AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Audi Q3 2026 : വില 52 ലക്ഷം, പുത്തൻ ഓഡി Q3 വിപണിയിൽ

Audi Q3 2026 Model: ഓഡി തങ്ങളുടെ പുതിയ 2026 ഓഡി Q3 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. 52 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. മൂന്നാം തലമുറ വാഹനമായ ഈ പ്രീമിയം എസ്‌യുവി (SUV), പുതിയ ഡിസൈൻ, കൂടുതൽ മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ, ഒപ്പം യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുന്ന ഒട്ടനവധി സവിശേഷതകൾ എന്നിവയുമായാണ് എത്തുന്നത്.

Audi Q3 2026 :  വില 52 ലക്ഷം, പുത്തൻ ഓഡി Q3 വിപണിയിൽ
Audi Q3 ModelImage Credit source: Social Media
Amal KV
Amal KV | Published: 18 Oct 2026 | 08:21 PM

ഓഡി തങ്ങളുടെ പുതിയ 2026 ഓഡി Q3 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. 52 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. മൂന്നാം തലമുറ വാഹനമായ ഈ പ്രീമിയം എസ്‌യുവി (SUV), പുതിയ ഡിസൈൻ, കൂടുതൽ മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ, ഒപ്പം യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുന്ന ഒട്ടനവധി സവിശേഷതകൾ എന്നിവയുമായാണ് എത്തുന്നത്. ഓഡിയുടെ എൻട്രി ലെവൽ എസ്‌യുവിയായി അവതരിപ്പിച്ചിരിക്കുന്ന പുതിയ Q3, ലക്ഷ്വറി കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ പുതിയൊരു പോർമുഖം തുറക്കുകയാണ്.

പുതിയ Q3 മോഡലിന് കരുത്തേകുന്നത് 2.0-ലിറ്റർ TFSI പെട്രോൾ എൻജിനാണ്. ഈ എൻജിൻ 150 kW (201 bhp) കരുത്തും 320 Nm ടോർക്കും ആണ് നൽകുക. പൂജ്യത്തിൽ നിന്ന് 100 kmph വേഗത കൈവരിക്കാൻ ഈ വാഹനത്തിന് വെറും 7.1 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നുവച്ചാൽ ഈ സെ​ഗ്നെന്റിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളിൽ (SUV) ഒന്നായി പുതിയ Q3 മാറുകയാണ്. വിവിധ റോഡ് നിലവാരങ്ങൾക്കനുസരിച്ച് മികച്ച ഗ്രിപ്പും (traction) സ്ഥിരതയും ഉറപ്പുനൽകുന്ന, ഓഡിയുടെ സവിശേഷമായ ‘ക്വാട്രോ’ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം ഈ വാഹനത്തിൽ കൊടുത്തിട്ടുണ്ട്. കുത്തനെയുള്ള കയറ്റങ്ങളിലും ഇറക്കങ്ങളിലും കൂടുതൽ കൺട്രോൾ ഉറപ്പാക്കുന്നതിനായിഹിൽ-ഹോൾഡ് അസിസ്റ്റ്, ഡൗൺഹിൽ അസിസ്റ്റ് എന്നീ സംവിധാനങ്ങളും ഈ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Also Read: റെനോയുടെ വിസ്മയം! 29 കിലോ മീറ്റർ മൈലേജുമായി ഡസ്റ്റർ ഹൈബ്രിഡ് എത്തി

ഓഡി ഡ്രൈവ് സെലക്ട് ഉപയോഗിച്ച് ഡ്രൈവർമാർക്ക് Q3-ന്റെ ​ഡ്രൈവിം​ഗ് നേച്ചർ ക്രമീകരിക്കാവുന്നതാണ്. ബാലൻസ്ഡ് (Balanced), ഡൈനാമിക് (Dynamic), കംഫർട്ട് (Comfort), എഫിഷ്യൻസി (Efficiency), ഓഫ്‌റോഡ്+ (Offroad+) എന്നിങ്ങനെ അഞ്ച് ഡ്രൈവിം​ഗ് മോഡുകളാണ് വാഹനത്തിലുള്ളത്. പ്രോഗ്രസീവ് സ്റ്റിയറിംഗും കംഫർട്ട് സസ്പെൻഷനും ഈ വാഹനത്തിന്റെ ഡ്രൈവിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളുടെ അവതരണമാണ് പുതിയ മോഡലിലെ പ്രധാന സവിശേഷതകളിലൊന്ന്. 25,600 മൈക്രോ-എൽഇഡികൾ ഉപയോഗിക്കുന്ന ഈ സംവിധാനത്തിൽ, തിരഞ്ഞെടുക്കാവുന്ന നാല് തരം ഡേടൈം റണ്ണിംഗ് ലൈറ്റ്, ഡൈനാമിക് ലൈറ്റിംഗ് ക്രമങ്ങൾ, വിപുലമായ പ്രൊജക്ഷൻ ഫംഗ്‌ഷനുകൾ എന്നിവ ഹെഡ്ലൈറ്റിൽ ലഭ്യമാണ്യ

സേജ് ഗ്രീൻ, മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, നവാര ബ്ലൂ, തംബോറ ഗ്രേ എന്നീ കളർ കോംബിനേഷനുകളിലാണ് ഈ വാഹനം ലഭ്യമാവുക.അകത്ത്, ഓഡി ടാമറിൻഡ് ബ്രൗൺ, പെർഗമെന്റ് ബീജ് ക്യാബിൻ തീമുകൾ ആണ് നൽകിയിരിക്കുന്നത്. 30.22സെന്റിമീറ്റർ വെർച്വൽ കോക്ക്പിറ്റും 32.51 സെന്റിമീറ്റർ സെൻട്രൽ ടച്ച്‌സ്‌ക്രീനും അടങ്ങുന്ന ഓഡിയുടെ പുതിയ ഡിജിറ്റൽ സ്റ്റേജ് ലേഔട്ട് ക്യാബിനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹെഡ്-അപ്പ് ഡിസ്‌പ്ലേ സാങ്കേതികവിദ്യയും കൊടത്തിട്ടുണ്ട് വാഹനത്തിൽ.

English Summary

Audi has introduced its new 2026 Audi Q3 model in India. The vehicle has a starting ex-showroom price of 52 lakh. As a third-generation model, this premium SUV features a new design, enhanced technology, advanced safety systems, and a host of features designed to provide superior comfort for passengers.

Follow Us