AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ganesh Chaturthi 2025: ഗണേശ ചതുർത്ഥിയ്ക്ക് കേരളത്തിലെ സ്കൂളുകള്‍ക്ക് അവധിയാണോ? ബാങ്ക് തുറക്കുമോ? അറിയേണ്ടതെല്ലാം

Ganesh Chaturthi Holiday: കേരളത്തിലെ സ്കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

Ganesh Chaturthi 2025: ഗണേശ ചതുർത്ഥിയ്ക്ക് കേരളത്തിലെ സ്കൂളുകള്‍ക്ക് അവധിയാണോ? ബാങ്ക് തുറക്കുമോ? അറിയേണ്ടതെല്ലാം
Ganesh Chaturthi
Sarika KP
Sarika KP | Published: 25 Aug 2025 | 08:27 PM

രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ആഘോഷിക്കുന്ന ഒന്നാണ് ഗണേശ ഉത്സവം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വളരെ ആർഭാടത്തോടെയാണ് ഇത് ആഘോഷിക്കപ്പെടാറുള്ളത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി ആഘോഷിക്കുന്നത്. ഗണപതിയുടെ ജന്മദിനമാണ് ഇതെന്നാണ് വിശ്വസം.

ഈ വർഷം, ആഗസ്റ്റ് 27 ബുധനാഴ്ച ആണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം മഹാരാഷ്ട്ര, കർണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഔദ്യോഗികമായി അവധിയായിരിക്കും. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. ഇതോടെ കേരളത്തിലെ സ്കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

Also Read:അന്ന് ഗണപതിയുണ്ടായി, വിനായക ചതുർത്ഥിക്ക് പിന്നിലെ കഥ

എന്നാൽ കാസർ​ഗോഡ് ജില്ല ഒഴികെ മറ്റ് ജില്ലകളിൽ ഗണേശ ചതുർത്ഥിക്ക് അവധി ഇല്ല. കേരളത്തിൽ വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട് എങ്കിലും ഇതൊരു പൊതു അവധി ആയി പ്രഖ്യാപിച്ചിട്ടില്ല. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആ​ഗസ്റ്റ് 27ന് സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമടക്കം പ്രാദേശിക അവധി ബാധകമായിരിക്കും.