Tata Curvv Series X : എക്സലന്റ് ! ടാറ്റ കർവ് എക്സ് സീരീസ് എത്തി, വില പത്ത് ലക്ഷം മുതൽ

Tata Curvv Series X Launch Details : വരുന്ന ഉത്സവ കാലം കൂടുതൽ കളറാക്കാൻ ഓരോ വാഹന നിർമ്മാതാക്കളും മത്സരിച്ചിറങ്ങിയിരിക്കുകയാണ്. അതിന്റെ ഭാ​ഗമായി ഓരോ വാഹന നിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുകളും ഫേസ് ല്ഫ്റ്റുകളും വിപണയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മോഡലുകൾ എത്തിക്കുന്ന കാര്യത്തിൽ ടാറ്റ മോട്ടോഴ്സും മുൻപന്തിയിൽ തന്നെ ഉണ്ട്. അവർ തങ്ങളുടെ ലൈനപ്പിലേക്കായി ഏറ്റവും ഒടുവിൽ കൊണ്ടു വന്നിരിക്കുന്നത് കർവ് സീരീസ് X (Curvv Series X) ആണ്.

Tata Curvv Series X :  എക്സലന്റ് ! ടാറ്റ കർവ് എക്സ് സീരീസ് എത്തി, വില പത്ത് ലക്ഷം മുതൽ

Tata Curvv Series X Launches

Published: 

04 Sep 2026 | 09:37 PM

വരുന്ന ഉത്സവ കാലം കൂടുതൽ കളറാക്കാൻ ഓരോ വാഹന നിർമ്മാതാക്കളും മത്സരിച്ചിറങ്ങിയിരിക്കുകയാണ്. അതിന്റെ ഭാ​ഗമായി ഓരോ വാഹന നിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുകളും ഫേസ് ല്ഫ്റ്റുകളും വിപണയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മോഡലുകൾ എത്തിക്കുന്ന കാര്യത്തിൽ ടാറ്റ മോട്ടോഴ്സും മുൻപന്തിയിൽ തന്നെ ഉണ്ട്. അവർ തങ്ങളുടെ ലൈനപ്പിലേക്കായി ഏറ്റവും ഒടുവിൽ കൊണ്ടു വന്നിരിക്കുന്നത് കർവ് സീരീസ് X (Curvv Series X) ആണ്.

ഫീച്ചറുകളിൽ കൂടുതൾ ഘടകങ്ങൾ ഉൾപ്പെടുത്തുകയും ക്യാബിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടാണ് ഈ പുതിയ നിരയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുതിയതായി അവതരിപ്പിച്ച കർവ് സീരീസ് എക്സിന്റെ സ്മാർട്ട് എക്സ് – Smart X വേരിയന്റിന് 10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. ഈ സീരിസിലെ ഏറ്റവും ഉയർന്ന വകഭേദമായ അക്കംപ്ലിഷ്ഡ് എക്സ് പ്ലസ് ഡാർക്ക് (Accomplished X+ DARK) ഡീസൽ ഓട്ടോമാറ്റിക് മോഡലിന് 18.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Also Read : വാങ്ങാൻ പ്ലാനുണ്ടോ.. .ബലെനോ മുതൽ ഥാർ വരെ, സെപ്റ്റംബറിൽ പുത്തൻ വണ്ടികൾ വരുന്നു

സ്മാർട്ട് എക്സ് Smart X, പ്യുവർ എക്സ് Pure X, പ്യുവർ എക്സ് പ്ലസ് Pure X+, ക്രിയേറ്റീവ് എക്സ് പ്ലസ് Creative X+, അക്കംപ്ലിഷ്ഡ് എക്സ് Accomplished X, അക്കംപ്ലിഷ്ഡ് എക്സ് പ്ലസ് Accomplished X+ എന്നിങ്ങനെ ആറ് പ്രധാന വകഭേദങ്ങളിലാണ് ടാറ്റ കർവ് സീരീസ് എക്സ് വിപണിയിൽ ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത വേരിയന്റുകളിൽ ഡാർക്ക് എഡിഷൻ ഓപ്ഷനുകളും ലഭ്യമാണ്. ‌ പ്യുവർ എക്സ് വേരിയന്റിൽ 17-ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ലൈറ്റുകളോട് കൂടിയ ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 10.25-ഇഞ്ച് ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, റിയർ-വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നീ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബോചാർജ്ഡ് പെട്രോൾ (TGDi), 1.5 ലിറ്റർ ഡീസൽ എന്നിവയാണ് കർവിന്റെ ഇന്റേണൽ കംബ്രഷൻ മോഡലുകൾ.1.2L ടർബോ പെട്രോൾ എൻജിൻ 118bhp കരുത്തും 170Nm ടോർക്കും പ്രദാനം ചെയ്യുന്നു. TGDi മോഡൽ 123bhp കരുത്തും 225Nm ടോർക്കും നൽകുന്നു. ഡീസൽ എൻജിൻ 115bhp കരുത്തും 260Nm ടോർക്കും നൽകും

English Summary

Vehicle manufacturers are competing to make the upcoming festive season even more vibrant. As part of this, they are rolling out new models and facelifts into the market. Tata Motors is also at the forefront of introducing these new models.

Loading...
Unable to load recommendations.
Follow Us
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ