ഒറ്റക്കളർ, ലിമിറ്റഡ് എഡിഷൻ! ഇന്ത്യയുടെ വിസ്മയമാകാൻ റിയൽമി 16 പ്രോ 5G ഹാരിപോട്ടർ എഡിഷൻ
Realme 16 Pro 5G Harry Potter Edition: റിയൽമി 16 സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട റിയൽമി 16 പ്രോ 5ജി മോഡൽ ഉടൻ തന്നെ റിയൽമി 16 പ്രോ 5ജി ഹാരി പോട്ടർ എഡിഷൻ (realme 16 Pro 5G Harry Potter Edition) എന്ന പേരിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായി ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Realme 16 Pro 5g Harry Potter Edition To Be Launched In India Soon
റിയൽമി ഇന്ത്യയിൽ ഒരു ലിമിറ്റഡ് എഡിഷൻ ഫോൺ അവതരിപ്പിക്കാൻ പോകുന്നു. റിയൽമി 16 സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട റിയൽമി 16 പ്രോ 5ജി മോഡൽ ഉടൻ തന്നെ റിയൽമി 16 പ്രോ 5ജി ഹാരി പോട്ടർ എഡിഷൻ (realme 16 Pro 5G Harry Potter Edition) എന്ന പേരിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായി ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വോർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സുമായി ചേർന്നാണ് റിയൽമി ഈ ഫോൺ ഇന്ത്യൻ വിപണിയിലും ആഗോളതലത്തിലും അവതരിപ്പിക്കുന്നത്.
ഹോഗ്വാർട്സിന്റെ മാന്ത്രിക ലോകത്തെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ആണ് ഈ ലിമിറ്റഡ് എഡിഷന്റെ പ്രധാന പ്രത്യേകത. രണ്ടു കമ്പനികളും ചേരുന്ന പ്രത്യേക കോ-ബ്രാൻഡഡ് ലോഗോയും ഫോണിന്റെ ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയർ ഇന്റർഫേസിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാരി പോട്ടർ പ്രമേയമാക്കിയുള്ള പ്രത്യേക വാൾപേപ്പറുകൾ, കസ്റ്റം ഐക്കണുകൾ, ആനിമേഷനുകൾ എന്നിവ സോഫ്റ്റ്‌വെയറിൽ പ്രതീക്ഷിക്കാം.
Also Read: കണ്ടാൽ ബ്ലേഡ് പോലെ ഉണ്ടോ! IP69K റേറ്റിങ്, 6000mAh ബാറ്ററി; ടെക്നോ കാമൺ സ്ലിം 5ജി ലോഞ്ച് ചെയ്തു
ഹാരി പോട്ടർ എഡിഷന്റെ വിശദമായ റീട്ടെയിൽ വില, ലഭ്യത, പൂർണ്ണമായ ഹാർഡ്‌വെയർ സവിശേഷതകൾ എന്നിവ ഉടൻ തന്നെ കമ്പനി വെളിപ്പെടുത്തും. പുറമേയ്ക്കുള്ള മാറ്റങ്ങൾക്കപ്പുറം പ്രധാന ഫീച്ചറുകൾ ഇതിനകം ലോഞ്ച് ചെയ്ത റിയൽമി 16 പ്രോ 5ജിയുടേത് തന്നെ ആയിരിക്കും. ഹാരിപോട്ടർ എന്ന ഒരൊറ്റ കളർ ഓപ്ഷനിൽ ആണ് ഈ ലിമിറ്റഡ് എഡിഷൻ എത്തുക.
ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആയതിനാൽ റിയൽമി 16 പ്രോ 5ജിയിലെ ഫീച്ചറുകൾ എന്തൊക്കെ എന്ന ധാരണ നമുക്ക് ലഭ്യമാണ്. 200MP ക്യാമറ സജ്ജീകരണം ഉൾപ്പെടെയുള്ള ഫീച്ചറുകൾ റിയൽമി 16 പ്രോ 5ജിയിൽ ഉണ്ട്. അതേ ഫീച്ചറുകൾ തന്നെ വരാൻ പോകുന്ന ലിമിറ്റഡ് എഡിഷനിലും പ്രതീക്ഷിക്കാം.
റിയൽമി 16 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് റിയൽമി 16 പ്രോയുടെ കരുത്ത്. 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED സ്ക്രീൻ, 6500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, AGC DT സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ), 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ) 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം റിയൽമി 16 പ്രോയിലുണ്ട്.
മാലി-G615 MC2 GPU, LPDDR4X റാം, UFS 3.1 സ്റ്റോറേജ് എന്നിവയും പുതിയ ലിമിറ്റഡ് എഡിഷനിൽ പ്രതീക്ഷിക്കാം. IP66/IP68/IP69/IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
The Realme 16 Pro 5G model, which was launched in India as part of the Realme 16 series, will soon be launched in India as the Realme 16 Pro 5G Harry Potter Edition. Ahead of the launch, the company has released a teaser of this limited edition. The special edition device features visual elements and themes from the Harry Potter franchise in both the hardware and software interface of the Realme 16 Pro 5G.