AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fast-Track Visas: ദുബായ് സന്ദർശകർക്ക് സന്തോഷ വാർത്ത: ടൂറിസ്റ്റ് വിസകൾ ഇനി 48 മണിക്കൂറിനകം ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

Dubai announces 30 and 60-day tourist visas will be issued within 48 hours: അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിസ അനുവദിക്കും. ചില കേസുകളിൽ അപേക്ഷ നൽകി 2 മുതൽ 3 മണിക്കൂറിനുള്ളിൽ തന്നെ ടൂറിസ്റ്റുകൾക്ക് വിസ ലഭിക്കുന്നുണ്ടെന്ന് അംഗീകൃത ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് സന്ദർശകരുടെ യാത്ര അപേക്ഷ നൽകുന്ന ഘട്ടം മുതൽ ദുബായിൽ എത്തിച്ചേരുന്നത് വരെ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.

Fast-Track Visas: ദുബായ് സന്ദർശകർക്ക് സന്തോഷ വാർത്ത: ടൂറിസ്റ്റ് വിസകൾ ഇനി 48 മണിക്കൂറിനകം ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 11 Jun 2026 | 04:11 PM

ദുബായ്: ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി യു.എ.ഇ. ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷ നൽകിയാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ (Working Hours) സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

ലളിതമായ നടപടിക്രമങ്ങൾ

സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിസ നടപടികൾ വേഗത്തിലാക്കിയത്. 30 ദിവസം, 60 ദിവസം എന്നീ കാലാവധികളിലുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകളാണ് ഈ വേഗതയിൽ ലഭ്യമാകുക. അംഗീകൃത ടൂറിസം ഓഫീസുകൾ വഴി സഞ്ചാരികൾക്ക് വിസയ്ക്കായി അപേക്ഷിക്കാം. വളരെ ലളിതവും വേഗത്തിലുള്ളതുമായ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

ആവശ്യമായ രേഖകൾ

വിസ നടപടികൾക്കായി വളരെ കുറഞ്ഞ രേഖകൾ മാത്രമാണ് സമർപ്പിക്കേണ്ടത് എന്തെല്ലാമെന്നു നോക്കാം…

  • അപേക്ഷകന്റെ വ്യക്തിഗത ഫോട്ടോ (Personal Photograph).
  • കാലാവധിയുള്ള പാസ്‌പോർട്ടിന്റെ കോപ്പി (Passport Copy).
  • ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ രാജ്യത്തെ ദേശീയ തിരിച്ചറിയൽ കാർഡ് (National ID).

അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിസ അനുവദിക്കും. ചില കേസുകളിൽ അപേക്ഷ നൽകി 2 മുതൽ 3 മണിക്കൂറിനുള്ളിൽ തന്നെ ടൂറിസ്റ്റുകൾക്ക് വിസ ലഭിക്കുന്നുണ്ടെന്ന് അംഗീകൃത ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് സന്ദർശകരുടെ യാത്ര അപേക്ഷ നൽകുന്ന ഘട്ടം മുതൽ ദുബായിൽ എത്തിച്ചേരുന്നത് വരെ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. ദുബായുടെ അതിവേഗം വളരുന്ന ടൂറിസം-യാത്രാ മേഖലയ്ക്ക് പുതിയ പരിഷ്കാരം വലിയ രീതിയിൽ ഗുണം ചെയ്യും.

ദുബായിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് ദുബായിലേക്കും തിരിച്ചു മടങ്ങുന്നതുമായ നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രമുഖ വിമാനക്കമ്പനികൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തതായി റിപ്പോർട്ട്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളാണ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ വരും മാസങ്ങളിൽ ദുബായ് വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പ്ലാനുകൾ അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതു മുതൽ വ്യോമയാന മേഖലയിൽ ഈ തടസ്സങ്ങൾ നേരിടുന്നുണ്ട്. ചില കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസം വരെയും മറ്റ് ചില കമ്പനികൾ ഒക്ടോബർ അവസാനം വരെയുമാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.

English Summary

Dubai’s General Directorate of Identity and Foreigners Affairs (GDRFA) has announced that single-entry tourist visas for 30 or 60 days will now be issued within 48 working hours of document submission. Streamlined through accredited tour offices, the new digital process requires minimal documentation and frequently grants approvals in as little as two to three hours to enhance the overall visitor experience.

Follow Us