ഫീച്ചറുകളുടെ കാര്യത്തിൽ തനി തങ്കമാ! 200MP ക്യാമറ, 8050mAh ബാറ്ററി, 185Hz ഡിസ്പ്ലേ; പോക്കോ F9 അ‌ൾട്ര എത്തി

Poco F9 Ultra launched globally: പോക്കോ തങ്ങളുടെ F9 സീരീസിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. പോക്കോ F9 അ‌ൾട്ര, പോക്കോ F9 പ്രോ എന്നിങ്ങനെ രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്തത്. പോക്കോ F9 അ‌ൾട്രയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 799 USD (ഏകദേശം 75,845 രൂപ) ആണ് വില.

ഫീച്ചറുകളുടെ കാര്യത്തിൽ തനി തങ്കമാ! 200MP ക്യാമറ, 8050mAh ബാറ്ററി, 185Hz ഡിസ്പ്ലേ; പോക്കോ F9 അ‌ൾട്ര എത്തി

Poco F9 Ultra Launched Globally

Published: 

01 Sep 2026 | 09:12 PM

പോക്കോ തങ്ങളുടെ F9 സീരീസിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. പോക്കോ F9 അ‌ൾട്ര (POCO F9 Ultra), പോക്കോ F9 പ്രോ (POCO F9 Pro) എന്നിങ്ങനെ രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്തത്. ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നതയുമായിട്ടാണ് ഇതിലെ അ‌ൾട്ര മോഡൽ സ്മാർട്ട്ഫോൺ പോക്കോ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവൽ-ചിപ്പ് പ്രോസസ്സിംഗ് ആർക്കിടെക്ചറുകൾ, ​ഹൈ റിഫ്രഷ്-റേറ്റ് AMOLED ഡിസ്‌പ്ലേ, വലിയ സിലിക്കൺ-കാർബൺ ബാറ്ററി, ​ഹൈ റെസല്യൂഷൻ ക്യാമറ എന്നിവ ഇവയിൽ ഉണ്ട്.

പ്രീമിയം ലുക്കും പ്രീമിയം ഫീച്ചറുകളും പോക്കോ F9 അ‌ൾട്ര മോഡലിന് മികവ് കൂട്ടുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്ലാറ്റ്‌ഫോം കരുത്തിലാണ് ഈ F9 അ‌ൾട്ര എത്തിയിരിക്കുന്നത്. ഇതിലെ ഡ്യുവൽ-ചിപ്പ് കോൺഫിഗറേഷൻ 20-ലധികം പിന്തുണയുള്ള ഗെയിമിംഗ് ടൈറ്റിലുകളിൽ 185FPS വരെ നേറ്റീവ് ഫ്രെയിം റേറ്റുകൾ വാഗ്ദാനം ചെയ്യുന്നു, ഫ്രെയിം-റേറ്റ് ഇന്റർപോളേഷൻ വഴി അഞ്ച് ടൈറ്റിലുകൾ പിന്തുണയ്ക്കുന്നു.

Also Read: ഛോട്ടാ ഫോണിന് വരെ വില കൂടുന്നതിനിടെ ഇതെന്ത് മറിമായം! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് വില ദേ താഴെ എത്തി

പോക്കോ F9 അൾട്രയുടെ പ്രധാന ഫീച്ചറുകൾ

6.9-ഇഞ്ച് (2510 x 1156 പിക്സലുകൾ) 1.5K 12-ബിറ്റ് AMOLED ഡിസ്പ്ലേ, 185Hz റിഫ്രഷ് റേറ്റ്, 4800Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ അ‌ൾട്ര മോഡലിന്റെ കരുത്ത്. അഡ്രിനോ 840 GPU, വിഷൻബൂസ്റ്റ് D8 ചിപ്സെറ്റ്, 12GB / 16GB LPDDR5X അൾട്രാ റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം.

1/1.56″ S5KHP5 സെൻസറുള്ള 200MP മെയിൻ ക്യാമറ ഈ പോക്കോ അ‌ൾട്ര മോഡലിന് ഉണ്ട്. ഇത് f/1.68 അപ്പർച്ചർ, OIS + EIS സഹിതം എത്തുന്നു. OV50M സെൻസറുള്ള 50MP 102° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), f50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (/2.75 അപ്പേർച്ചർ), 30cm ടെലി മാക്രോ, OIS, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയും ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഈ പോക്കോ F9 അ‌ൾട്രയിൽ ഉണ്ട്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഇൻഡിപെൻഡന്റ് സബ്‌വൂഫറുള്ള ഡ്യുവൽ സ്പീക്കറുകൾ, ബോസ് ട്യൂണിംഗിലൂടെയുള്ള സൗണ്ട് എന്നിവയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 8050mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ഡാർക്ക് ചെറി കളർ ഓപ്ഷനുകളിലാണ് ഈ പോക്കോ അ‌ൾട്ര മോഡൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

പോക്കോ F9 അ‌ൾട്ര വില

പോക്കോ F9 അ‌ൾട്രയുടെ 12GB + 256GB വേരിയന്റിന് 799 USD (ഏകദേശം 75,845 രൂപ), 16GB + 512GB വേരിയന്റിന് 949 USD (ഏകദേശം 90,080 രൂപ), 16GB + 1TB വേരിയന്റിന് 1199 USD (ഏകദേശം 1,13,810 രൂപ) എന്നിങ്ങനെയാണ് വില. തെരഞ്ഞെടുത്ത വിപണികളിൽ ഇത് ഇന്നുതന്നെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്, ഇന്ത്യൻ ലോഞ്ചിന്റെ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.

English Summary

Poco has launched new smartphones as part of its F9 series. The Poco F9 Ultra and Poco F9 Pro are two powerful smartphones launched globally in this series. The base variant of the Poco F9 Ultra with 12GB + 256GB is priced at 799 USD (approximately Rs. 75,845).

Loading...
Unable to load recommendations.
Follow Us
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ