വൃത്തിയോടെ സാംസങ് വക ഒരു പ്രോ 5G ഫോൺ; ഗാലക്സി F70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Samsung Galaxy F70 Pro 5G launched in India: സാംസങ് ഗാലക്‌സി എഫ് 70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. സാംസങ് ഗാലക്‌സി F70 പ്രോ 5G യുടെ വില 25,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 23,999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. അറോറ ഗ്രീൻ, ആൽഫ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
ഈ ഓഗസ്റ്റിൽ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറായി നിൽക്കുന്നുണ്ട്. അതിൽ ഒരു ഫോൺ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നു. വൃത്തിയുള്ളതും പരന്നതുമായ റിയർ പാനലും മികച്ച നിരവധി ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എഫ് 70 പ്രോ 5G (Samsung Galaxy F70 Pro 5G) ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സാംസങ് തങ്ങളുടെ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ നിരയിലേക്ക് ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഗാലക്സി F70 പ്രോ 5ജിയുടെ കരുത്ത് ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് ആണ്. മിഡ്-റേഞ്ചിൽ ഒരു നല്ല സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു.
മികച്ച പെർഫോമൻസ് മാത്രമല്ല, ദീർഘകാല ഒഎസ്, സുരക്ഷാ പിന്തുണകളും വാഗ്ദാനം ചെയ്യുന്നു എന്നത് ഈ ഗാലക്സി 5ജി ഫോണിന്റെ പ്രത്യേകതയാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6 വർഷം വരെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് സാംസങ് ഉറപ്പുനൽകുന്നുണ്ട്.

Samsung Galaxy F70 Pro 5g Price
ALSO READ: പൂട്ടൽ കഥയൊക്കെ വിട്ടേക്ക്! 7000mAh ബാറ്ററി സഹിതം വൺപ്ലസ് N6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.7-ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്സ് (HBM) / 1400 നിറ്റ്സ് (പീക്ക്) ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഗാലക്സി F70 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ.
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സാംസങ് ഈ ഗാലക്സി ഫോണിൽ ഒരുക്കിയിരിക്കുന്നു. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS പിന്തുണ), 5MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഉണ്ട്.

Samsung Galaxy F70 Pro 5g Features
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, USB ടൈപ്പ്-സി, NFC, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി F70 പ്രോ 5G യുടെ വില 25,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 23,999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. സാംസങ് ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓഗസ്റ്റ് 8 മുതൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. അറോറ ഗ്രീൻ, ആൽഫ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
English Summary
Samsung Galaxy F70 Pro 5G has been launched in India. The phone is powered by the Qualcomm Snapdragon 6 Gen 3 chipset. The Samsung Galaxy F70 Pro 5G is priced at Rs 25,999. However, as part of the launch offer, the phone can be purchased at an initial price of Rs 23,999. It comes in Aurora Green and Alpha Black color options.