AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tata Aeris: വെന്റിലേറ്റഡ് സീറ്റ് മുതൽ വയർലെസ് ചാർജിം​ഗ് വരെ, മാരുതി ഡിസയറിനേക്കാൾ ടാറ്റ ഏരിസിലെ അധിക ഫീച്ചറുകൾ

Tata Aeris vs Maruti Dzire: കഴിഞ്ഞ ദിവസമാണ് ടാറ്റ തങ്ങളുടെ പുതിയ സെ‍ഡാൻ മോഡലായ ഏരിസ് (Tata Aeris) നെ വിപണിയിൽ അവതരിപ്പിച്ചത്. 5.29 ലക്ഷം രൂപമുതൽ എക്സ് ഷോറും വില ആരംഭിക്കുന്ന ഈ മോഡൽ നിലവിലുള്ള ടൈഗോറിന്റെ (Tigor) പുതുക്കിയ പതിപ്പാണെന്ന് തോന്നാം. എന്നാൽ നിരവധി അപ്ഡേഷനുകളും ഫീച്ചറുകളുമാണ് ഈ വാഹത്തിൽ വന്നിരിക്കുന്നത്. വിപണിയിൽ പ്രധാനമായും മാരുതി സുസുക്കിയുടെ

Tata Aeris: വെന്റിലേറ്റഡ് സീറ്റ് മുതൽ വയർലെസ് ചാർജിം​ഗ് വരെ, മാരുതി ഡിസയറിനേക്കാൾ ടാറ്റ ഏരിസിലെ അധിക ഫീച്ചറുകൾ
Tata Aeris Vs Maruti DzireImage Credit source: Maruti Website, Tata Website
Amal KV
Amal KV | Published: 27 Sep 2026 | 10:26 PM

കഴിഞ്ഞ ദിവസമാണ് ടാറ്റ തങ്ങളുടെ പുതിയ സെ‍ഡാൻ മോഡലായ ഏരിസ് (Tata Aeris) നെ വിപണിയിൽ അവതരിപ്പിച്ചത്. 5.29 ലക്ഷം രൂപമുതൽ എക്സ് ഷോറും വില ആരംഭിക്കുന്ന ഈ മോഡൽ നിലവിലുള്ള ടൈഗോറിന്റെ (Tigor) പുതുക്കിയ പതിപ്പാണെന്ന് തോന്നാം. എന്നാൽ നിരവധി അപ്ഡേഷനുകളും ഫീച്ചറുകളുമാണ് ഈ വാഹത്തിൽ വന്നിരിക്കുന്നത്. വിപണിയിൽ പ്രധാനമായും മാരുതി സുസുക്കിയുടെ ഡിസയർ എന്ന മോഡലുമായിട്ടാണ് ഏരീസ് മത്സരിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സെഡാൻ മോഡലുകളിൽ ഒന്നാണ് മാരുതി ഡിസയർ.

എന്നാൽ പുതിയ ഏരീസിൽ ഡിസയറിൽ ഇല്ലാത്ത ഒരുപാട് അധിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് ടാറ്റ. ഡിസയറിൽ ഇല്ലാത്തതും, എൻട്രി ലെവൽ സെഡാൻ വിഭാഗത്തിൽ പൊതുവെ കാണപ്പെടാത്തതുമായ പല സവിശേഷതകളും ഈ വാഹനത്തിലുണ്ട്. നേരിട്ടുള്ള മത്സരത്തിന് പകരം അധിക ഫീച്ചറുകളും കുറഞ്ഞ വിലയിലും വാഹനത്തെ ലഭ്യമാക്കി വിപണി കീഴടക്കുകയാണ് ടാറ്റയുടെ സ്ട്രാറ്റജി എന്ന് തോന്നുന്നു. ബജറ്റ് സെഡാൻ വിഭാ​ഗത്തിൽ ഇപ്പോൾ മത്സരം വർദ്ധിച്ചുവരുന്ന സാഹചര്യമാണ്. ടാറ്റ ഏരീസിലെ അധിക ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ

സാധാരണയായി പ്രീമിയം കാറുകളിൽ മാത്രം കണ്ടുവരുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്യുന്ന, ഈ വിഭാഗത്തിലെ ആദ്യത്തെ സെഡാനായി ടാറ്റ ഏരിസ് മാറുന്നു. 8.19 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ വില ആരംഭിക്കുന്ന ‘അക്കംപ്ലിഷ്ഡ്’ (Accomplished) എന്ന ഉയർന്ന വകഭേദത്തിലാണ് ഈ ഫീച്ചർ കമ്പനി നൽകിയിരിക്കുന്നത്.

Also Read: ഇനി മലയിടിഞ്ഞ് വന്നാലും നോ ഇഷ്യൂ! ഏരിസിലും ടാറ്റയുടെ ഞെട്ടിക്കൽ! സേഫ്റ്റി വിട്ട് കളിയില്ല

വയർലെസ് ചാർജർ

സെന്റർ കൺസോളിൽ സംയോജിപ്പിച്ചിരിക്കുന്ന ഡ്യുവൽ സ്മാർട്ട്ഫോൺ ഡെക്ക് വഴി ടാറ്റ ഏരിസ് സൗകര്യത്തിന്റെ കാര്യത്തിൽ പുതിയൊരു ബെഞ്ച് മാർക്ക് സൃഷ്ടിക്കുകയാണ്. ഫോൺ സുരക്ഷിതമായി വെക്കാനുള്ള പ്രത്യേക ഇടവും വയർലെസ് ചാർജിംഗ് പാഡും ചേർന്നതാണ് ഈ സംവിധാനം. ഏറ്റവും ഉയർന്ന വകഭേദമായ അകംപ്ലിഷ്ഡ് (Accomplished) വേരിയന്റിൽ ലഭ്യമായ ഈ ഫീച്ചർ സെ​ഗ്മെന്റിലെ മറ്റ് മോഡലുകളിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഇൻ-ബിൽറ്റ് ഡാഷ്‌ക്യാം

വാഹനത്തിന്റെ മുൻഭാഗവും, പിൻഭാഗവും, വശങ്ങളും കൃത്യമായി കാണുന്നതിനായി സറൗണ്ട്-വ്യൂ ക്യാമറ സംവിധാനം ഉപയോഗിക്കുന്ന, ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം റെക്കോർഡർ ടാറ്റ ഏരിസിൽ ലഭ്യമാണ്. ഉയർന്ന വകഭേദമായ അക്കംപ്ലിഷ്ഡ് വേരിയന്റിൽ ലഭ്യമായ ഈ സംവിധാനം, എക്സ്ട്രാ ആക്സസറികളുടെ ആവശ്യമില്ലാതെ തന്നെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നു.

360-ഡിഗ്രി ക്യാമറ

360-ഡിഗ്രി ക്യാമറ സംവിധാനത്തിനൊപ്പം ഇരുവശത്തെയും ORVM-കൾക്കായി ബ്ലൈൻഡ് വ്യൂ മോണിറ്റർ സൗകര്യം നൽകുന്ന ഈ വിഭാഗത്തിലെ ആദ്യത്തെ കാറാണ് ടാറ്റ ഏരിസ്. ക്രിയേറ്റീവ് എന്ന (Creative) വേരിയന്റ് മുതൽ ലഭ്യമാകുന്ന ഈ സംവിധാനം വാഹനത്തിന്റെ സുരക്ഷയെ കുറച്ച് കൂടി ഉയർത്തുന്നു.

ഇൻഫോടെയ്ൻമെന്റ് സംവിധാനം

ഈ വിഭാഗത്തിലെ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ടാറ്റ ഏരിസിൽ കൊടുത്തിട്ടുള്ളത്. 10.25 ഇഞ്ച് വലിപ്പമുള്ള ഈ ഫീച്ചർ ക്രിയേറ്റീവ് വേരിയന്റ് മുതൽ ലഭ്യമാകുന്നു.

English Summary

Tata has launched its new sedan, the Tata Aeris, in the market. With an ex-showroom price starting at 5.29 lakh, this model might appear to be merely an updated version of the existing Tigor; however, it comes with a host of updates and features.

Follow Us