AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

500 എം.ബി.പി.എസ് വരെ വേഗത; ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ സൗജന്യ വൈഫൈ!

Up to 500 Mbps Speed: Experience Seamless Free Wi-Fi on Qatar Airways: 2024 ഒക്ടോബറിൽ സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ആരംഭിച്ചതുമുതൽ 86,000-ലധികം ഖത്തർ എയർവേയ്‌സ് വിമാനങ്ങളിലായി 2.3 കോടിയിലധികം യാത്രക്കാർ ഈ സേവനം ഉപയോഗിച്ചുകഴിഞ്ഞു. നിലവിൽ സ്റ്റാർലിങ്ക് സജ്ജീകരിച്ച 323 വിമാനങ്ങളാണ് പ്രതിദിനം സർവീസ് നടത്തുന്നത്

500 എം.ബി.പി.എസ് വരെ വേഗത; ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ സൗജന്യ വൈഫൈ!
ഖത്തർ എയർവേയ്‌സ് വിമാനംImage Credit source: Official Website Qatar Airways
Sumeesh T Unneen
Sumeesh T Unneen | Published: 21 Aug 2026 | 10:51 AM

ബോയിംഗ് 787 വിമാനങ്ങളിൽ അതിവേഗ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഖത്തർ എയർവേയ്‌സ്. 2026 അവസാനത്തോടെ ഈ പദ്ധതി പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പകുതിയിലധികം വിമാനങ്ങളിലും ഇതിനോടകം തന്നെ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. 150 വൈഡ്‌ബോഡി വിമാനങ്ങളിലാണ് ഇതിനകം സ്റ്റാർലിങ്ക് ഘടിപ്പിച്ചിട്ടുള്ളത്. സ്റ്റാർലിങ്ക് സംവിധാനമുള്ള ലോകത്തെ ബോയിംഗ് 787-9 വിമാനവും ഇതിൽ ഉൾപ്പെടുന്നു.

ബോയിംഗ് 787-8 നിരയിലെ മുഴുവൻ വിമാനങ്ങളിലും വെറും ഏഴ് മാസം കൊണ്ടാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ബോയിംഗ് 787 പദ്ധതി ഇപ്പോൾ 83 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ബോയിംഗ് 777, എയർബസ് എ 350, ബോയിംഗ് 787 എന്നീ മോഡലുകളിൽ സ്റ്റാർലിങ്ക് സജ്ജീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന നിര തങ്ങൾക്കാണെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. നേരത്തെ ബോയിംഗ് 777-ൽ ഒമ്പത് മാസം കൊണ്ടും എയർബസ് എ 350-ൽ എട്ട് മാസം കൊണ്ടുമാണ് ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയത്.

സ്റ്റാർലിങ്ക് സജ്ജീകരിച്ച വിമാനങ്ങളിൽ 500 എം.ബി.പി.എസ് വരെ വേഗതയിൽ ഇൻ്റർനെറ്റ് ഉപയോഗിക്കാനാകും. വിമാന യാത്രകളിൽ പോലും തടസമില്ലാതെ ജോലികൾ പൂർത്തിയാക്കാനും മണിക്കൂറുകൾ നീണ്ട വിരസമായ യാത്രകളിൽ ഇഷ്ടമുള്ള സിനിമകൾ കാണാനും ഷോകൾ ആസ്വദിക്കാനും സാധിക്കും. തടസമില്ലാത്ത ഇൻ്റർനെറ്റ് ലഭ്യമാകുന്നതോടെ യാത്രക്കിടെ പ്രിയപ്പെട്ടവരുമായി നിരന്തരം ആശയവിനിമയം നടത്തൂയുമാവും.

Also Read: അബുദാബിയിൽ സ്വന്തമായി കാർ കഴുകുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ലക്ഷങ്ങൾ പിഴ!

ആറ് ഭൂഖണ്ഡങ്ങളിലേക്കുള്ള ദീർഘദൂര യാത്രകളിൽ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം നൽകുന്ന ലോകത്തെ ആദ്യത്തെ എയർലൈൻ കൂടിയാണ് ഖത്തർ എയർവേയ്‌സ്. പ്രിവിലേജ് ക്ലബ് അംഗത്വം ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് യാത്രയിലുടനീളം തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗിക്കാം. എന്നാൽ പ്രാദേശിക നിയമങ്ങളിലെ നിയന്ത്രണങ്ങൾ കാരണം ചില വിമാനത്താവളങ്ങളിൽ ഈ സേവനത്തിൽ ചില തടസ്സങ്ങൾ നേരിട്ടേക്കാം

2024 ഒക്ടോബറിൽ സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ആരംഭിച്ചതുമുതൽ 86,000-ലധികം ഖത്തർ എയർവേയ്‌സ് വിമാനങ്ങളിലായി 2.3 കോടിയിലധികം യാത്രക്കാർ ഈ സേവനം ഉപയോഗിച്ചുകഴിഞ്ഞു. നിലവിൽ സ്റ്റാർലിങ്ക് സജ്ജീകരിച്ച 323 വിമാനങ്ങളാണ് പ്രതിദിനം സർവീസ് നടത്തുന്നത്.

ഇന്ത്യയിൽ നിന്ന് ഉൾപ്പടെയുള്ള ടെലികോം ഓപറേറ്റർമാർ വിമാന യാത്രകളിൽ ഇൻ്റർനെറ്റ് ഉപയോഗിക്കാവുന്ന തരത്തിൽ പ്രത്യേക പാക്കേജുകൾ നൽകുന്നുണ്ട് എങ്കിലും ഇത് എല്ലാ വിമാന യാത്രകളിലും ഉപയോഗിക്കാനാവില്ല. ദേറ്റാ ഉപയോഗത്തിൽ കൃത്യമായ നിയന്ത്രണങ്ങളും ഉണ്ടാകും. മാത്രമല്ല കുറൺജ ഡേറ്റ ഉപയോഗിക്കുന്നതിന് പോലും വലിയ തുക നൽകേണ്ടതായും വറാറുണ്ട്.

English Summary

Qatar Airways is on track to complete its Starlink high-speed Wi-Fi rollout across its Boeing 787 fleet by the end of 2026. Having already equipped 150 widebody aircraft, it now operates the world’s largest Starlink-equipped fleet, offering speeds up to 500 Mbps. The free service, accessed via Privilege Club membership, has already connected over 23 million passengers on more than 86,000 flights since its launch.

Follow Us