പവർ ബാങ്കിന്റെ കാശ് ലാഭം! 9000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 പ്രോ 5G സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

Redmi Note 17 Pro 5G launched: റെഡ്മി നോട്ട് 17 പ്രോ 5ജി ചൈനയിൽ ലോഞ്ച് ചെയ്തതു 9,000mAh ബിൽറ്റ്-ഇൻ ബാറ്ററിയുമായി എത്തിയിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. റെഡ്മി നോട്ട് 17 പ്രോ 5ജിയുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച് കമ്പനി നിലവിൽ ഔ​ദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ റെഡ്മി നോട്ട് സീരീസ് ഇന്ത്യയിൽ സ്ഥിരം ലോഞ്ച് ചെയ്യാറുള്ളതിനാൽ ഈ മികച്ച ബാറ്ററി ശേഷിയുള്ള പ്രോ മോഡൽ ഫോൺ ഇവിടെയും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

പവർ ബാങ്കിന്റെ കാശ് ലാഭം! 9000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 പ്രോ 5G സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

Redmi Note 17 Pro 5g Launched

Published: 

14 Jul 2026 | 06:32 PM

മികച്ച ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത, ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 17 സീരീസിലെ പുതിയ മോഡൽ ഉയർന്ന ബാറ്ററി ശേഷി സഹിതം ലോഞ്ച് ചെയ്തിരിക്കുന്നു. റെഡ്മി നോട്ട് 17 സീരീസിന്റെ ഭാഗമായി റെഡ്മി നോട്ട് 17 പ്രോ 5ജി (REDMI Note 17 Pro 5G) എന്ന പുതിയ മോഡലാണ് ഇന്ന് ​ചൈനയിൽ ലോഞ്ച് ചെയ്തത്. 9,000mAh ബിൽറ്റ്-ഇൻ ബാറ്ററിയുമായി എത്തിയിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. ഇത് ലോഞ്ച് ചെയ്തത് ​ചൈനയിലാണല്ലോ എന്ന് ഓർത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ നിരാശപ്പെടേണ്ടതില്ല. അ‌ധികം ​വൈകാതെ ഇത് ​ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും.

റെഡ്മി നോട്ട് 17 പ്രോ 5ജിയുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച് കമ്പനി നിലവിൽ ഔ​ദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ റെഡ്മി നോട്ട് സീരീസ് ഇന്ത്യയിൽ സ്ഥിരം ലോഞ്ച് ചെയ്യാറുള്ളതിനാൽ ഈ മികച്ച ബാറ്ററി ശേഷിയുള്ള പ്രോ മോഡൽ ഫോൺ ഇവിടെയും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഫീച്ചറുകൾ ​ചൈനീസ് മോഡലിന്റേതിന് സമാനമായിരിക്കുമോയെന്ന് നിലവിൽ പറയാറായിട്ടില്ല, ചെറിയ ചില മാറ്റങ്ങൾ ഉണ്ടായേക്കാം.

Also Read: ആർക്കും വാങ്ങാം, ഡിസ്കൗണ്ടിൽ വാങ്ങാം! നത്തിങ് ഫോൺ 4b വിൽപ്പന ആരംഭിക്കുന്നു

യർന്ന ശേഷിയുള്ള ബാറ്ററിയാണ് റെഡ്മി നോട്ട് 17 പ്രോ 5ജിയുടെ ​ഹൈ​ലൈറ്റ്. നാല് മൈക്രോ-കർവ്ഡ് റാപ്പറൗണ്ട് സൈഡ് ഫ്രെയിം ഉപയോഗിച്ചാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്, ഇത് ചേസിസിന് വ്യക്തമായ ഒരു കോണ്ടൂർഡ് എഡ്ജ് നൽകുന്നു. സമഗ്രമായ ഇൻഗ്രസ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനുകൾ ഈ ഫോണിനുണ്ട്. ശക്തമായ പെർഫോമൻസും ഫോട്ടോഗ്രഫി ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട് എന്ന് കമ്പനി പറയുന്നു.

പ്രധാന ഫീച്ചറുകൾ

6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഒപ്പം അഡ്രിനോ ജിപിയുവും ഉണ്ട്. 8GB / 12GB LPDDR4X റാം, 256GB (UFS 2.2) / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS- 2 ൽ ആണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (1/2.76″ സെൻസർ, f/1.8 അപ്പർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പർച്ചർ), 1080p വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP66+IP68+IP69+IP69K റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS+ GLONASS, USB ടൈപ്പ്-C, NFC, 67W ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ബാറ്ററി, 22.5W വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മറ്റ് ഡി​വൈസുകൾ ചാർജ് ചെയ്യാനുള്ള ഒരു പവർ ബാങ്കായും ഈ ഫോൺ ഉപയോഗിക്കാനാകും.

വിലയും ലഭ്യതയും

റെഡ്മി നോട്ട് 17 പ്രോ 5ജിയുടെ 8GB+128GB വേരിയന്റിന് 1599 യുവാൻ (ഏകദേശം 22,690 രൂപ) ആണ് വില. 8GB+256GB വേരിയന്റിന് 1899 യുവാൻ (ഏകദേശം 26,945 രൂപ), 12GB + 256GB വേരിയന്റിന് 2199 യുവാൻ (ഏകദേശം 31,200 രൂപ), 8GB+512GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 32,620 രൂപ) എന്നിങ്ങനെയും വില നിശ്ചയിച്ചിരിക്കുന്നു. സ്കൈ ബ്ലൂ, നെബുല പർപ്പിൾ, ബ്ലാക്ക്, ​വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.

English Summary

The Redmi Note 17 Pro 5G has been launched in China and the highlight of this phone is that it comes with a 9,000mAh built-in battery. The 8GB+128GB variant of the Redmi Note 17 Pro 5G is priced at 1599 yuan (approximately Rs. 22,690). The color options are Sky Blue, Nebula Purple, Black, and White.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ