ഇങ്ങനെയൊക്കെ കൂട്ടാമോ, നമ്മള് നാളേം വാങ്ങണ്ടേ! പോക്കോ X8 പ്രോ വേണമെങ്കിൽ ഇനി പുതിയ വില നൽകണം
Poco X8 Pro price hiked in India: ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് പോക്കോ X8 പ്രോ 5ജി. ഇപ്പോൾ പോക്കോ X8 പ്രോ 5ജിക്ക് ഇപ്പോൾ 2000 രൂപയുടെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഈ ഫോൺ യഥാക്രമം 36999 രൂപ, 39999 രൂപ എന്നീ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ സാധിക്കുക. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ചില ഡിസ്കൗണ്ടുകളുണ്ട്.
പോക്കോ ഇന്ത്യയിൽ തങ്ങളുടെ തെരഞ്ഞെടുത്ത ചില മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുന്നു. സ്മാർട്ട്ഫോൺ നിർമാണ പാർട്സുകളുടെ വില വർധന മൂലം ആഗോള തലത്തിൽ തന്നെ സ്മാർട്ട്ഫോണുകൾക്ക് വില വർധിക്കുകയാണ്. ഈ വില വർധന വച്ച് നോക്കുമ്പോൾ വലിയ രീതിയിലുള്ള ഒരു വില കൂട്ടലല്ല പോക്കോയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ വില കൂട്ടിയ പോക്കോ ഫോണുകളുടെ കൂട്ടത്തിൽ പോക്കോ X8 പ്രോ 5ജിയും (Poco X8 Pro 5G) ഉൾപ്പെടുന്നു. ഡൈമെൻസിറ്റി 8500-അൾട്ര പ്രോസസർ കരുത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത്.
ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് പോക്കോ X8 പ്രോ 5ജി. ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ ഇതിന്റെ 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയുമായിരുന്നു വില. പിന്നീട് ഇത് 34999 രൂപ, 37999 രൂപ എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടിരുന്നു.
Also Read: ഇന്നത്തെ താരം ഇവനാണ്! മോട്ടോ G77 പവർ 5G വിൽപ്പന തുടങ്ങി; 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ട്
പോക്കോ X8 പ്രോ 5ജിക്ക് ഇപ്പോൾ 2000 രൂപയുടെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഈ ഫോൺ യഥാക്രമം 36999 രൂപ, 39999 രൂപ എന്നീ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ സാധിക്കുക. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ചില ഡിസ്കൗണ്ടുകളുണ്ട്. കറുപ്പ്, വെള്ള, ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പോക്കോ X8 പ്രോ 5ജി വാങ്ങാൻ ലഭ്യമാകും.
പ്രധാന ഫീച്ചറുകൾ
3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm ചിപ്സെറ്റ് ആണ് പോക്കോ X8 പ്രോ 5ജിയുടെ കരുത്ത്. 100W ഫാസ്റ്റ് ചാർജിങ് സഹിതം 6500mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3-യിൽ ആണ് പ്രവർത്തനം. 5300 mm² VC കൂളിംഗ് സിസ്റ്റത്തോടുകൂടിയ 3D ഐസ്-ലൂപ്പ് കൂളിംഗ് സിസ്റ്റം, വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ എന്നിവയും ഇതിലുണ്ട്.
120Hz 6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആം മാലി-G720 MC8 GPU, 8GB / 12GB LPDDR5X അൾട്രാ റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ, OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.
IP66+IP68+IP69+IP69K റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 157.53 x 75.19 x 8.38mm വലിപ്പവും 201.47 ഗ്രാം ഭാരവും ഇതിനുണ്ട്.
English Summary
The Poco X8 Pro 5G is a smartphone model that was launched in India in March this year. Now, the Poco X8 Pro 5G has received a price hike of Rs 2000. Currently, this phone can be purchased on Flipkart at prices of Rs 36,999 and Rs 39,999 respectively. There are some discounts for selected bank cards.