AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Honda CB500: കുറച്ചുകൂടി പവർ ആയാലോ! CB500 മോഡലിനെ അവതരിപ്പ് ഹോണ്ട

New Honda CB500 Bike Price and Details:ഹോണ്ട തങ്ങളുടെ പ്രീമിയം ബൈക്ക് നിരയിലേക്ക് CB500 മോഡലിനെ കൂടി അവതരിപ്പിച്ചു. 2.75 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ഈ പെർഫോൻസ് ബൈക്കിന്റെ പ്രാരംഭ വില. 2020-ൽ റോയൽ എൻഫീൽഡ് തങ്ങളുടെ 500cc UCE മോഡലുകൾ പിൻവലിച്ചതോടെ ഒഴിഞ്ഞ് കിടക്കുന്ന സെ​ഗ്മെന്റിലേക്കാണ് ഹോണ്ട തങ്ങളുടെ പവർഫുൾ മോഡലിനെ ഇറക്കിയിരിക്കുന്നത്. എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനിൽ വരുന്ന ഈ മോഡൽ മൂന്ന് വകഭേദങ്ങളിൽ സ്വന്തമാക്കാൻ കഴിയും.

Honda CB500: കുറച്ചുകൂടി പവർ ആയാലോ! CB500 മോഡലിനെ അവതരിപ്പ് ഹോണ്ട
Honda Cb 500Image Credit source: Hero Website
Amal KV
Amal KV | Published: 25 Nov 2026 | 08:09 AM

ഹോണ്ട തങ്ങളുടെ പ്രീമിയം ബൈക്ക് നിരയിലേക്ക് CB500 മോഡലിനെ കൂടി അവതരിപ്പിച്ചു. 2.75 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ഈ പെർഫോൻസ് ബൈക്കിന്റെ പ്രാരംഭ വില. 2020-ൽ റോയൽ എൻഫീൽഡ് തങ്ങളുടെ 500cc UCE മോഡലുകൾ പിൻവലിച്ചതോടെ ഒഴിഞ്ഞ് കിടക്കുന്ന സെ​ഗ്മെന്റിലേക്കാണ് ഹോണ്ട തങ്ങളുടെ പവർഫുൾ മോഡലിനെ ഇറക്കിയിരിക്കുന്നത്. എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനിൽ വരുന്ന ഈ മോഡൽ മൂന്ന് വകഭേദങ്ങളിൽ സ്വന്തമാക്കാൻ കഴിയും. ഈ വർഷം അവസാനത്തോടെ ഈ പുതിയ മോഡലിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം.

എൻജിൻ സവിശേഷതകൾ ഇങ്ങനെ

5,250 rpm-ൽ 28 hp കരുത്തും, 3,750 rpm-ൽ 43.3 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന, പൂർണ്ണമായും പുതിയ 501 cc സിംഗിൾ-സിലിണ്ടർ എൻജിനാണ് CB500-ൽ നൽകിയിരിക്കുന്നത്. എയർ-കൂളിംഗ്, ഓയിൽ-കൂളിംഗ് സംവിധാനങ്ങളുള്ള ഈ എഞ്ചിൻ, ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ഏറ്റവും വലിയ എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ ബൈക്ക് മോഡലാണ്. ഫൈവ് സ്പീഡ് ​ഗിയർബോക്സ് ഉൾപ്പെടുത്തിയിരിക്കുന്ന വാഹനത്തിൽ സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുമാണ് നൽകിയിരിക്കുന്നത്.

Also Read: ഏറ്റുമുട്ടാൻ ഫോർച്യൂണറും കോംപാക്റ്റും! വൻ മത്സരത്തിന് കളമൊരുങ്ങുന്നു

ഡ്യുവൽ-ചാനൽ എബിഎസ്

19 ഇഞ്ച് വലിപ്പമുള്ള മുൻ ചക്രവും 17 ഇഞ്ച് സൈസുള്ള പിൻ ചക്രവുമാണ് ഈ മോട്ടോർസൈക്കിളിൽ കൊടുത്തിരിക്കുന്നത്. ഇതിനൊപ്പം ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും (ABS) സംവിധാനവും ക്രമീകരിച്ചിരിക്കുന്നു. മുൻവശത്ത് സാധാരണ ടെലിസ്‌കോപിക് ഫോർക്കുകളും, പിൻഭാഗത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന ഗ്യാസ്-ചാർജ്ഡ് ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷനായി കൊടുത്തിരിക്കുന്നത്.

വിലയും വേരിയന്റുകളും

CB500 മൂന്ന് വകഭേദങ്ങളിലാണ് ലഭ്യമാകുന്നത്. ബേസ് വേരിയന്റായ ‘അലോയ്’ (Alloy) പതിപ്പിന് 2.75 ലക്ഷം രൂപയാണ് വില വരുന്നത്; ഇത് ‘പേൾ ഇഗ്നിയസ് ബ്ലാക്ക്’, ‘പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ’ എന്നീ നിറങ്ങളിൽ ലഭിക്കും. തൊട്ടടുത്ത വകഭേദമായ ‘സ്പോക്ക്’ (Spoke) പതിപ്പിൽ ക്രോസ്-സ്പോക്ക് ട്യൂബ്‌ലെസ് റിമ്മുകൾ കൊടുത്തിരിക്കുന്നു, ഇതിന്റെ വില 3 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന വകഭേദത്തിൽ സ്പോക്ക്-വീൽ സജ്ജീകരണത്തിനൊപ്പം പ്രത്യേക ഗ്രാഫിക്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്; ഇതിന് 3.02 ലക്ഷം രൂപയാണ് വില. എല്ലാ വകഭേദങ്ങളിലും ഹോണ്ട സെലക്റ്റബിൾ ടോർക്ക് കണ്ട്രോൾ (HSTC), അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹോണ്ട റോഡ്‌സിങ്ക് (Honda RoadSync) കണക്റ്റിവിറ്റി എന്നിവ സ്റ്റാർഡേർഡ് ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary

Honda has introduced the CB500 model to its premium motorcycle lineup. This performance bike carries a starting price of Rs 2.75 lakh (ex-showroom). Honda has launched this powerful model into a market segment that had been left vacant since Royal Enfield discontinued its 500cc UCE models in 2020. Equipped with an air-cooled, single-cylinder engine, the model is available in three variants.

Follow Us