Splendor Bike : ‘സ്പ്ലണ്ടര്‍’ അതൊരു വികാരമാണ് ഭായ്… ആരൊക്കെ വന്നാലും പോയാലും നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും… ടോപ് സെല്ലറായി
Hero Honda Splendor bike : 1994 ല്‍ സി.ഡി 100 എന്ന ലെജന്‍ഡിന്റെ പിന്‍ഗാമിയായാണ് സ്പ്ലണ്ടറിനെ ഹീറോ ഹോണ്ട അവതരിപ്പിക്കുന്നത്. അന്നു വരെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കണ്ടതില്‍ വച്ച് ഏറ്റവും മനോഹര രൂപത്തിലാണ് സ്പ്ലണ്ടര്‍ ഇറങ്ങിയത്. ആര്‍ക്കും ഒരു കുറ്റവും പറയാനില്ലാത്ത, എന്നാല്‍ വളരെ സിംപിളുമായ ഡിസൈനാണ് വാഹനത്തിന് കമ്പനി നല്‍കിയത്. 97 സിസി എഞ്ചിന്‍ കരുത്തില്‍ ഇറങ്ങിയ ഇവന്റെ ജൈത്രയാത്ര മുപ്പത് വര്‍ഷിങ്ങള്‍ക്കിപ്പുറം 2026 ലും തുടരുന്നു.
സ്പ്ലണ്ടര്‍ അഥവാ ഒരു ജനതയുടെ വികാരം… വെറുതെ ഒന്ന് റോഡ് സൈഡിലേക്കിറങ്ങി പത്ത് മിനിറ്റ് നില്‍ക്കുക. അതിനിടെ നിങ്ങള്‍ക്ക് മുന്നിലിലൂടെ കടന്നു പോയ വാഹനങ്ങിളില്‍ മിനിമം ഒരു അഞ്ച് സ്പ്ലണ്ടര്‍ എങ്കിലും കാണും. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ആ വണ്ടിയുടെ റേഞ്ച്. വാഹനമെന്നതിനപ്പുറം ഒരു വികാരമാണ് സ്പ്ലണ്ടര്‍. വാഹന സ്വപ്‌നങ്ങളിലെ ആദ്യ വണ്ടി, വീട്ടിലെ ആദ്യത്തെ വണ്ടി, ആദ്യമായി കയറിയ വണ്ടി, ആദ്യമായി ഓടിച്ച വണ്ടി എന്നിങ്ങനെ നമുക്ക് ഓരുരുത്തര്‍ക്കും പലകഥളും പറയാനുണ്ടാകും സ്പ്ലണ്ടറുമായി ബന്ധപ്പെടുത്തി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിപ്പെടുന്ന ബൈക്ക് മോഡലായി സ്പ്ലണ്ടര്‍ വളര്‍ന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്.
ആ സിംപിള്‍ ലുക്ക്
1994 ല്‍ സി.ഡി 100 എന്ന ലെജന്‍ഡിന്റെ പിന്‍ഗാമിയായാണ് സ്പ്ലണ്ടറിനെ ഹീറോ ഹോണ്ട അവതരിപ്പിക്കുന്നത്. അന്നു വരെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കണ്ടതില്‍ വച്ച് ഏറ്റവും മനോഹര രൂപത്തിലാണ് സ്പ്ലണ്ടര്‍ ഇറങ്ങിയത്. ആര്‍ക്കും ഒരു കുറ്റവും പറയാനില്ലാത്ത, എന്നാല്‍ വളരെ സിംപിളുമായ ഡിസൈനാണ് വാഹനത്തിന് കമ്പനി നല്‍കിയത്. പൊതുവേ ഈ വഹനത്തിന് ഹേറ്റേഴ്‌സില്ല. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏറെ ഇഷ്ടത്തോടെ കാണുന്ന വണ്ടിയാണിത്. 97 സിസി എഞ്ചിന്‍ കരുത്തില്‍ ഇറങ്ങിയ ഇവന്റെ ജൈത്രയാത്ര മുപ്പത് വര്‍ഷിങ്ങള്‍ക്കിപ്പുറം 2026 ലും തുടരുന്നു.
ഞെട്ടിച്ച മൈലേജ്
ഇന്ധന പ്രതിസന്ധിയുടെ കാലത്താണ് ഈ വാഹനത്തെ ഹീറോ ഹോണ്ട അവതരിപ്പിക്കുന്നത്. അന്ന് കമ്പനിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ഘടകം എന്നത് ഇന്ധന ക്ഷമത തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പരമാവധി മൈലേജാണ് വണ്ടിക്ക് നല്‍കിയത്. ആദ്യ മോഡലില്‍ തന്നെ ആവറേജ് 70-75 കിേേലാ മീറ്റര്‍ മൈലേജ് ആണ് ലഭിച്ചിരുന്നത്. അതിന് മുകളില്‍ ലഭിച്ചവരും ധാരാളമാണ്. അതുമായി ബന്ധപ്പെട്ട് ഒരു കഥയും പ്രചരിച്ചിരുന്നു. കമ്പനി ശരിക്കും വാഹനത്തിന്റെ മൈലേജ് കുറച്ച് പറയുകയായിരുന്നു, തങ്ങള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മൈലേജ് കിട്ടുമ്പോള്‍ വാഹനത്തോടുള്ള വിശ്വസം ജനങ്ങളില്‍ വര്‍ദ്ധിക്കുമെന്ന തിയറിയാണ് അവിടെ പ്രയോഗിച്ചത് എന്നുമാണ് കഥ. എന്തായാലും മൈലേജുകൊണ്ടും വണ്ടി എല്ലാവരെയും ഞെട്ടിച്ചു.
Also Read: ‘സെന്‍’, പഴകുന്തോറും പ്രിയമേറുന്ന മാരുതിയുടെ ‘ക്യൂട്ട് കുഞ്ഞന്‍’
വില്‍പനയിലും ഒന്നാമന്‍
ലോകത്ത് നിലവില്‍ വില്‍ക്കപ്പെടുന്ന ബൈക്കുകളില്‍ ഏറ്റവും മുന്നിലുള്ളതും സ്പ്ലണ്ടറാണ്. ഒരു മാസം ലക്ഷത്തിന് മുകളില്‍ യൂണിറ്റുകളുകളാണ് ശരാശരി വിറ്റ് പോകുന്നത്. അന്നുമുതുലുള്ള വിശ്വാസം ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണത്. പുതിയ വാഹനങ്ങള്‍ക്ക് പുറമെ പഴയ സ്പ്ലണ്ടറുകള്‍ക്കും വിപണിയില്‍ നല്ല ഡിമാന്റാണ് ഉള്ളത്. പുതുതലമുറയിലെ പിള്ളേര്‍ ആദ്യ കാലത്തിറങ്ങിയ യൂറോ 1, യൂറോ 2 എന്ന് അറിയപ്പെടുന്ന മോഡലുകള്‍ തേടിനടക്കുന്നുണ്ട് ഇപ്പോഴും. യൂറോ, മില്ലേനിയം എന്ന പേരില്‍ തുടക്ക കാലത്തെ മോഡലുകള്‍ക്ക് ശേഷം 2004 ലാണ് സ്പ്ലണ്ടര്‍ പ്ലസ് എന്ന മോഡല്‍ കമ്പനി അവതരിപ്പിക്കുന്നത്. 2011 ല്‍ ഹീറോയും ഹോണ്ടയും തമ്മില്‍ വേര്‍പിരിഞ്ഞു. പിന്നീട് ഹീറോ ഹോണ്ട എന്നതില്‍ നിന്നും ഹോണ്ട പോയി. ഇപ്പോള്‍ ഹീറോ സ്പ്ലണ്ടറാണ് വിപണിയിലുള്ളത്. സ്പ്ലണ്ടര്‍ പ്ലസ്, സ്പ്ലണ്ടര്‍ എക്‌സ്‌ടെക്, എക്‌സ്‌ടെക് 2.0 എന്നീ മോഡലുകളാണ് നിലവില്‍ വാങ്ങാന്‍ സാധിക്കുക.
അനിയത്തിപ്രാവ് മുതല്‍ തുടരും വരെ
മലയാളികള്‍ക്കിടയില്‍ ഈ വാഹനത്തെ കൂടുതല്‍ ജനകീമാക്കിയതില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി 1997 ല്‍ റിലീസ് ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിന് വലിയ പങ്കുണ്ട്. ആ സിനിമ വഴി ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ വാഹനത്തിന് ലഭിച്ചു. ആ ചുവന്ന സ്പ്ലണ്ടര്‍ ഇപ്പോഴും ഒരു നൊസ്റ്റാള്‍ജിക് ഫീലായി മലയാളികള്‍ക്കിടയിലുണ്ട്. തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സ്പ്ലണ്ടര്‍ ഓടിച്ചുപോകുന്ന ഒരു സീനുണ്ട്, ആ സീനിനെ അധാരമാക്കി ചിത്രത്തിന്റെ പോസ്റ്ററും ഇറങ്ങിയിരുന്നു. രണ്ട് ലെജന്റുകള്‍ എന്നാണ് അതിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചത്.
English Summary
Hero Honda launched the Splendor bike in 1994 as the successor to the legendary CD 100. The Splendor was the most beautiful bike the Indian two-wheeler market had ever seen. The company gave the bike a simple yet impeccable design. Powered by a 97cc engine, its triumphant journey continues even after thirty years in 2026.