൈൻഡ് മൈ കാർ, തുടങ്ങിയ അത്യാധുനിക കണക്റ്റഡ് ഫീച്ചറുകളിലൂടെ സൗകര്യങ്ങളും യാത്രാസുഖത്തിന്റെ കാര്യത്തിൽ പുതിയ ഇന്നോവ ഹൈക്രോസ്  ഒരു പുതിയ തലത്തിലെത്തുന്നു. ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘പവേർഡ് ഓട്ടോമൻ സീറ്റുകൾ’ (ലോംഗ് സ്ലൈഡ് സൗകര്യത്തോടെ), മൂഡ് ലൈറ്റിംഗോടുകൂടിയ പനോരമിക് സൺറൂഫ്, റൂഫ് മൗണ്ടഡ് എസി വെന്റുകൾ എന്നിവ യാത്രാസുഖം കൂടുതൽ മികച്ചതാക്കുന്നു.റിമോട്ട് വെഹിക്കിൾ ഇഗ്നിഷൻ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, സ്റ്റോളൻ വെഹിക്കിൾ ട്രാക്കർ, ഫൈൻഡ് മൈ കാർ തുടങ്ങിയ അത്യാധുനിക കണക്റ്റഡ് ഫീച്ചറുകളാണ് ഈ മൾട്ടി പർപ്പസ് സെ​ഗ്മെൻിൽ വരുന്ന വാഹനത്തിന് നൽകിയിരിക്കുന്നത്.

English Summary

The Toyota Innova Hycross is one of the best-selling MPVs in India today. Currently available with petrol and hybrid options, the vehicle is now being launched with a flex-fuel option as well.

Follow Us