AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

7.7-Magnitude Earthquake Strikes Indonesia: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Hundreds Evacuated as Strong 7.7 Quake Rocks Eastern Indonesia: ഭൂചലനത്തെ തുടർന്ന് ഈസ്റ്റ് നുസ തെങ്കാര, സൗത്ത് സുലവേസി, വെസ്റ്റ് നുസ തെങ്കാര എന്നീ പ്രവിശ്യകളിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

7.7-Magnitude Earthquake Strikes Indonesia: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്
പ്രതീകത്മക ചിത്രം Image Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 15 Aug 2026 | 06:27 AM

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ശനിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം, എൻഡെ നഗരത്തിന് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഫ്ലോറസ് ദ്വീപിൻ്റെ വടക്കൻ തീരത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ഇതേ മേഖലയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനങ്ങളും അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടർന്ന് ഈസ്റ്റ് നുസ തെങ്കാര, സൗത്ത് സുലവേസി, വെസ്റ്റ് നുസ തെങ്കാര എന്നീ പ്രവിശ്യകളിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെറിയ സുനാമി തിരമാലകൾ ഇതിനോടകം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Also Read: Dubai Traffic Fines: ദുബായിൽ ട്രാഫിക് പിഴ ഇനി തവണകളായി അടയ്ക്കാം; അറിയേണ്ടതെല്ലാം!

ഫ്ലോറസ് ദ്വീപിലെ മൗമറെ നഗരവാസികൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുകയാണ്. സുനാമിക്ക് മുന്നോടിയായി കടൽ ഉൾവലിയുന്ന പ്രതിഭാസം ഈ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകളുണ്ട്. സമീപത്തെ നാഗെകിയോ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിൻ്റെയും തകർന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ ഇന്തോനേഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പസഫിക് സമുദ്രത്തിലെ നിരന്തരം ഭൂകമ്പങ്ങൾ ഉണ്ടാകുന്ന ‘റിങ് ഓഫ് ഫയറിൽ’ സ്ഥിതി ചെയ്യുന്നതിനാൽ ഇന്തോനേഷ്യയിൽ ഭൂചലനങ്ങൾ പതിവാണ്. 2004-ൽ സുമാത്രയിലുണ്ടായ 9.1 തീവ്രതയുള്ള ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യയിലെ 1,70,000 പേർ ഉൾപ്പെടെ ലോകത്താകെ 2,20,000 പേരാണ് മരിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു അത്. 2018-ൽ ലോംബോക് ദ്വീപിലുണ്ടായ ഭൂചലനത്തിൽ 550-ലധികം പേർക്കും, അതേ വർഷം സുലവേസിയിലെ പാലുവിൽ ഉണ്ടായ സുനാമിയിലും ഭൂചലനത്തിലുമായി 4,300-ലധികം പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

English Summary

A powerful 7.7-magnitude earthquake struck off Flores Island in eastern Indonesia, triggering a tsunami warning and widespread evacuations. The shallow quake was followed by strong aftershocks, causing damage to buildings. While small tsunami waves were detected, authorities have not reported any casualties yet. Residents are fleeing to higher ground.

Follow Us