Yamaha Scooters: ഫാസിനോ മുതൽ എയ്റോക്സ് വരെ… യമഹയുടെ സ്കൂട്ടർ ലൈനപ്പ്

Yamaha Scooter Models: ദീർഘനാളുകളായി ഇന്ത്യൻ ഇരുചക്രവാഹന തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് നിലനിൽക്കിന്ന ബ്രാൻഡ് ആണ് യമഹ. യമഹയുടെ ബൈക്ക് മാത്രമല്ല, സ്കൂട്ടറും യുവാക്കൾക്കിടയിൽ തരം​ഗം തീർത്തിട്ടുണ്ട്. നിലവിൽ പെട്രോൾ പവർട്രെയിനിൽ 5 സ്കൂട്ടർ മോഡലുകളാണ് യമഹയക്ക് ഉള്ളത്. ആ മോഡലകുകളെ കുറിച്ചും അവയുടെ വിലയുൾപ്പെടെയുള്ള സവിശേതകളെ കുറിച്ചും അറിയാം.

Yamaha Scooters: ഫാസിനോ മുതൽ എയ്റോക്സ് വരെ... യമഹയുടെ സ്കൂട്ടർ ലൈനപ്പ്

Yamaha Scooters

Published: 

27 Nov 2026 | 07:35 AM

ദീർഘനാളുകളായി ഇന്ത്യൻ ഇരുചക്രവാഹന തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് നിലനിൽക്കിന്ന ബ്രാൻഡ് ആണ് യമഹ. ബൈക്കുകളെ പോലെ തന്നെ സ്കൂട്ടർ സെ​ഗ്മെന്റെയും തങ്ങളുടേതായ പാത സൃഷ്ടിക്കാൻ യമഹയക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളും പ്രായമായവരും മാത്രം പരി​ഗണിക്കേണ്ട മോഡലാണ് സ്കൂട്ടറുകൾ എന്ന ധാരണ തിരുത്തുന്നതിൽ യമഹയുടെ പങ്ക് ചെറുതല്ല. യമഹയുടെ ബൈക്ക് മാത്രമല്ല, സ്കൂട്ടറും യുവാക്കൾക്കിടയിൽ തരം​ഗം തീർത്തിട്ടുണ്ട്. നിലവിൽ പെട്രോൾ പവർട്രെയിനിൽ 5 സ്കൂട്ടർ മോഡലുകളാണ് യമഹയക്ക് ഉള്ളത്. ആ മോഡലകുകളെ കുറിച്ചും അവയുടെ വിലയുൾപ്പെടെയുള്ള സവിശേതകളെ കുറിച്ചും അറിയാം

ഫാസിനോ ( Yamaha Fascino )

യമഹയുടെ ഫാഷൻ എന്ന സെ​ഗ്മെന്റിലാണ് ഫാസിനോ ഉൾപ്പെടുന്നത്. റെട്രോ ശൈലിക്കൊപ്പം ആധുനിക ഡിസൈൻ എലമെന്റുകളും സംയോജിപ്പിച്ചാണ് ഈ സ്കൂട്ടറിനെ യമഹ ഒരുക്കിയിരിക്കിന്നത്. അതുകൊണ്ട് തന്നെ യുവാക്കൾ ഉൾപ്പെടെ ഈ മോഡലിന്റെ ഫാനാണ്. 125 സിസി ഫ്യുവൽ ഇൻജക്ഷൻ ഹൈബ്രിഡ് എൻജിനാണ് ഈ സ്‌കൂട്ടറിൽ വരുന്നത്. E20 പെട്രോൾ കോമ്പാറ്റബിൾ എൻജിനാണ് ഇത്. ഡ്രം, ഡിസ്ക്, ഫസിനോ എസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ഈ വാഹനം ലഭ്യമാകും. ഏറ്റവും ബേസ് മോഡൽ ആയ ഡ്രമ്മിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 78980രൂപ മുതലാണ്.

Also Read: കുറച്ചുകൂടി പവർ ആയാലോ! CB500 മോഡലിനെ അവതരിപ്പ് ഹോണ്ട

യമഹ റേ ( Yamaha Ray)

യമഹ റേ 125 Fi Steet Rally, യമഹ റേ 125 Fi എന്നിങ്ങനെ രണ്ട് മോഡലുകളാണ് യമഹയ്ക്ക് വരുന്നത്. ഈ രണ്ടു മോഡലുകളിലും 125 സിസി ഹൈബ്രിഡ് പവർ അസിസ്റ്റ് ഫ്യുവൽ ഇൻജക്ഷൻ എഞ്ചിനാണ് വരുന്നത്. യമഹ റേ 125 Fi മോഡലിൽ ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ലഭ്യമാണ്. വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 80,680 രൂപ മുതലാണ്. അതെ എൻജിൻ തന്നെയാണ് യമഹ റേ 125 Fi Steet Rally യിലും വരുന്നത്. TFT, LCD എന്നിങ്ങനെ രണ്ട് വേരിയൻട്ടുകളിൽ വാഹനം സ്വന്തമാക്കാം. 101240 രൂപ മുതലാണ് വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത്.

എയ്റോക്സ് 155 (Yamaha Aerox)

യമഹയുടെ മാക്സി സ്കൂട്ടർ സെഗ്മെന്റിൽ വരുന്ന മോഡൽ ആണ് എയ്റോക്സ് 155. എയ്റോക്സ് 155 വേർഷൻ S, എയ്റോക്സ് 155 എന്നിങ്ങനെ രണ്ട് മോഡലുകൾ ഈ സ്കൂട്ടറിന് ഉണ്ട്. 155cc ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇൻജക്ഷൻ എൻജിൻ ആണ് രണ്ട് മോഡലുകളിലും. 1,45530 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

English Summary

Yamaha is a brand that has long established a firm position in the Indian two-wheeler market. Beyond its motorcycles, Yamaha’s scooters have also become a major hit among the youth. Currently, Yamaha offers five petrol-powered scooter models. Let’s take a look at these models, their features, and their pricing.

Loading...
Unable to load recommendations.
Follow Us
5000mAh ബാറ്ററി, 9999 രൂപ വില; HMD റൈസ് ഇന്ത്യയിലെത്തി
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം