FIA Sets Guinness Record : ന്യൂജേഴ്‌സിയിൽ1,383 പതാകകൾ കൊണ്ട് റെക്കോർഡിട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കോർപ്പറേറ്റ് പങ്കാളിയായ സോഹോ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ പതാകതകൾ കൊണ്ട് റെക്കോർഡ് ഇട്ടു. ലാർജസ്റ്റ് ഫ്ലാ​ഗ് പോൾ നമ്പർ എന്ന വിഭാ​ഗത്തിലാണ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് ന്യൂജേഴ്‌സിയിലെ പാർസിപ്പാനിയിലുള്ള വെറ്ററൻസ് മെമ്മോറിയൽ പാർക്കിലാണ് പുതിയ റെക്കോർ‍ഡ് പിറന്നത്.

FIA Sets Guinness Record : ന്യൂജേഴ്‌സിയിൽ1,383 പതാകകൾ കൊണ്ട് റെക്കോർഡിട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്

Fia Sets Guinness Record With Flags

Updated On: 

19 Aug 2026 | 03:22 PM

ന്യൂജേഴ്‌സി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കോർപ്പറേറ്റ് പങ്കാളിയായ സോഹോ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ പതാകതകൾ കൊണ്ട് റെക്കോർഡ് ഇട്ടു. ലാർജസ്റ്റ് ഫ്ലാ​ഗ് പോൾ നമ്പർ എന്ന വിഭാ​ഗത്തിലാണ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് ന്യൂജേഴ്‌സിയിലെ പാർസിപ്പാനിയിലുള്ള വെറ്ററൻസ് മെമ്മോറിയൽ പാർക്കിലാണ് പുതിയ റെക്കോർ‍ഡ് പിറന്നത്. ഇന്ത്യൻ ത്രിവർണ്ണ പതാകകളാൽ ചുറ്റപ്പെട്ട രീതിയിൽ, 1,383 യു.എസ്. പതാകകൾ ഉപയോഗിച്ച് ‘250’ എന്ന വലിയ സംഖ്യ രൂപീകരിച്ചുകൊണ്ടുള്ള പ്രദർശനമാണ് റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം , അമേരിക്കയുടെ വരാനിരിക്കുന്ന 250-ാം വാർഷികം എന്നീ രണ്ട് സുപ്രധാന വാർഷികങ്ങളെ ഒരേസമയം അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഉദ്യമം.

​ഗിന്നസ് അധൃകൃതരുടെ മേൽനോട്ടത്തിലായിരുന്നു ശ്രമകരമായ ഈ ദൗത്യം നടന്നത്. സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം, ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ സംഘടനയുടെ നേതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈമാറി. “ഈ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം നമ്മുടെ സമൂഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തിന്റെയും പൈതൃകത്തോടുള്ള അഭിമാനത്തിന്റെയും തെളിവാണ്” എന്ന് ചെയർമാൻ അങ്കുർ വൈദ്യ പറഞ്ഞു.

Also Read : ദുബായിൽ റോഡ് സേഫ്റ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; 30,000 ദിർഹം വരെ സമ്മാനം നേടാം

ഈ സുപ്രധാന നേട്ടം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാനമായ സൗഹൃദത്തിന്റെ ഊഷ്മളമായ പ്രകടനവും ഇരു ജനാധിപത്യരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനുള്ള ആദരവുമാണ്, എന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ ബിനയ ശ്രീകാന്ത പ്രധാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. സദസ്സിനെ അഭിസംബോധന ചെയ്ത പാർസിപ്പാനി മേയർ പുൽകിത് ദേശായി ഇരുരാജ്യങ്ങളും തമ്മിലുള്ള മൂല്യങ്ങളുടെ ആഴത്തിലുള്ള പൊരുത്തം ചൂണ്ടിക്കാണിച്ചു. ഇന്ത്യയും അമേരിക്കയും അടിസ്ഥാനപരവും പൊതുവായതുമായ ഒരു ലക്ഷ്യം പങ്കിടുന്നു എന്ന് ന്യൂജേഴ്‌സി ലെഫ്റ്റനന്റ് ഗവർണർ ഡോ. ഡെയ്ൽ ജി. കാൾഡ്‌വെൽ അഭിപ്രായം രേഖപ്പെടുത്തി.

ഈ ചരിത്രനേട്ടത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച ഓരോ സന്നദ്ധപ്രവർത്തകനും പങ്കാളിക്കും പിന്തുണക്കാരനും ഈ റെക്കോർഡ് അവകാശപ്പെട്ടതാണ് എന്ന് എഫ്.ഐ.എ (FIA) പ്രസിഡന്റ് ശ്രീകാന്ത് അക്കപ്പള്ളി പറഞ്ഞു. 1970-ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നാണ്. യു.എസിലെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളമുള്ള ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന FIA, വാർഷിക NYC ഇന്ത്യ ഡേ പരേഡ് പോലുള്ള ലാൻഡ്മാർക്ക് പരിപാടികളിലൂടെ സാംസ്കാരിക പൈതൃകം, പൗര വാദങ്ങൾ, ശക്തമായ യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് വരുന്നു.

Loading...
Unable to load recommendations.
Follow Us
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ