AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്! ലോവർ മിഡ്-റേഞ്ചിൽ സ്റ്റാറാകാൻ സാംസങ് ഗാലക്സി F70 5G

Samsung Galaxy F70 5G to launch in India on October 18: മികച്ച ഡിസ്‌പ്ലേ നിലവാരം, സെഗ്മെന്റിലെ വിലയ്ക്ക് ഉള്ളിൽ നിൽക്കുന്ന മാന്യമായ ക്യാമറ സജ്ജീകരണം, സ്ലിം ഡി​സൈൻ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് സാംസങ് ഗാലക്സി എഫ്70 5ജി എത്തുന്നത് എന്നാണ് റിപ്പോർട്ട്. 20000 രൂപയിൽ താഴെ വിലയിലാണ് ഇത് എത്തുക എന്ന് ഫ്ലിപ്പ്കാർട്ട് ടീസർ ആണ് സ്ഥിരീകരിച്ചത്.

ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്! ലോവർ മിഡ്-റേഞ്ചിൽ സ്റ്റാറാകാൻ സാംസങ് ഗാലക്സി F70 5G
Samsung Galaxy F70 5g To Launch In India On October 18Image Credit source: flipkart
Prasanth Kumar
Prasanth Kumar | Published: 16 Oct 2026 | 04:46 PM

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് സാംസങ്ങിന്റെ പുതിയ ‘ലോവർ മിഡ്-റേഞ്ച്’ ഓപ്ഷനായി സാംസങ് ഗാലക്സി F70 5G (Samsung Galaxy F70 5G) ഒക്ടോബർ 18ന് ലോഞ്ച് ചെയ്യും. ഓഗസ്റ്റിൽ ‘F70 പ്രോ 5G’ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഗാലക്സി എഫ് സീരീസിൽ ഒരു പുതിയ ഫോൺ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 20000 രൂപയിൽ താഴെ വിലയിലാണ് ഗാലക്സി എഫ്70 5ജി ലോഞ്ച് ചെയ്യുക എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഫോണിന്റെ ഹാർഡ്‌വെയർ ഫീച്ചറുകൾ, ഡിസൈൻ, സോഫ്റ്റ്‌വെയർ മികവ് എന്നിവ വ്യക്തമാക്കുന്ന ടീസറുകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

മികച്ച ഡിസ്‌പ്ലേ നിലവാരം, സെഗ്മെന്റിലെ വിലയ്ക്ക് ഉള്ളിൽ നിൽക്കുന്ന മാന്യമായ ക്യാമറ സജ്ജീകരണം, സ്ലിം ഡി​സൈൻ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് സാംസങ് ഗാലക്സി എഫ്70 5ജി എത്തുന്നത് എന്നാണ് റിപ്പോർട്ട്. 20000 രൂപയിൽ താഴെ വിലയിലാണ് ഇത് എത്തുക എന്ന് ഫ്ലിപ്പ്കാർട്ട് ടീസർ ആണ് ഇതിനകം സ്ഥിരീകരിച്ചത്.

Also Read: ദുരന്തമല്ല, ഇത് ‘5ജി കാ ദുരന്തർ’! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു

120Hz റിഫ്രഷ് റേറ്റുള്ള ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഗാലക്സി എഫ്70 5ജിയിൽ ഉള്ളത്. ഇത് മികച്ച കോൺട്രാസ്റ്റും സുഗമമായ സ്ക്രോളിംഗ് അനുഭവവും നൽകുന്നു. വീഴ്ചകളിൽ നിന്നും പോറലുകളിൽ നിന്നും സംരക്ഷണം നൽകാനായി, സ്‌ക്രീനിന് മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് (Corning Gorilla Glass Victus) പ്രൊട്ടക്ഷനും ഉണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ഒരു സ്മാർട്ട്ഫോണിൽ ഉള്ളതിൽ എന്താണ് പ്രത്യേകത എന്ന് ചിലർ സംശയിച്ചേക്കാം. എന്നാൽ വിപണിയിലെ മറ്റ് ഫോണുകളിൽ AMOLED ഡിസ്‌പ്ലേകളും OIS (Optical Image Stabilization) ക്യാമറകളും ലഭ്യമാണെങ്കിലും, 20000 രൂപയ്ക്കുള്ളിൽ FHD+ 120Hz ഡിസ്‌പ്ലേ, ഗോറില്ല ഗ്ലാസ് വിക്ടസ് സുരക്ഷ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേരുന്നു എന്നതാണ് എഫ്70 5ജിയെ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിർത്തുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്സി എഫ്70 5ജി എത്തുന്നത്. അ‌തിൽ മെയിൻ ക്യാമറ 50MP ആണ്. 5 MP അൾട്രാ-വൈഡ് ലെൻസ്, 2 MP മാക്രോ സെൻസർ എന്നിവയാണ് റിയർ പാനലിലെ മറ്റ് ക്യാമറകൾ. സെൽഫിക്കും മറ്റുമായി സ്‌ക്രീനിന്റെ മുകൾഭാഗത്തുള്ള ‘വാട്ടർഡ്രോപ്പ് നോച്ചി’ൽ 13 MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സാംസങ്ങിന്റെ സ്വന്തം ‘എക്സിനോസ് 1330’ ഒക്ടാ-കോർ പ്രോസസറാണ് ഗാലക്സി F70 5ജിയുടെ കരുത്ത്. 4 ഒഎസ് അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് ലഭ്യമാകുമെന്നതും സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററിയും ഇതിലുണ്ട്.

7.5 mm കനമുള്ള, സ്ലിം ഡിസൈനാണ് ഗാലക്സി F70 5G-യുടേത്. ലൈലാക് ബ്ലിസ്, ബ്ലിസ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഒക്ടോബർ 18ലെ ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, സാംസങ്ങിന്റെ ഔദ്യോഗിക ചാനലുകൾ എന്നിവ വഴി സാംസങ് ഗാലക്‌സി F70 5G ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. റിയൽമി, റെഡ്മി, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകളുടെ 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളുമായാണ് ഈ സാംസങ് ഫോൺ ഏറ്റുമുട്ടുക.

English summary

The Samsung Galaxy F70 5G will be launched on October 18 as Samsung’s new ‘lower mid-range’ option for the Indian smartphone market. It is noteworthy that after the launch of the ‘F70 Pro 5G’ in August, a new phone is coming to the Galaxy F series.

Follow Us