Annabelle Doll Missing: ആശങ്കയിൽ ലോകം! ‘അനാബെല്ല’ പാവ കാണാതായി; നഷ്ടപ്പെട്ടത് ഇൻവസ്റ്റി​ഗേറ്റർ മരിച്ച ഹോട്ടൽ മുറിയിൽ നിന്ന്

Annabelle Doll Missing From Hotel Room: ജൂലൈ 13നാണ് റിവേരയെ ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലിൽ കണ്ടെത്തിയത്. 'ഡെവിൾസ് ഓൺ ദി റൺ' എന്ന പേരിൽ സോൾജിയേഴ്സ് നാഷണൽ ഓർഫനേജിൽ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷമാണ് മരണം. ഈ ടൂറിൻറെ പ്രധാന വിഷയം അനാബെല്ല പാവയായിരുന്നു.

Annabelle Doll Missing: ആശങ്കയിൽ ലോകം! അനാബെല്ല പാവ കാണാതായി; നഷ്ടപ്പെട്ടത് ഇൻവസ്റ്റി​ഗേറ്റർ മരിച്ച ഹോട്ടൽ മുറിയിൽ നിന്ന്

Annabelle Doll

Published: 

21 Jul 2025 | 07:04 AM

ഗെറ്റിസ്ബർഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി അനാബെല്ല പാവയെ ഹോട്ടൽ മുറിയിൽ നിന്ന് കാണാതായി. അമാനുഷിക കാര്യങ്ങൾ അന്വേഷിക്കുന്ന ഡാൻ റിവേരയുടെ മരണശേഷമാണ് ഈ പാവയെ മുറിയിൽ നിന്ന് കാണാതായിരിക്കുന്നത്. ജൂലൈ 13നാണ് റിവേരയെ ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലിൽ കണ്ടെത്തിയത്. ‘ഡെവിൾസ് ഓൺ ദി റൺ’ എന്ന പേരിൽ സോൾജിയേഴ്സ് നാഷണൽ ഓർഫനേജിൽ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷമാണ് മരണം. ഈ ടൂറിൻറെ പ്രധാന വിഷയം അനാബെല്ല പാവയായിരുന്നു.

റിവേരയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എട്ടോ പത്തോ ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, റിവേരയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹോട്ടൽ മുറിയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നുവെന്നും അധികൃതർ പറയുന്നു. പ്രാഥമിക അന്വേഷണത്തിന് എത്തിയവർ റിവേരയെ കണ്ടെത്തുമ്പോൾ പാവ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു.

പ്രേതബാധയുള്ള പാവയായാണ് അനബെല്ലയെ കാണുന്നത്. 1970-കൾ മുതൽ നിരവധി അമാനുഷിക പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമുണ്ട്.ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ പാവ ഒരു വിദ്യാർത്ഥിയായ നഴ്‌സിന് സമ്മാനമായി ലഭിച്ചതാണ്. അവൾ അത് വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആറ് വയസുകാരിയായ അനാബെൽ എന്ന പെൺകുട്ടിയുടെ ആത്മാവ് പാവയിൽ പ്രവേശിച്ചതായാണ് വിശ്വസിക്കുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്പതികൾ അവകാശപ്പെട്ടിരുന്നു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്