Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!

How Dubai Tenants Can Switch to Monthly and Flexible Rent Payments: വലിയ തുക വാടകയായി മുൻകൂർ നൽകേണ്ടി വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണ് ഫ്ലെക്സിറെൻ്റ് പദ്ധതിയുടെ ലക്ഷ്യം.  വാടകക്കാരുടെ വരുമാനത്തിന് അനുസരിച്ച് കൃത്യമായ ഇടവേളകളിൽ തവണകളായി വാടക നൽകാൻ ഈ പദ്ധതി സഹായിക്കും

Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!

പ്രതീകാത്മക ചിത്രം

Published: 

25 Aug 2026 | 10:11 AM

ദുബായ്: ദുബായിൽ വാടകക്ക് ഒരു വീടോ, കെട്ടിടമോ കിട്ടുക എന്നത് തന്നെ പ്രയാസമാണ്. ഇനി കിട്ടിയാൽ തന്നെ ഒറ്റത്തവണയായി വലിയ തുക വാടക നൽകേണ്ടിവരും എന്നത് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളെ ആശങ്കയിലക്കിയിരുന്ന ഒന്നാണ്. എന്നാൽ ഇനി അത്തരം ആശങ്കകൾ മാറ്റിവക്കാം. വാടക ഇ.എം.ഐ മാതൃകയിൽ മാസ തവണകളായി നൽകാൻ കഴിയുന്ന ഫ്ലെക്സിറെൻ്റ്: സംവിനം കൊണ്ടുവന്നിരിക്കുകയാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റ്

എന്നാൽ എല്ലാ വാടകക്കാർക്കും നേരിട്ട് ഈ സംവിധാനത്തിലേക്ക് മാറാൻ സാധിക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ പദ്ധതിയിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് സാധിക്കും. ഏതെല്ലാം യൂണിറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതെന്നും, വാടകക്കാർക്ക് നൽകേണ്ട ഇളവുകളും പേയ്‌മെൻ്റ് പ്ലാനുകളും തീരുമാനിക്കാനുള്ള പൂർണ്ണ അധികാരവും പ്രോപ്പർട്ടി മാനേജ്‌മെൻ്റ് കമ്പനികൾക്ക് തന്നെയായിരിക്കും.

വലിയ തുക വാടകയായി മുൻകൂർ നൽകേണ്ടി വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണ് ഫ്ലെക്സിറെൻ്റ് പദ്ധതിയുടെ ലക്ഷ്യം.  വാടകക്കാരുടെ വരുമാനത്തിന് അനുസരിച്ച് കൃത്യമായ ഇടവേളകളിൽ തവണകളായി വാടക നൽകാൻ ഈ പദ്ധതി സഹായിക്കും. ഒരു വർഷത്തെ വാടക ഒറ്റത്തവണയായി നൽകുന്നതിന് പകരം പ്രതിമാസമോ, മൂന്ന് മാസത്തിൽ ഒരിക്കലോ, അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കലോ നൽകാൻ അവസരം ഒരുക്കാൻ കമ്പനികൾക്ക് സാധിക്കും.

Also Read: 500 എം.ബി.പി.എസ് വരെ വേഗത; ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ സൗജന്യ വൈഫൈ!

വാടകക്കരാറുകൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഇക്കോസിസ്റ്റത്തിൽ തന്നെ തുടരും എന്നതിനാൽ വാടകക്കാർക്ക് നിയമപരിരക്ഷ ഉറപ്പാക്കാനുമാകും. യു.എ.ഇയിൽ റെസിഡൻസ് പെർമിറ്റ് ഉള്ളവർക്കാണ് ഫ്ലെക്സിറെൻ്റ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വാടകക്കരാർ കുറഞ്ഞത് 12 മാസത്തേക്കെങ്കിലും ഉള്ളതായിരിക്കണം എന്നത് നിർബന്ധമാണ്. അപ്പാർട്ടുമെൻ്റുകൾ, വില്ലകൾ, ഓഫീസുകൾ, വാണിജ്യ ഇടങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ പരിധിയിൽ വരും.

വാടകക്കാർ തങ്ങളുടെ റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ പ്രോപ്പർട്ടി കമ്പനിയുമായി ബന്ധപ്പെട്ട് ഈ പദ്ധതി തങ്ങൾക്ക് ലഭ്യമാണോ എന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്. പദ്ധതി ലഭ്യമാണെങ്കിൽ ഏറ്റവും അനുയോജ്യമായ ഓപ്ഷൻ വാടകക്കാരനും കമ്പനിയും ചേർന്ന് തിരഞ്ഞെടുക്കാം. ഇത് പുതിയ വാടകക്കരാറിൽ ഉൾപ്പെടുത്തുകയും വേണം.

വസൽ പ്രോപ്പർട്ടീസ്, ദയാർ പ്രോപ്പർട്ടി മാനേജ്‌മെൻ്റ്, ദുബായ് വേൾഡ് റിയൽ എസ്റ്റേറ്റ്, മോഡേൺ റിയൽ എസ്റ്റേറ്റ്, ദുബായ് ഇൻവെസ്റ്റ്‌മെൻ്റ് റിയൽ എസ്റ്റേറ്റ്, എസ്.ബി.കെ റിയൽ എസ്റ്റേറ്റ് തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ ഇതിനകം തന്നെ ഈ പുതിയ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വാടകക്കാർക്ക് മാത്രമല്ല, കെട്ടിട ഉടമകൾക്കും ഈ പദ്ധതി വലിയ ഗുണം ചെയ്യും. കെട്ടിടങ്ങളിലേക്ക് പുതിയ വാടകക്കാരെ ആകർഷിക്കാനും, വാടക മുടങ്ങാതെ കൃത്യമായി ലഭിക്കാനും ഇത് സഹായിക്കും.

English Summary

Dubai Land Department (DLD) has introduced the ‘FlexiRent’ initiative, offering tenants the flexibility to pay rent in monthly, quarterly, or semi-annual instalments instead of large upfront cheques. Participation is voluntary for property management companies, aiming to reduce financial pressure on residents while helping landlords improve occupancy rates and cash flow.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി