Dubai Traffic Fines: ദുബായിൽ ട്രാഫിക് പിഴ ഇനി തവണകളായി അടയ്ക്കാം; അറിയേണ്ടതെല്ലാം!

Got Heavy Traffic Fines in Dubai? Here is How to Pay Them in Easy Instalments: ക്രെഡിറ്റ് കാർഡുകൾ വഴിയോ ഡയറക്ട് ഡെബിറ്റ് വഴിയോ മാസത്തവണകളായി പിഴ അടയ്ക്കാനുള്ള സംവിധാനമാണ് ദുബായ് പൊലീസ് ഒരുക്കി നൽകുന്നത്. 3 മാസം കൊണ്ടോ, 6 മാസം കൊണ്ടോ 12 മാസം എടുത്തോ പിഴ അടച്ചു തീർക്കാനാകും. പരമാവധി ഒരു വർഷത്തിനുള്ളിൽ പിഴ അടച്ചുതീർക്കണം എന്നതാണ് നിബന്ധന. ഇത്തരത്തിൽ മാസ തവണകളായി പിഴ അടക്കുമ്പോഴും പലിശ നൽകേണ്ടതില്ല

Dubai Traffic Fines: ദുബായിൽ ട്രാഫിക് പിഴ ഇനി തവണകളായി അടയ്ക്കാം; അറിയേണ്ടതെല്ലാം!

പ്രതീകാത്മക ചിത്രം

Published: 

14 Aug 2026 | 10:17 AM

ദുബായിൽ ജീവിക്കുന്ന മലയാളികൾ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇടാക്കുന്ന വലിയ പിഴ. ചെറിയ അശ്രദ്ധ കാരണം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതോടെ പലരുടെയും ബജറ്റ് താളം തെറ്റാറുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടെന്ന് കരുതി നിയമലംഘനങ്ങൾ കണ്ടില്ലെന്നുവക്കാനും സർക്കാർ സംവിധാനങ്ങക്കാകില്ലല്ലോ. പകരം പിഴ തുക തവണകളായി അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് ദുബായ് പൊലീസ്.

ക്രെഡിറ്റ് കാർഡുകൾ വഴിയോ ഡയറക്ട് ഡെബിറ്റ് വഴിയോ മാസത്തവണകളായി പിഴ അടയ്ക്കാനുള്ള സംവിധാനമാണ് ദുബായ് പൊലീസ് ഒരുക്കി നൽകുന്നത്. 3 മാസം കൊണ്ടോ, 6 മാസം കൊണ്ടോ 12 മാസം എടുത്തോ പിഴ അടച്ചു തീർക്കാനാകും. പരമാവധി ഒരു വർഷത്തിനുള്ളിൽ പിഴ അടച്ചുതീർക്കണം എന്നതാണ് നിബന്ധന. ഇത്തരത്തിൽ മാസ തവണകളായി പിഴ അടക്കുമ്പോഴും പലിശ നൽകേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

എന്നാൽ ഈ സേവനം പ്രയോജനപ്പെടുത്തണമെങ്കിൽ പിഴയായി അടക്കേണ്ട തുക 3,000 ദിർഹമോ അതിൽ കൂടുതലോ ആയിരിക്കണം. പിഴ തുക 3,000 ദിർഹത്തിൽ കുറവാണ് എങ്കിൽ ദുബായ് പോലീസിൻ്റെ സാധാരണ പെയ്‌മെൻ്റ് രീതികൾ വഴി തുക ഒറ്റത്തവണയായി തന്നെ അടക്കേണ്ടിവരും. പിഴ തുക മാസ തവണകളായി അടക്കുന്നതിനായി ദുബായ് പോലീസിൻ്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാവുന്നതാണ്.

Also Read: യാത്രാ തിയതി ഫ്രീയായി മാറ്റാം; ദുബായ് യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ദുബായ് പോലീസിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.dubaipolice.gov.ae വഴിയാണ് ഓൺലൈനായി അപേക്ഷി സമരിപ്പിക്കേണ്ടത്. വെബ്സൈറ്റിലെ ‘ട്രാഫിക് ഫൈൻ എൻക്വയറി ആൻഡ് പെയ്മെൻ്റ് ‘ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് വാഹനത്തിൻ്റെയോ നമ്പർ പ്ലേറ്റിൻ്റെയോ വിവരങ്ങൾ നൽകി പിഴ തുക പരിശോധിക്കാം. അടയ്ക്കേണ്ട പിഴകൾ തിരഞ്ഞെടുത്ത ശേഷം ‘പേ വയാ ഡയറക്ട് ഡെബിറ്റ് ഇൻസ്റ്റാൾമെൻ്റ്സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എമിറേറ്റ്സ് ഐ.ഡി, ബാങ്ക് വിവരങ്ങൾ എന്നിവ നൽകുന്നതോടെ അപേക്ഷ പൂർത്തിയാകും.

പിന്നീട് നിങ്ങളുടെ ബാങ്ക് ഈ അപേക്ഷ പരിശോധിക്കും, മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ അപേക്ഷ പ്രകാരം പിഴ തുക തിരഞ്ഞെടുത്ത രീതിയിൽ മാസ തവണകളായി മാറും. ദുബായ് പോലീസ് ചുമത്തിയ ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. മറ്റ് എമിറേറ്റുകളിൽ നിന്നോ ജി.സി.സി രാജ്യങ്ങളിൽ നിന്നോ ലഭിച്ച പിഴകൾ ഇതിൽ ഉൾപ്പെടില്ല. അപേക്ഷിക്കാൻ ഉപയോഗിക്കുന്ന എമിറേറ്റ്സ് ഐ.ഡി വാഹന ഉടമയുടേത് തന്നെ ആയിരിക്കണം എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് തുടങ്ങി യു.എ.ഇയിലെ മിക്ക പ്രധാന ബാങ്കുകളും ഈ സേവനം നൽകുന്നുണ്ട്.

English Summary

Dubai Police offers an interest-free instalment scheme for traffic fines exceeding Dh3,000 to help motorists manage their finances. Vehicle owners can apply online and choose three, six, or 12-month payment periods through participating banks.

Follow Us
Related Stories
Iran Mocks Trump’s Secret Flight: ‘വൈകാതെ ചവറ്റുകൊട്ടയിലും ഒളിക്കേണ്ടിവരും’; ട്രംപിൻ്റെ രഹസ്യ വിമാന യാത്രയെ പരിഹസിച്ച് ഇറാൻ
യാത്രാ തിയതി ഫ്രീയായി മാറ്റാം; ദുബായ് യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്
Donald Trump: ഹോർമുസ് അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിൽ; ഇറാന് ഒന്നും ചെയ്യാനാകില്ലെന്ന് ട്രംപ്
ഉദ്യോഗാർത്ഥികളെ ഇതിലേ ഇതിലേ…; എമിറേറ്റ്സിൽ നൂറുകണക്കിന് ഒഴിവുകൾ, വമ്പൻ പാക്കേജ്!
Trump Confirms Mid-Trip Plane Switch: സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം മാറിയതായി സ്ഥിരീകരിച്ച് ട്രംപ്
India-US Relation: മോദിയും ട്രംപും തമ്മില്‍ വളരെ അടുത്ത ബന്ധം, റഷ്യന്‍ ഓയില്‍ പ്രശ്‌നമെല്ലാം ഉടന്‍ തീരും; യുഎസ് ഉദ്യോഗസ്ഥന്‍
കൂടുതൽ ഫീച്ചേഴ്സുമായി പുതിയ ഥാർ വരുന്നു
കാതു കുത്തിയ മുറിവ് ഉണങ്ങാൻ വൈകുന്നോ? ആദ്യം ചെയ്യേണ്ടത്
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു