AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

EV Scooter: കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഇ.വി സ്കൂട്ടറുകൾ ഇതാ

ഒരു ദിവസം ശരാശരി 50 മുതൽ 100 കിലോമീറ്റർ വരെയുള്ള ദൂരമാണ് നിങ്ങൾക്ക് സഞ്ചരിക്കേണ്ടത് എങ്കിൽ, അതിനായി പരിഗണിക്കാൻ പറ്റുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഏതൊക്കെയെന്ന് നോക്കാം. ടിവിഎസ്സിന്റെ ഒരു ബഡ്ജറ്റ് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് ഓർബിറ്റർ V1. 1.8 കിലോ വാട്ടിന്റെ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉള്ളത്. ഈ മോഡലിന് 92 കിലോമീറ്റർ ആണ് പരമാവധി റേഞ്ച് ലഭിക്കുക. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ രണ്ടും മണിക്കൂറും 20 മിനിറ്റുമാണ് വേണ്ടത്.

EV Scooter: കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഇ.വി സ്കൂട്ടറുകൾ ഇതാ
Top Ev Scooters For Short Distance Daily Use, Specs, Range, And PriceImage Credit source: TVS, Kinetic Website
Amal KV
Amal KV | Updated On: 28 Sep 2026 | 12:19 AM

ഒരു ദിവസം ശരാശരി 50 മുതൽ 100 കിലോമീറ്റർ വരെയുള്ള ദൂരമാണ് നിങ്ങൾക്ക് സഞ്ചരിക്കേണ്ടത് എങ്കിൽ, അതിനായി പരിഗണിക്കാൻ പറ്റുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഏതൊക്കെയെന്ന് നോക്കാം.

ടിവിഎസ് ഓർബിറ്റർ V1

ടിവിഎസ്സിന്റെ ഒരു ബഡ്ജറ്റ് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് ഓർബിറ്റർ V1. 1.8 കിലോ വാട്ടിന്റെ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉള്ളത്. ഈ മോഡലിന് 92 കിലോമീറ്റർ ആണ് പരമാവധി റേഞ്ച് ലഭിക്കുക. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ രണ്ടും മണിക്കൂറും 20 മിനിറ്റുമാണ് വേണ്ടത്. 950 വാട്ട്സിന്റെ ചാർജർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിന് ഒരു മണിക്കൂർ 24 മിനിറ്റും മതി. രണ്ട് വ്യത്യസ്ത കളർ തീമുകളിലാണ് ഈ വാഹനം വരുന്നത്.ഏകദേശം ഒരു ലക്ഷം രൂപയാണ് ഈ വാഹനത്തിന് എക്സ് ഷോറൂം വില വരുന്നത്. ഓർബിറ്ററിന്റെ ആണ് V2. ഈ മോഡലിന് 158 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വിഡ VX2 Go 2.2 RQ

അടുത്തതായി പരിഗണിക്കാവുന്ന മോഡൽ വിഡ VX2 Go 2.2 RQ ആണ്. 2.2 കിലോ വാട്ട് ബാറ്ററി പാർക്ക് വരുന്ന ഈ ബഡ്ജറ്റ് ഇലക്ട്രിക് സ്കൂട്ടർ ഫുൾ ചാർജിൽ 93 കിലോമീറ്റർ ആണ് പരമാവധി റേഞ്ച് നൽകുക. 70 കിലോമീറ്റർ ആണ് വാഹനത്തിന്റെ ടോപ് സ്പീഡ് വരുന്നത്. റിമൂവബിൾ ബാറ്ററിയാണ് വാഹനത്തിൽ ഉള്ളത്. പൂജ്യം മുതൽ 80 ശതമാനം വരെ വാഹനം ഫാസ്റ്റ് ചാർജ് ചെയ്യാൻ 65 മിനിറ്റാണ് വേണ്ടിവരിക. നോർമൽ എസി ചാർജിങ് ആണെങ്കിൽ ഒരു മണിക്കൂർ 18 മിനിറ്റും എടുക്കും.

Also Read: ഏഥർ കൊണാർക്ക് മുതൽ ഹോണ്ട QC3 വരെ, ഫാമിലിക്ക് പറ്റിയ പുതിയ നാല് ഇവി സ്കൂട്ടറുകൾ

ഏഥർ കൊണാർക്ക്

ഏഥർ ഏറ്റവും പുതിയതായി വിപണിയിൽ അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ ആണ് കൊണാർക്ക്. ഈ വാഹനത്തിന്റെ ബേസ് വേരിയന്റിന് 100 കിലോമീറ്റർ റെയിഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 99,999 രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. പരമാവധി വേഗത 70 കിലോമീറ്റർ പേർ അവർ ആണ്.

കൈനറ്റിക് DX

ഇന്ത്യയിലെ ഹൈകോണിക് വാഹന നിർമ്മാതാക്കളായിരുന്ന കൈനറ്റിക് ഈ അടുത്തിടയ്ക്കാണ് ഇലക്ട്രിക് സ്കൂട്ടറുകളിലൂടെ തിരിച്ചുവരവ് നടത്തിയത്. ഏറ്റവും ബഡ്ജറ്റ് നിരക്കിൽ വരുന്ന മോഡലാണ് കൈനറ്റിക് DX. ഓഫ്ബോർഡ് ചാർജർ വരുന്ന ഈ വാഹനത്തിൽ 2.6 കിലോ വാട്ട് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഫുൾ ചാർജിൽ 102 കിലോമീറ്റർ പരമാവധി റേഞ്ച് ആണ് ഈ സ്കൂട്ടർ നൽകുക. 1,11,499 രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

English Summary

If you need to travel an average distance of 50 to 100 kilometers a day, let’s look at the electric scooters you can consider for that purpose.

Follow Us