Explosion At Russian consulate In France: ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം

Explosion At Russian Consulate In France Marseille: സ്‌ഫോടനങ്ങൾക്ക് ഭീകരാക്രമണത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് വിദേശകാര്യ വക്താവ് മരിയ സാക്കറോവ പറഞ്ഞു. എന്നാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. യൂറോപ്പിലെ റഷ്യയുടെ നയതന്ത്ര കേന്ദ്രങ്ങളിൽ യുക്രൈൻ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.

Explosion At Russian consulate In France: ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം

പ്രതീകാത്മക ചിത്രം

Published: 

24 Feb 2025 | 09:33 PM

പാരിസ്: ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് (Russian Consulate) സമീപം സ്ഫോടനം. മാർസലെയിൽ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റിന് സമീപമാണ് തിങ്കളാഴ്ച സ്ഫോടനം നടന്നിരിക്കുന്നത്. പ്രാദേശിക സമയം രാവിലെ 7:30 ഓടെയാണ് സംഭവം നടക്കുന്നത്. പെട്രോൾ ബോംബിന് സമാനമായ സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. സംഭവസ്ഥലത്തിന് സമീപത്ത് നിന്നും ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.

അതേസമയം സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനങ്ങൾക്ക് ഭീകരാക്രമണത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് വിദേശകാര്യ വക്താവ് മരിയ സാക്കറോവ പറഞ്ഞു. എന്നാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. യൂറോപ്പിലെ റഷ്യയുടെ നയതന്ത്ര കേന്ദ്രങ്ങളിൽ യുക്രൈൻ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. റഷ്യയുടെ വിദേശ ഇന്റലിജൻസ് ഏജൻസി (എസ്.വി.ആർ) ആണ് മുന്നറിയിപ്പ് നൽകിയത്.

കോൺസുലേറ്റിന്റെ പൂന്തോട്ടത്തിലേക്കാണ് അജ്ഞാതർ സ്ഫോടന വസ്തുവെറിഞ്ഞത്. കോൺസുലേറ്റ് വളപ്പിനുള്ളിലെ വസ്തുവകകൾക്ക് മാത്രമാണ് നാശനഷ്ടമുണ്ടായിട്ടുള്ളൂ. പ്രദേശം മുനിസിപ്പൽ പോലീസ് വളഞ്ഞിരിക്കുകയാണ്, ഏകദേശം 30 അഗ്നിശമന സേനാംഗങ്ങളും നിയമപാലകരും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

അതേസമയം, മാർസെയിലിലെ കോൺസുലേറ്റിലുണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് ഫ്രഞ്ച് അന്വേഷണം നടത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കൂടാതെ, റഷ്യയുടെ യുദ്ധശ്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കെയാണ് ഫ്രാൻസിലെ സ്ഫോടനം നടന്നിരിക്കുന്നത്. 2022 ഫെബ്രുവരി 24 ന് മോസ്കോ ഉക്രെയ്‌നിനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തുന്ന 16-ാമത്തെ ഉപരോധമാണിത്.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി