India vs Zimbabwe Women 1st T20 Live: സ്മൃതിയുടെ ക്യാപ്റ്റന്സിയില് ഇന്ത്യ ഇറങ്ങുന്നു; എതിരാളികള് സിംബാബ്വെ
IND-W vs ZIM-W1st T20 Live Score Updates in Malayalam: സ്മൃതി മന്ദാന നയിക്കുന്ന ഇന്ത്യന് ടീം ഇന്ന് സിംബാബ്വെയെ നേരിടും. ന്യൂ റായ്പൂരിലെ ഷഹീദ് വീര് നാരായണ് സിങ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് വൈകിട്ട് ഏഴിനാണ് മത്സരം. എതിരാളികള് താരതമ്യേന ദുര്ബലരാണെന്നത് ഇന്ത്യന് ടീമിന് ആശ്വാസകരമാണ്.
LIVE NEWS & UPDATES
-
ഹര്മന്പ്രീതിന്റെ സാന്നിധ്യം പ്രധാനം
മുന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗറിന്റെ സാന്നിധ്യം യുവതാരങ്ങള്ക്ക് കരുത്തും പ്രചോദനവുമാകുമെന്ന് നിലവിലെ ക്യാപ്റ്റന് സ്മൃതി മന്ദാന.
-
ടി20 പരമ്പരയില് മൂന്ന് മത്സരങ്ങള്
ഇന്ത്യ-സിംബാബ്വെ വനിതാ ടി20 പരമ്പരയില് മൂന്ന് മത്സരങ്ങളാണുള്ളത്. ഇന്ത്യ-സിംബാബ്വെ വനിതാ ടി20 പരമ്പരയില് മൂന്ന് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരം ഒക്ടോബര് 18-നും, മൂന്നാമത്തേത് 20-നും നടക്കും. എല്ലാ മത്സരങ്ങളും ന്യൂ റായ്പുര് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരസമയത്തിനും മാറ്റമില്ല.
ഹര്മന്പ്രീത് കൗര് ക്യാപ്റ്റന് സ്ഥാനം ഒഴിഞ്ഞതിനു ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യന് വനിതാ ടീം ഇന്ന് ഇറങ്ങുന്നു. സ്മൃതി മന്ദാന നയിക്കുന്ന ഇന്ത്യന് ടീം ഇന്ന് സിംബാബ്വെയെ നേരിടും. ന്യൂ റായ്പൂരിലെ ഷഹീദ് വീര് നാരായണ് സിങ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് വൈകിട്ട് ഏഴിനാണ് മത്സരം. എതിരാളികള് താരതമ്യേന ദുര്ബലരാണെന്നത് ഇന്ത്യന് ടീമിന് ആശ്വാസകരമാണ്. ക്യാപ്റ്റന്സിയില് മാറ്റമുണ്ടെങ്കിലും ഇന്ത്യന് വനിതാ ടീം ആത്മവിശ്വാസത്തിലാണ്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലും, ഏഷ്യന്
ഗെയിംസിലുമടക്കം ഇന്ത്യയുടെ വനിതാ ടീം ജേതാക്കളായിരുന്നു.
സ്ക്വാഡ്
ഇന്ത്യ: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ, അരുന്ധതി റെഡ്ഡി, മിന്നു മണി, ഷഫാലി വർമ്മ, റിച്ച ഘോഷ്, നന്ദനി ശർമ്മ, അനുഷ്ക ബ്രിജ്മോഹൻ ശർമ്മ, ക്രാന്തി ഗൗഡ്, ജിന്തിമണി കലിത, ശ്രീ ചരണി, നിക്കി പ്രസാദ്, ഗുണാലൻ കമലിനി, പ്രേമ റാവത്ത്.
സിംബാബ്വെ: ഷാർനെ മേയേഴ്സ്, ചിഡ്സ ധുരുരു, ചിപ്പോ മുഗേരി-തിരിപ്പാനോ, മോഡസ്റ്റർ മുപാചിക്വ, ജോസഫിൻ എൻകോമോ, നോംവെലോ സിബന്ദ, ലോറിൻ ഫിരി, ന്യാഷ ഗ്വൻസുറ, ഫ്രാൻസെസ്ക ചിപ്പാരെ, കെല്ലിസ് നദ്ലൊവു, മിച്ചൽ മാവുങ്ക, ഒലിൻഡർ ചാരെ, കുഡ്സായ് ചിഗോറ, ബിലവ്ഡ് ബിസ, തെണ്ടൈ മകുഷ.
Published On - Oct 16,2026 4:33 PM