AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Renault 7 Seater: ഡസ്റ്ററിലും നിർത്തുന്നില്ല, പുതിയ സെവൻ സീറ്ററിനെ കൂടി ഇറക്കാൻ റെനോ

Bigster SUV India Launch: ഇന്ത്യൻ വിപണിയിൽ വൻ തിരിച്ചു തിരിച്ചുവരവാണ് റെനോ അടുത്തിടെ നടത്തിയത്. ഡസ്റ്റർ എന്ന മോഡലിനെ കൂടുതൽ ആകർഷകമാക്കി വിപണിയിൽ വീണ്ടും അവതരിപ്പിച്ചു കൊണ്ടാണ് റെനോ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഒന്നുകൂടി ഉറപ്പിച്ചത്. ഇപ്പോഴിതാ പുതിയൊരു മോഡലിനെ കൂടി വിപണിയിൽ എത്തിച്ച് പരമാവധി ഉപഭോക്താക്കളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് കമ്പനി. പുതിയ സെവൻ സീറ്റർ വാഹനത്തെയാണ് കമ്പനി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്.

Renault 7 Seater: ഡസ്റ്ററിലും നിർത്തുന്നില്ല, പുതിയ സെവൻ സീറ്ററിനെ കൂടി ഇറക്കാൻ റെനോ
Bigster SUVImage Credit source: Dacia Website
Amal KV
Amal KV | Published: 14 Oct 2026 | 10:35 PM

ഇന്ത്യൻ വിപണിയിൽ വൻ തിരിച്ചു തിരിച്ചുവരവാണ് റെനോ അടുത്തിടെ നടത്തിയത്. ഡസ്റ്റർ എന്ന മോഡലിനെ കൂടുതൽ ആകർഷകമാക്കി വിപണിയിൽ വീണ്ടും അവതരിപ്പിച്ചു കൊണ്ടാണ് റെനോ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഒന്നുകൂടി ഉറപ്പിച്ചത്. ഇപ്പോഴിതാ പുതിയൊരു മോഡലിനെ കൂടി വിപണിയിൽ എത്തിച്ച് പരമാവധി ഉപഭോക്താക്കളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് കമ്പനി. പുതിയ സെവൻ സീറ്റർ വാഹനത്തെയാണ് കമ്പനി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ് വിവരം. ഡാസിയയുടെ ബിഗ് ബസ്റ്റർ എന്ന എസ്.യു.വി മോഡൽ റെനോ ബ്രാൻഡിന് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വാഹന ലോകത്ത് പ്രചരിക്കുന്ന അഭ്യുഹങ്ങൾ.

ഈ റിപ്പോർട്ടുകൾ ശരിയായി വരികയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ പുതിയൊരു പോർമുഖത്തിനാകും റെനോ വഴി തുറക്കുക. ഇതിനോടകം തന്നെ യൂറോപ്യൻ വിപണിയിൽ ശ്രദ്ധ നേടിയ മോഡലാണ് ബിഗ്സ്റ്റർ. 2026 ലെ പാരിസ് ഓട്ടോ ഷോയിൽ ആണ് ഡാസിയ ബിഗ്സ്റ്ററിനെ കമ്പനി അവതരിപ്പിച്ചത്. നിലവിലുള്ള റെനോ ഡസ്റ്ററിനേക്കാൾ വലിപ്പമുള്ള വാഹനമാണ് ഇത്. എന്നുവച്ചാൽ ഡസ്റ്ററിനേക്കാൾ മുകളിൽ ആയിരിക്കും ഈ വാഹനത്തിന്റെ പൊസിഷൻ വരിക. ടർബോ പെട്രോളിന് ഒപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് പവർ ട്രെയിനിലും ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടേക്കാം. ഇതുവരെ കമ്പനി ഇത് സംബന്ധിച്ച് അപ്ഡേറ്റുകൾ ഒന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Also Read: ലെക്സസ് സ്റ്റൈൽ! പുത്തൻ ഗ്ലാൻസയെ അവതരിപ്പിച്ച് ടൊയോട്ട, വില 6.99 ലക്ഷം മുതൽ

1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനും 1.8 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് ഓപ്ഷനും ആയിരിക്കും വാഹനത്തിൽ വരിക എന്നാണ് വിവരം. ഹൈബ്രിഡ് പവർട്രെയിനിൽ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെ ഈ വാഹനത്തിലും ആവർത്തിക്കാനാണ് സാധ്യത കാണുന്നത്. ഡസ്റ്ററിനേക്കാൾ ഏകദേശം 230 mm നീളമാണ് ബിഗ്സ്റ്ററിന് ഉള്ളത്. വീൽ ബേസിലും 45 മില്ലിമീറ്ററിന്റെ കൂടുതലുണ്ട്. നിലവിലുള്ള യൂറോപ്യൻ മോഡലിന്റെ ഡിസൈൻ ഇന്ത്യൻ രീതിയിലേക്ക് മാറ്റിയാകും എന്തായാലും കൊണ്ടുവരിക.

മൂന്നുനിരക്കിളിലായി ഏഴുപേർക്ക് യാത്ര ചെയ്യാവുന്ന രീതിയിൽ ആകും വാഹനത്തിന്റെ സീറ്റിംഗ് ലേ ഔട്ട് വരിക. എന്നാൽ ക്യാബിന്റെ ഡിസൈൻ ഡസ്റ്ററിന്റെ സമാനമാകാൻ ആണ് വഴി. ഡബിൾ ടോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നീ സൗകര്യങ്ങൾ ഈ മോഡലിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ പ്രധാനമായും മഹീന്ദ്രയുടെ എക്സ്യുവി 7എക്സ്ഒ, ഹ്യുണ്ടായി അൽകാസർ, എംജി ഹെക്ടർ തുടങ്ങിയ മോഡലുകളുമായിട്ടാകും ബിഗ്സ്റ്റർ നേരിട്ട് മത്സരിക്കുക.

English Summary

Renault has recently made a strong comeback in the Indian market. The company reaffirmed its presence by reintroducing the Duster model with enhanced appeal. Now, it is preparing to reach a wider customer base by launching yet another new model.

Follow Us