ബാറ്ററി തന്നെ ആയുധം! 7900mAh ബാറ്ററി സഹിതം റെഡ്മി 17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Redmi 17 5G launched in India: റെഡ്മി നമ്പർ സീരീസിന്റെ ഭാഗമായി റെഡ്മി 17 5G (REDMI 17 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില. അബ്സൊല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് (PU ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. സെപ്റ്റംബർ 10 മുതൽ വിൽപ്പന ആരംഭിക്കും.

Redmi 17 5g Launched In India
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഷവോമി വക ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി. റെഡ്മി നമ്പർ സീരീസിന്റെ ഭാഗമായി റെഡ്മി 17 5G (REDMI 17 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നിലവിൽ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഏറെ ശ്രദ്ധ വയ്ക്കുന്ന ബാറ്ററി ശേഷി തന്നെ മുഖ്യ ആയുധമാക്കിയാണ് ഈ റെഡ്മി ഫോൺ എത്തിയിരിക്കുന്നത്. 25000 രൂപയോട് അടുത്ത വിലയിൽ മികച്ച പെർഫോമൻസ്, ക്യാമറ ശേഷി എന്നിവയോടൊപ്പം 7900mAh ബാറ്ററി ഈ റെഡ്മി ഫോണിൽ ഉണ്ട്. മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാൻ 22.5W വയർഡ് റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയോടെയാണ് ഇത് എത്തിയിരിക്കുന്നത്.
ഫ്ലാറ്റ് ഡിസ്‌പ്ലേ, മാറ്റ് ഫ്രെയിം, മെറ്റൽ ഡെക്കോ ഡിസൈൻ, എന്നിവയ്ക്ക് ഒപ്പം ഇതിലെ ഡൈനാമിക് RGB ലൈറ്റ് സിസ്റ്റവും ശ്രദ്ധ നേടുന്നു. കോളുകൾ, ചാർജിംഗ്, ഗെയിമിംഗ്, ആപ്പ് അലേർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷ്വൽ അറിയിപ്പുകൾ ഈ ഡൈനാമിക് ലൈറ്റ് നൽകുന്നു. വെറ്റ് ടച്ച് ടെക്നോളജിയും ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകളും DC ഡിമ്മിംഗും ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് ഇതിലെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.
Also Read: ഫീൽഡ് ഔട്ടായ ബ്രാൻഡിന്റെ വമ്പൻ തിരിച്ചുവരവ്! ഫിലിപ്സ് S7221 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്‌ക്രീൻ, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 825 നിറ്റ്‌സ് വരെ (ഉയർന്ന ബ്രൈറ്റ്‌നസ് മോഡ്), 675 (സാധാരണ) ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട റെഡ്മി 17 5ജിയുടെ പ്രധാന ഫീച്ചറുകൾ.
2.4GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 4nm ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. അഡ്രിനോ GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് റെഡ്മി 17 5ജി എത്തിയിരിക്കുന്നത്. അതിൽ 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ), സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.05 അപ്പേർച്ചർ) ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പൊടി- ജല പ്രതിരോധത്തിനായി IP64 റേറ്റിങ് എന്നിവയും ഉണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 3.5mm ഹെഡ്‌ഫോൺ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, FM റേഡിയോ, 45W ഫാസ്റ്റ് ചാർജിംഗുള്ള 7900mAh ബാറ്ററി, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
റെഡ്മി 17 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില. അബ്സൊല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് (PU ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. സെപ്റ്റംബർ 10 മുതൽ ആമസോൺ, ഷവോമി വെബ്സൈറ്റ്, റീട്ടെയിൽ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പന ആരംഭിക്കും.
English Summary
Redmi 17 5G has been launched in India as part of the Redmi Note series. It is priced at Rs 23,999 for the 6GB + 128GB variant and Rs 26,999 for the 8GB + 128GB variant. It is available in Absolute Black, Endless Blue, and Eternal Orange (PU leather finish) colour options. It will go on sale from September 10 via Amazon, Xiaomi website, retail, and offline stores.