Toyota Qualis : ‘ക്വാളിസ്’ രാജ്യം കീഴടക്കിയിട്ടും ആയുസ്സില്ലാതെ പോയ രാജാവ്

The Qualis MPV Car :  ടൊയോട്ടയുടെ ആദ്യത്തെ ഇന്ത്യയിലെ വാഹനമായിരുന്നു ക്വാളിസ്. മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ എന്ന സെഗ്മെന്റില്‍ 2000 ല്‍ ആണ് കമ്പനി ക്വാളീസിനെ അവതരിപ്പിക്കുന്നത്. അന്നുവരെ ടാറ്റാ സുമോ കയ്യടക്കി വെച്ചിരുന്ന സെഗ്മെന്റിലേക്ക് ഇടിച്ചുകയറി വന്ന ആ മോഡല്‍ പിന്നീട് ഇന്ത്യയുടെ ഹൃദയം കീഴടക്കി.

Toyota Qualis : ക്വാളിസ് രാജ്യം കീഴടക്കിയിട്ടും ആയുസ്സില്ലാതെ പോയ രാജാവ്

Toyota Qualis

Updated On: 

02 Jul 2026 | 12:07 AM

ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ ഇന്നും ഒരു നോവായി അവശേഷിക്കുന്ന ഓര്‍മ്മയാണ് ടൊയോട്ട എന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ക്വാളിസ്. ഒന്ന് ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും കൈവിട്ടുപോയ സ്വപ്നമായാണ് ഇന്നും ആ വാഹനത്തെ ഓരോ വാഹന പ്രേമികളും കാണുന്നത്. ടൊയോട്ടയുടെ ആദ്യത്തെ ഇന്ത്യയിലെ വാഹനമായിരുന്നു ക്വാളിസ്. മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ എന്ന സെഗ്മെന്റില്‍ 2000 ല്‍ ആണ് കമ്പനി ക്വാളീസിനെ അവതരിപ്പിക്കുന്നത്. അന്നുവരെ ടാറ്റാ സുമോ കയ്യടക്കി വെച്ചിരുന്ന സെഗ്മെന്റിലേക്ക് ഇടിച്ചുകയറി വന്ന ആ മോഡല്‍ പിന്നീട് ഇന്ത്യയുടെ ഹൃദയം കീഴടക്കി.

ബോക്‌സി രൂപത്തില്‍ പ്രത്യേക ഭംഗിയോടെ എത്തിയ ആ വാഹനം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പ്രധാനമായും വണ്ടിയുടെ ഹാന്‍ഡ്‌ലിംഗ് ആണ് എല്ലാവരും എടുത്തു പറയുന്നത്. ഒരിക്കലെങ്കിലും ക്വാളിസ് ഓടിച്ച ഒരാളും ആ പ്രത്യേക ഹാന്‍ഡ്‌ലിംഗ് കംഫര്‍ട്ട് മറക്കാന്‍ ഇടയില്ല. ഹാന്‍ഡിങ്ങിനൊപ്പം വിസിബിലിറ്റിയിലും ക്വാളിസ് മുന്‍പന്തിയില്‍ ആയിരുന്നു. പൊതുവേ വാഹനപ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു പ്രയോഗമാണ് മുട്ടില്‍ കറക്കുക എന്നുള്ളത്, ഈ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് കുറഞ്ഞ ടേണിംഗ് റേഡിയസില്‍ വാഹനം തിരിച്ചെടുക്കുക എന്നുള്ളതാണ്. പലരും പറയുന്നത് മുട്ടില്‍ കറക്കാന്‍ പറ്റിയ വാഹനമായിരുന്നു ക്വാളിസ് എന്നാണ്.ഡ്രൈവറെ പോലെ തന്നെ യാത്രക്കാര്‍ക്കും ഏറെ സുഖകരമായ യാത്രയാണ് ഈ വാഹനം പ്രദാനം ചെയ്തിരുന്നത്. അതിന് പ്രധാന പങ്കു വഹിച്ചത് വാഹനത്തിന്റെ പ്ലാറ്റ്‌ഫോം ഡിസൈന്‍ തന്നെയാണ്. ഏറ്റക്കുറച്ചിലുകള്‍ ഒന്നുമില്ലാതെ ഒറ്റ ലെവലിലാണ് വാഹനത്തിന്റെ പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരുന്നത്.

Also Read: ‘കോണ്ടസ’ ഇന്ത്യയുടെ മസില്‍ കാര്‍!

2.4 ലിറ്റര്‍ 2446 സി സി നാല് സിലിണ്ടര്‍ ഇന്‍ ലൈന്‍ ഡീസല്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകര്‍ന്നത്. പരമാവധി 75 ബി എച്ച് പി പവറും 151 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ആണ് ഈ എഞ്ചിന്‍ നല്‍കിയിരുന്നത്. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരമാവധി 10 പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരുന്ന ഈ വാഹനത്തിന് മികച്ച മൈലേജ് ആണ് കമ്പനി ഉറപ്പു നല്‍കിയത്. ഒരു ലിറ്റര്‍ ഡീസലില്‍ 11 മുതല്‍ 14 കിലോമീറ്റര്‍ വരെ. 2000 ത്തില്‍ പുറത്തിറങ്ങിയ ഈ വാഹനത്തിന് ഫെയ്‌സ് ലിഫ്റ്റ് വരുന്നത് 2002ലാണ്. 2003 – 2004 കാലഘട്ടങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ക്വാളീസുകളും പുറത്തിറങ്ങി. ആദ്യ മോഡലില്‍ നിന്ന് പ്രധാനമായും മുന്‍പിലെ ഗ്രില്ലുകളും ഹെഡ് ലൈറ്റും ടെയില്‍ ലാമ്പിലും ആണ് മാറ്റങ്ങള്‍ വന്നത്. ഫെയ്‌സ് ലിഫ്റ്റിലൂടെ വാഹനം കൂടുതല്‍ ഭംഗി കൈവരിച്ചു എന്ന് വേണം പറയാന്‍.

ഫാമിലി കാറായും ഔദ്യോഗിക വാഹനമായും ടാക്‌സി വിഭാഗത്തിലും എല്ലാം ഒരുപോലെ തിളങ്ങിയ മികച്ച മോഡലായിരുന്നു ഇത്. എന്നാല്‍ 2005 ല്‍ അപ്രതീക്ഷിതമായി വാഹനം പിന്‍വലിക്കാന്‍ ഉള്ള തീരുമാനമാണ് കമ്പനി കൈക്കൊണ്ടത്. ഇന്നോവ എന്ന മറ്റൊരു ഇതിഹാസത്തിനു വേണ്ടിയായിരുന്നു ക്വാളീസിനെ കമ്പനി പിന്‍വലിച്ചത്. എന്നിട്ടും വര്‍ഷം 20 കഴിയുമ്പോഴും ക്വാളീസിനോടുള്ള പ്രേമം ആരാധകര്‍ക്കിടയില്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ഇപ്പോഴും ഈ വാഹനത്തെ പൊന്നുപോലെ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. പുതിയ തലമുറയില്‍ പെട്ട ചെറുപ്പക്കാര്‍ വരെ പഴയ ക്വാളീസിനെ വാങ്ങി പണികളെല്ലാം തീര്‍ത്ത് പുതു പുത്തന്‍ ആക്കി കൊണ്ടുനടക്കുന്നുമുണ്ട്. പത്ത് ലക്ഷം കിലോമീറ്റര്‍ വരെ ഓടിയ ക്വാളീസുകളും നമുക്ക് കാണാനാകും. ക്വാളിസ് എന്നാല്‍ ക്വളിറ്റി എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

English Summary

The Qualis was Toyota’s first vehicle in India. The company introduced the Qualis in the multipurpose vehicle segment in 2000. The model entered the segment that was previously dominated by the Tata Sumo and later won the hearts of India.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം