AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7 Seater Cars: ഇന്ത്യൻ വിപണിയിലെ കൈയ്യിലൊതുങ്ങുന്ന വിലയുള്ള 7 സീറ്റർ മോഡലുകൾ

ഇന്ത്യൻ വാഹന വിപണിയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു സെഗ്മെന്റ് ആണ് സെവൻ സീറ്ററുകൾ. അതിൽ തന്നെ ബഡ്ജറ്റ് സെവൻ സീറ്റർ വാഹനങ്ങൾക്ക് വലിയ ആവശ്യകതയാണ് ഉള്ളത്. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം അവർ ഒരു വാഹനം പരിഗണിക്കുമ്പോൾ ആദ്യമായി വിലയാണ് ചോദ്യമായി വരിക. അത്തരത്തിൽ വിപണിയിൽ നിലവിലുള്ള ഏകദേശം 10 ലക്ഷം രൂപ ബഡ്ജറ്റ് വരുന്ന സെവൻ സീറ്റർ മോഡലുകളെ ഒന്ന് പരിചയപ്പെടാം.

7 Seater Cars: ഇന്ത്യൻ വിപണിയിലെ കൈയ്യിലൊതുങ്ങുന്ന വിലയുള്ള 7 സീറ്റർ മോഡലുകൾ
Budget 7 Seater CarsImage Credit source: Website/ Maruti, Mahindra, Renault
Amal KV
Amal KV | Updated On: 15 Oct 2026 | 12:34 AM

ഇന്ത്യൻ വാഹന വിപണിയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു സെഗ്മെന്റ് ആണ് സെവൻ സീറ്ററുകൾ. അതിൽ തന്നെ ബഡ്ജറ്റ് സെവൻ സീറ്റർ വാഹനങ്ങൾക്ക് വലിയ ആവശ്യകതയാണ് ഉള്ളത്. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ വില കൊടുത്ത് സെവൻ സീറ്റർ വാഹനങ്ങൾ സ്വന്തമാക്കുക ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ സാധാരണക്കാർക്ക് കൂടി താങ്ങാൻ കഴിയുന്ന വിലയിൽ കുറച്ച് സെവൻ സീറ്റർ മോഡലുകൾ ഉണ്ട്. അത്തരത്തിൽ പരിഗണിക്കാൻ കഴിയുന്ന നാല് മോഡലുകളെ ഒന്ന് പരിചയപ്പെടാം.

മാരുതി സുസുക്കി എർട്ടിഗ : 8.9 ആക്ഷൻ രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. മാരുതിയുടെ ഏറ്റവും ജനകീയമായ സെവൻ സീറ്റർ മോഡലും ഇതാണ്. 1462 സിസി എൻജിനാണ് വാഹനത്തിൽ വരുന്നത്. സിഎൻജി ഓപ്ഷനിലും ഈ വാഹനം സ്വന്തമാക്കാൻ കഴിയും. ഇന്ന് ടാക്സി സെഗ്മെന്റിലും ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന മോഡൽ കൂടിയാണ് എർട്ടിഗ.

മഹീന്ദ്ര ബൊലേറോ : വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ നിറസാന്നിധ്യമായി തുടരുന്ന മഹീന്ദ്രയുടെ സെവൻ സീറ്റർ മോഡലാണ് ബൊലേറോ. 8.57 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. വിപണിയിലുള്ള മറ്റ് സെവൻ സീറ്റർ മോഡലുകളെ അപേക്ഷിച്ച് ഇതൊരു എസ്‌യുവി കൂടി ആണ് എന്നുള്ളതാണ് പ്രധാന സവിശേഷത. ഡീസൽ വാഹനം കൂടിയാണ് ഇത്.

Also Read: ഡസ്റ്ററിലും നിർത്തുന്നില്ല, പുതിയ സെവൻ സീറ്ററിനെ കൂടി ഇറക്കാൻ റെനോ

റെനോ ട്രൈബർ : ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സെവൻ സീറ്റർ മോഡൽ ആണ് റെനോയുടെ ട്രൈബർ. സെവൻ സീറ്റർ ഓപ്ഷന് പുറമെ 5 സീറ്റർ ഓപ്ഷനിലും വാഹനം സ്വന്തമാക്കാം. ഏകദേശം 5.8 8 ലക്ഷം രൂപ മുതലാണ് റെനോ ട്രൈബറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഈ അടുത്ത് ആണ് കമ്പനി ടർബോ ചാർജ്ഡ് എൻജിൻ ഓപ്ഷനിൽ വാഹനത്തെ പുതുക്കി അവതരിപ്പിച്ചത്. 21 കിലോമീറ്റർ ആണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

മഹീന്ദ്ര ബൊലെറോ നീയോ: ഏകദേശം 10 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില തുടങ്ങുന്നത്. എംഹോക്ക്100 ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. സാധാരണ ബൊലേറോയുടെ റിജിഡ് ലുക്കിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് ഈ വാഹനത്തിനുള്ളത്.

English Summary

For an average family with more than five members, purchasing a seven-seater vehicle at a high price can be difficult. However, the Indian market offers a few seven-seater models at prices that are affordable for the common person. Let us take a look at four such models worth considering.

Follow Us