AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dubai Metro: നിങ്ങളുടെ മെട്രോ യാത്ര ഇനി ഭൂമിക്കടിയിലൂടെ; ദുബായ് മെട്രോ ഗോൾഡ് ലൈൻ 2032-ൽ വരുന്നു

Dubai Metro Gold Line, Everything UAE residents need to know: ദുബായ് മെട്രോയുടെ ചരിത്രത്തിലെ നിർണ്ണായക തീയതിയായ സെപ്റ്റംബർ 9-ന് തന്നെ ഈ പദ്ധതിയും ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2032 സെപ്റ്റംബർ 9-ന് ഗോൾഡ് ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിനും ഈ സ്വർണ്ണപ്പാത വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.

Dubai Metro: നിങ്ങളുടെ മെട്രോ യാത്ര ഇനി ഭൂമിക്കടിയിലൂടെ; ദുബായ് മെട്രോ ഗോൾഡ് ലൈൻ 2032-ൽ വരുന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 23 Apr 2026 | 02:06 PM

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബായ് മെട്രോ വീണ്ടും വികസിക്കുന്നതായി റിപ്പോർട്ട്. ദുബായിലെ ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോൾഡ് ലൈൻ പദ്ധതിക്ക് യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി. 34 ശതകോടി ദിർഹം ചിലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

ദുബായിലെ ആദ്യത്തെ സമ്പൂർണ്ണ ഭൂഗർഭ മെട്രോ റൂട്ട് എന്ന പ്രത്യേകത ഗോൾഡ് ലൈനിനുണ്ട്. 42 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാതയ്ക്കായി നിലവിലുള്ള മെട്രോ ടണലുകളുടെ ഇരട്ടി വലിപ്പമുള്ള അത്യാധുനിക ടണൽ ശൃംഖലയാണ് ഒരുക്കുന്നത്. നഗരത്തിലെ തിരക്കേറിയ ജനജീവിതത്തെയോ ഗതാഗതത്തെയോ ഒട്ടും ബാധിക്കാത്ത വിധം അത്യാധുനിക ‘ടണലിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇതിന്റെ നിർമ്മാണം.

പ്രധാന സ്റ്റേഷനുകളും റൂട്ടുകളും

ദുബായുടെ പൈതൃക കേന്ദ്രമായ അൽ ഗുബൈബയിൽ നിന്ന് ആരംഭിച്ച് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് വരെയാണ് ഗോൾഡ് ലൈൻ നീളുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട 15 തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് 18 സ്റ്റേഷനുകളാണ് ഈ പാതയിലുണ്ടാവുക.

Also Read – വാതകത്തിന് പിന്നാലെ ഇന്റർനെറ്റും തടസ്സപ്പെടുമോ? ഭീഷണി മുഴക്കി ഇറാൻ

  • അൽ ഗുബൈബ: ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കുന്നു.
  • ബിസിനസ് ബേ: റെഡ് ലൈനുമായി മാറിക്കയറാനുള്ള സൗകര്യം.
  • മെയ്ദാൻ: വരാനിരിക്കുന്ന എത്തിഹാദ് റെയിൽവേ പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു.
  • ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: റെഡ് ലൈൻ, എത്തിഹാദ് റെയിൽ എന്നിവയുമായുള്ള പ്രധാന സംഗമസ്ഥാനം.

പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് മെട്രോ ശൃംഖലയുടെ ദൈർഘ്യം 35 ശതമാനം വർദ്ധിക്കും. ഇത് ഏകദേശം 1.5 ദശലക്ഷം താമസക്കാർക്ക് നേരിട്ട് പ്രയോജനം ചെയ്യും. നഗരത്തിലെ 55 ഓളം പ്രമുഖ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് ഈ പുതിയ പാത കരുത്തേകും. ബർ ദുബായ്, ഡിഐഎഫ്‌സി, സിറ്റി വാക്ക്, അൽ ബർഷ സൗത്ത്, ജെവിസി, ദുബായ് സ്പോർട്സ് സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അറേബ്യൻ റാഞ്ചസ് തുടങ്ങിയ മേഖലകളിലെ താമസക്കാർക്ക് ഗോൾഡ് ലൈൻ യാത്ര സുഗമമാക്കും.

എന്ന് യാഥാർത്ഥ്യമാകും?

ദുബായ് മെട്രോയുടെ ചരിത്രത്തിലെ നിർണ്ണായക തീയതിയായ സെപ്റ്റംബർ 9-ന് തന്നെ ഈ പദ്ധതിയും ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2032 സെപ്റ്റംബർ 9-ന് ഗോൾഡ് ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിനും ഈ സ്വർണ്ണപ്പാത വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.

നിലവിൽ ദുബായ് മെട്രോയ്ക്ക് രണ്ട് പ്രധാന ലൈനുകളാണുള്ളത്. റെഡ് ലൈനും ​ഗ്രീൻ ലൈനും. മറ്റ് വരാനിരിക്കുന്ന പദ്ധതികൾ റെഡ്, ഗ്രീൻ ലൈനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈനാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2029-ൽ ഇത് പ്രവർത്തനസജ്ജമാകുമെന്ന് കരുതപ്പെടുന്നു.

Follow Us