AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Baba Vanga Predictions: അഞ്ച് വർഷത്തിനകം കൊവിഡ് തിരികെവരും; ബാബ വാംഗയുടെ അടുത്ത പ്രവചനം ഇങ്ങനെ

Baba Vanga Ryo Tatsuki Predicts About Return Of Covid 19: ഇന്ന് മഹാസുനാമിയെന്ന പ്രവചനം പാളിയെങ്കിലും ജാപ്പനീസ് ബാബ വാംഗ റിയോ തത്സുകി വേറെയും പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ച് വർഷത്തിനകം കൊവിഡ് തിരികെവരുമെന്നാണ് ഒരു പ്രവചനം.

Baba Vanga Predictions: അഞ്ച് വർഷത്തിനകം കൊവിഡ് തിരികെവരും; ബാബ വാംഗയുടെ അടുത്ത പ്രവചനം ഇങ്ങനെ
റിയോ തത്സുകിImage Credit source: Social Media
abdul-basith
Abdul Basith | Published: 05 Jul 2025 12:50 PM

ബാബ വാംഗയുടെ പ്രവചനത്തിൻ്റെ ഭീതിയിലായിരുന്നു ഇന്ന് ലോകം. പുലർച്ചെ 4.18ന് മഹാ സുനാമിയുണ്ടാവുമെന്ന പ്രവചനം തെറ്റിയെങ്കിലും മുൻപ് ബാബ വാംഗയെന്ന ജാപ്പനീസ് മാങ്ക ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ പല പ്രവചനങ്ങളും സത്യമായിട്ടുണ്ട്. അഞ്ച് വർഷത്തിനകം ശക്തമായ നിലയിൽ കൊവിഡ് ബാധ തിരികെവരുമെന്നതാണ് ഇനിയുള്ള തത്സുകിയുടെ ഒരു പ്രവചനം.

‘ദി ഫ്യൂച്ചർ ഐ സോ’ എന്ന തൻ്റെ പുസ്തകത്തിലൂടെയാണ് തത്സുകിയുടെ പ്രവചനങ്ങൾ. താൻ കണ്ട സ്വപ്നങ്ങളെന്ന പേരിലാണ് തത്സുകി പുസ്തകം പുറത്തിറക്കിയത്. 2020ലെ കൊവിഡ് ബാധയും 2011ലെ ജപ്പാൻ ഭൂമികുലുക്കവുമൊക്കെ തൻ്റെ പുസ്തകത്തിലൂടെ ഇവർ പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് സംഗീതജ്ഞനായ ഫ്രെഡി മെർക്കുറിയുടെയും ഡയാന രാജകുമാരിയുടെയും മരണവും പുസ്തകത്തിലുണ്ടെന്നും ഇതൊക്കെ സത്യമായി എന്നുമാണ് അവകാശവാദങ്ങൾ. 2025ലെ മഹാ സുനാമിയാണ് പാളിപ്പോയത്.

Also Read: Baba Vanga’s July 5 Prediction: ബാബ വാംഗ പറഞ്ഞ സമയം കഴിഞ്ഞു, ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല; ആശ്വസിച്ച് ലോകം

2030ഓടെ കൊവിഡ് വീണ്ടും വ്യാപിപ്പിക്കുമെന്നതാണ് പുസ്തകത്തിലെ ഇനിയുള്ള പ്രവചനങ്ങളിൽ ഒന്ന്. കൊവിഡിനെപ്പറ്റി 2020ൽ ഇതുവരെ അറിയാത്ത ഒരു വൈറസ് സാരമായ തകർച്ചയുണ്ടാക്കുമെന്നായിരുന്നു പ്രവചനം. 10 വർഷം കഴിയുമ്പോൾ ഈ വൈറസ് തിരികെ വ്യാപിക്കുമെന്നും തത്സുകി പ്രവചിച്ചിരുന്നു. പ്രശസ്തനായ ഒരാളുടെ മരണവും ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിലുണ്ട്. പ്രശസ്തനായ ആൾ ആരാണെന്ന് പുസ്തകത്തിൽ സൂചനയില്ല.

തൻ്റെ പുസ്തകം ഗൗരവമായി എടുക്കരുതെന്ന് തത്സുകി പലതവണ പറഞ്ഞിട്ടുണ്ട്. സർക്കാർ അധികൃതർ പറയുന്നതാണ് ഗൗരവത്തിൽ എടുക്കേണ്ടതെന്ന് അവർ പറഞ്ഞെങ്കിലും മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് ഇവരുടെ പ്രവചനങ്ങൾക്ക് വലിയ മാനം നൽകി. ഇന്ന് മഹാ സുനാമിയുണ്ടാവുമെന്ന പ്രവചനത്തെ തുടർന്ന് നിരവധി വിനോദസഞ്ചാരികൾ ട്രിപ്പ് ക്യാൻസൽ ചെയ്തു. ഇത് ജപ്പാനിലെ വിനോദസഞ്ചാര മേഖലയെത്തന്നെ തകർത്തുകളഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.