യാത്രാ തിയതി ഫ്രീയായി മാറ്റാം; ദുബായ് യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

Emirates Slashes Cancellation Fees and Introduces Industry-First 'Conflict Cover': ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന ഫീസിലും എമിറേറ്റ്സ് ഇളവ് വരുത്തിയിട്ടുണ്ട്. എക്കണോമി യാത്രക്കാർക്ക് സേവർ ടിക്കറ്റുകൾക്ക് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റുകൾക്ക് 25 ഡോളറുമാണ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ ഇടാക്കുക. ബിസിനസ് ക്ലാസിൽ സ്പെഷ്യൽ, സേവർ ടിക്കറ്റുകളിൽ ഇത് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റുകളിൽ ഫീസ് 25 ഡോളറുമാണ്

യാത്രാ തിയതി ഫ്രീയായി മാറ്റാം; ദുബായ് യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

Emirates Flight

Published: 

13 Aug 2026 | 07:37 AM

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രാ തിയതികൾ എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റാൻ അവസരം ഒരുക്കി എമിറേറ്റ്സ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 മുതൽ നിലവിൽ വന്ന പുതിയ മാനദണ്ഡങ്ങൾ യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകുന്നതാണ്.

ദുബായിലേക്കുള്ള യാത്രകളിൽ തിയതി മാറ്റാൻ ഇനിമുതൽ പിഴയോ ഫീസോ ഈടാക്കില്ല. എക്കണോമി ക്ലാസിലെ സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസിലെ സ്പെഷ്യൽ, സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ഈ സൗകര്യം ലഭിക്കും. പുതിയ തിയതിയിലെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടെങ്കിൽ ആ തുക മാത്രം അടച്ചാൽ മതിയാകും.

ദുബായ് വഴി കണക്ട് ചെയ്യുന്ന ഫ്ലൈറ്റുകൾ ഉൾപ്പെടെ ലോകത്തെവിടേക്കും എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്കും ഒരു തവണ സൗജന്യമായി തിയതി മാറ്റാൻ സാധിക്കും. ഏപ്രിൽ 2 മുതൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ഈ സൗകര്യം. യാത്ര ചെയ്യുന്നതിൽ ആസയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, അന്തിമ തീരുമാനം എടുക്കുന്നതുവരെ, 24 മണിക്കൂർ നേരത്തേക്ക് ടിക്കറ്റുകൾ സൗജന്യമായി ‘ഹോൾഡ്’ ചെയ്ത് വെക്കാനും അവസരം ഒരുക്കുന്നുണ്ട്..

Also Read: ഉദ്യോഗാർത്ഥികളെ ഇതിലേ ഇതിലേ…; എമിറേറ്റ്സിൽ നൂറുകണക്കിന് ഒഴിവുകൾ, വമ്പൻ പാക്കേജ്!

ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന ഫീസിലും എമിറേറ്റ്സ് ഇളവ് വരുത്തിയിട്ടുണ്ട്. എക്കണോമി യാത്രക്കാർക്ക് സേവർ ടിക്കറ്റുകൾക്ക് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റുകൾക്ക് 25 ഡോളറുമാണ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ ഇടാക്കുക. ബിസിനസ് ക്ലാസിൽ സ്പെഷ്യൽ, സേവർ ടിക്കറ്റുകളിൽ ഇത് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റുകളിൽ ഫീസ് 25 ഡോളറുമാണ്. എന്നാൽ ടിക്കറ്റ് എടുത്ത ശേഷം യാത്ര ചെയ്യാത്തവർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമല്ല.

‘കോൺഫ്ലിക്റ്റ് കവർ’ പോളിസി

യുദ്ധം പോലെയുള്ള സംഘർഷ സാഹചര്യങ്ങളുണ്ടായാൽ യാത്രക്കാർക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനായി ‘കോൺഫ്ലിക്റ്റ് കവർ’ എന്ന പ്രത്യേക പോളിസിയും എമിറേറ്റ്സ് അവതരിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിൽ 25,000 ഡോളർ വരെയുള്ള മെഡിക്കൽ ചിലവുകളും, 30 ദിവസം വരെ യാത്രാ തിയതി സൗജന്യമായി നീട്ടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. സർക്കാരുകളുടെ യാത്രാ മുന്നറിയിപ്പുകൾ ഇതിന് തടസ്സമാകില്ല. ഇതിന് പുറമെ മറ്റു മെഡിക്കൽ എമേർജെൻസികൾ, ലഗേജ് നഷ്ടപ്പെടൽ, യാത്ര റദ്ദാക്കൽ എന്നീ സാഹചര്യങ്ങളിലും ഈ ഇൻഷൂറൻസ് പരിരക്ഷ ഗുണകരമാകും.

വ്യോമപാതയിലെ തടസ്സങ്ങൾ കാരണമോ മറ്റെന്തെങ്കിലും കാരണത്താലോ എമിറേറ്റ്സ് വിമാനങ്ങളോ കണക്ഷൻ വിമാനങ്ങളോ തടസ്സപ്പെട്ടാൽ യാത്രക്കാർക്ക് താമസസൗകര്യവും കമ്പനി നൽകും. കൂടാതെ യാത്രക്കാരിൽ നിന്ന് അധിക തുകയൊന്നും ഈടാക്കാതെ തന്നെ ടിക്കറ്റ് റീബുക്ക് ചെയ്യാനും ലക്ഷ്യസ്ഥാനത്തേക്ക് യാത്രാ തുടരാനും എമിറേറ്റ്സ് പ്രത്യേക സൗകര്യം ഒരുക്കും

English Summary

Emirates has introduced highly flexible travel policies for passengers flying to Dubai, offering unlimited free date changes and significantly reduced cancellation fees. The airline also launched an industry-first ‘conflict cover’ insurance, guaranteed free accommodation for disrupted flights, and announced exclusive bonus benefits for its Skywards members.

Follow Us
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു