വിനായക ചതുർഥി
ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്തുന്ന പതിവുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിൽ ഒന്നാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി. പ്രധാന ആരാധനാമൂർത്തിയായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥിയായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇത് വലിയ ഉത്സവമാണ്.
കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഈ ദിവസം ആഘോഷിക്കാറുണ്ട്. അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ്. ഗണപതിയുടെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്
Vinayaka Chaturthi Horoscope Malayalam: വിനായക ചതുർത്ഥി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, രാശിഫലം
Vinayaka Chaturthi 2025 Horoscope : പരിശ്രമം കൊണ്ട് സമ്പന്നരാകാം, അധികാരം ഏറ്റെടുക്കും, വിദേശ ജോലി ലഭിക്കും, കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ നടക്കും തുടങ്ങി നിരവധി മാറ്റങ്ങൾ വിനായക ചതുർത്ഥി മുതൽ നടക്കും.
- Arun Nair
- Updated on: Aug 26, 2025
- 20:43 pm
Ganesh Chaturthi Wishes 2025: ‘വിഘ്‌നങ്ങളെല്ലാം മാറട്ടെ’; പ്രിയപ്പെട്ടവർക്കായി വിനായക ചതുർത്ഥി ആശംസകൾ നേരാം
Ganesh Chaturthi 2025 Wishes in Malayalam: ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്.
- Sarika KP
- Updated on: Aug 26, 2025
- 17:50 pm
Ganesh Chaturthi 2025: ഗണേശ ചതുർത്ഥിയ്ക്ക് കേരളത്തിലെ സ്കൂളുകള്‍ക്ക് അവധിയാണോ? ബാങ്ക് തുറക്കുമോ? അറിയേണ്ടതെല്ലാം
Ganesh Chaturthi Holiday: കേരളത്തിലെ സ്കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
- Sarika KP
- Updated on: Aug 25, 2025
- 20:27 pm
Ganesh Chaturthi 2025: അന്ന് ഗണപതിയുണ്ടായി, വിനായക ചതുർത്ഥിക്ക് പിന്നിലെ കഥ
വിനകളും വിഘ്നങ്ങളും അകറ്റുന്ന ഭഗവാന് വിനായകനാണ്. ഏത് കാര്യം തുടങ്ങുമ്പോഴും ഗണപതിയെ പൂജിച്ച് തുടങ്ങുന്നതൊന്നും തടപ്പെടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഹൈന്ദവ വിശ്വാസപ്രകാരം ശുഭകാര്യങ്ങൾക്ക് ഗണപതിഹോമം
- Arun Nair
- Updated on: Aug 26, 2025
- 18:17 pm