H-1B Fee: എച്ച്-1ബി ഫീസ് വർധന അനുഗ്രഹമായി; ജോലി നഷ്ടപ്പെട്ട ടെക്കികൾക്ക് ആശ്വാസിക്കാം…

H 1B fee hike: അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഫീസ് വർദ്ധനവിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അവകാശവാദം.

H-1B Fee: എച്ച്-1ബി ഫീസ് വർധന അനുഗ്രഹമായി; ജോലി നഷ്ടപ്പെട്ട ടെക്കികൾക്ക് ആശ്വാസിക്കാം...

പ്രതീകാത്മക ചിത്രം

Updated On: 

25 Sep 2025 | 03:03 PM

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എച്ച്-1ബി ഫീസ് വർദ്ധിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഫീസ് വർദ്ധനവിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അവകാശവാദം. എന്നാൽ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

ഓരോ പുതിയ എച്ച്-1ബി വിസ അപേക്ഷക്കും 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഈടാക്കാനുള്ള തീരുമാനം വലിയ ഞെട്ടലുണ്ടാക്കി. എന്നാൽ, ഇതിന് പിന്നാലെ വന്ന ഔദ്യോഗിക വിശദീകരണം, നിലവിൽ യു.എസിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഉൾപ്പെടെ അപ്രതീക്ഷിത ആശ്വാസം നൽകിയിരിക്കുകയാണ്.

എച്ച്-1ബി ഫീസ് വർധന അനുഗ്രഹമായതെങ്ങനെ?

ഒരു പുതിയ ജീവനക്കാരന് 100,000 ഡോളർ വരെ ഫീസ് നൽകുന്നതിനുപകരം, ഇതിനകം വിസയുള്ളതും ജോലി നഷ്ടപ്പെട്ടതുമായ പഴയ പ്രൊഫഷണലുകളെ വീണ്ടും നിയമിക്കുന്നതിന് കമ്പനികൾ തയ്യാറാവുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുടെ വരവും ചെലവ് നിയന്ത്രണ നടപടികളും കാരണം ഒറാക്കിൾ, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ധാരാളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ALSO READ: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്

കണക്കുകൾ‌ പ്രകാരം, 2024 ൽ 2,38,461 ടെക് ജീവനക്കാർക്കും 2025 ജനുവരി മുതൽ 1,44,926 പേർക്കും ജോലി നഷ്ടപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും എച്ച്-1ബി വിസ ഉടമകളാണ്. നിയമങ്ങൾ അനുസരിച്ച്, 60 ദിവസത്തിനുള്ളിൽ അവർ മറ്റൊരു ജോലി കണ്ടെത്തണം. നിലവിലെ സാഹചര്യത്തിൽ, ഒരു പുതിയ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിനകം യുഎസിലുള്ള വിസ ഉടമകളെ നിയമിക്കുന്നതാണ് കമ്പനികൾക്ക് ലാഭം.

വീണ്ടും ലോട്ടറിയിലൂടെ കടന്നുപോകാതെ തന്നെ ട്രാൻസ്ഫർ പെറ്റീഷൻ ഉപയോഗിച്ച് അവർക്ക് എളുപ്പത്തിൽ ജോലി നേടാൻ കഴിയും. ഈ സാഹചര്യത്തിൽ, അടുത്തിടെ ജോലി നഷ്ടപ്പെട്ടവർക്ക് ഉടൻ തന്നെ കമ്പനികളിൽ നിന്ന് ജോലി ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഇമിഗ്രേഷൻ നിയമ സ്ഥാപനമായ ചഗ് എൽഎൽസിയിലെ അഭിഭാഷകനായ നവനീത് എസ്. ചഗ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്