AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hajj Leave in UAE: ഹജ്ജ് തീർത്ഥാടനത്തിന് ശമ്പളമില്ലാതെ പ്രത്യേക അവധി; അറിയേണ്ട നിയമങ്ങളും നിബന്ധനകളും

Hajj Leave in the UAE, Understanding Employee Rights: ഒരു തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന കാലയളവിൽ ഒരു തവണ മാത്രമേ ഹജ്ജ് അവധിക്ക് അർഹതയുണ്ടാവൂ. മുൻപ് ഇതേ കമ്പനിയിൽ നിന്ന് ഈ ആനുകൂല്യം കൈപ്പറ്റിയവർക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ , അബുദാബി ഗ്ലോബൽ മാർക്കറ്റ് തുടങ്ങിയ ഫ്രീ സോണുകളിൽ നിയമങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.

Hajj Leave in UAE: ഹജ്ജ് തീർത്ഥാടനത്തിന് ശമ്പളമില്ലാതെ പ്രത്യേക അവധി; അറിയേണ്ട നിയമങ്ങളും നിബന്ധനകളും
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 10 Apr 2026 | 05:54 PM

അബുദാബി: ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് യുഎഇ തൊഴിൽ നിയമപ്രകാരം പ്രത്യേക അവധിക്ക് അർഹതയുണ്ട്. എന്നാൽ ഈ അവധി സാധാരണ വാർഷിക അവധികളിൽ നിന്നും വ്യത്യസ്തമാണെന്നും കൃത്യമായ നിബന്ധനകൾക്ക് വിധേയമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇ നിയമപ്രകാരം ഹജ്ജ് അവധി പൊതുവെ ശമ്പളമില്ലാത്തതാണ് പരമാവധി 30 ദിവസം വരെയാണ് ഹജ്ജ് നിർവ്വഹിക്കുന്നതിനായി അവധി ലഭിക്കുക.

Also Read – നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്ത പ്രവാസികൾക്ക് തിരിച്ചടി,മെയ് 15 വരെ സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്

ഒരു തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന കാലയളവിൽ ഒരു തവണ മാത്രമേ ഹജ്ജ് അവധിക്ക് അർഹതയുണ്ടാവൂ. മുൻപ് ഇതേ കമ്പനിയിൽ നിന്ന് ഈ ആനുകൂല്യം കൈപ്പറ്റിയവർക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ , അബുദാബി ഗ്ലോബൽ മാർക്കറ്റ് തുടങ്ങിയ ഫ്രീ സോണുകളിൽ നിയമങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. മുസ്ലിം ജീവനക്കാർക്ക് കുറഞ്ഞത് ഒരു വർഷത്തെ സർവീസ് ഉണ്ടെങ്കിൽ 21 ദിവസം വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും. ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് 30 കലണ്ടർ ദിനങ്ങൾ വരെ ശമ്പളമില്ലാത്ത അവധിക്ക് അർഹതയുണ്ട്.

അപേക്ഷിക്കേണ്ട വിധം

ദീർഘകാല അവധി ആയതിനാൽ മാസങ്ങൾക്ക് മുൻപോ അല്ലെങ്കിൽ കുറഞ്ഞത് ആഴ്ചകൾക്ക് മുൻപോ തൊഴിലുടമയെ അറിയിച്ചിരിക്കണം. മാനേജർക്കോ എച്ച്ആർ വിഭാഗത്തിനോ രേഖാമൂലം അപേക്ഷ നൽകണം. ഹജ്ജ് രജിസ്‌ട്രേഷൻ രേഖകൾ, യാത്രാ വിവരങ്ങൾ, ടിക്കറ്റ് ബുക്കിംഗ് എന്നിവയുടെ പകർപ്പുകൾ കമ്പനി ആവശ്യപ്പെട്ടാൽ നൽകേണ്ടി വരും.

അവധിയിൽ പോകുന്നതിന് മുൻപ് നിലവിലുള്ള ജോലികൾ പൂർത്തിയാക്കുകയോ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുകയോ ചെയ്യേണ്ടത് സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ഹജ്ജ് അവധി നിയമപരമായ അവകാശമാണെങ്കിലും, കമ്പനിയുടെ പ്രവർത്തന സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമേ അത് അനുവദിക്കപ്പെടുകയുള്ളൂ. ഇത് ശമ്പളമില്ലാത്ത അവധിയായതിനാൽ യാത്രയ്ക്ക് മുൻപായി ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ജീവനക്കാർ തന്നെ നടത്തേണ്ടതുണ്ട്.

Follow Us