AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Noah’s Ark: നോഹയുടെ പെട്ടകം ശരിക്കും കണ്ടെത്തിയോ? തുർക്കിയിലെ അറാറത്ത് മലനിരകളിൽ സംഭവിക്കുന്നത് എന്ത്? അറിയൂ..!

Giant Anchor Stones and Organic Soil: New Evidence Fuels Noah's Ark Discovery Claims: അർസാപ്പ് ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്ന കൂറ്റൻ കല്ലുകൾ ഈ പെട്ടകത്തിൻ്റെ അവശിഷ്ടങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പത്തടിയിലധികം ഉയരവും ടൺ കണക്കിന് ഭാരവുമുള്ള ഈ കല്ലുകളുടെ മുകൾഭാഗത്ത് വലിയ ദ്വാരങ്ങളുണ്ട്. പുരാതന കാലത്ത് കടൽക്ഷോഭങ്ങളിൽ കപ്പലുകളുടെ നിയന്ത്രണം നിലനിർത്താൻ ഉപയോഗിച്ചിരുന്ന ഡ്രോഗ് സ്റ്റോണുകൾ, അഥവാ നങ്കൂരങ്ങളാണ് ഇതെന്നാണ് ഗവേഷകർ കരുതുന്നത്.

Noah’s Ark: നോഹയുടെ പെട്ടകം ശരിക്കും കണ്ടെത്തിയോ? തുർക്കിയിലെ അറാറത്ത് മലനിരകളിൽ സംഭവിക്കുന്നത് എന്ത്? അറിയൂ..!
നോഹയുടെ പെട്ടകം എന്ന് സംശയിക്കപ്പെടുന്ന അറാറത്ത് മലനിരകളിലെ കപ്പലിന് സമാനമായ ഘടനImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 27 Sep 2026 | 02:43 PM

ബൈബിളിലും ഖുർആനിലും പരാമർശിച്ചിട്ടുള്ള നോഹയുടെ പെട്ടകം ശരിക്കും കണ്ടെത്തിയോ? ലോകമെമ്പാടുമുള്ള വിശ്വാസികളും ശാസ്ത്രലോകവും ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്. തുർക്കിയിലെ അറാറത്ത് പർവ്വത നിരകളിൽ സ്ഥിതിചെയ്യുന്ന ദോകുബയാസിത് മേഖലയിൽ 2026-ൽ ആരംഭിച്ച പുതിയ ഗവേഷണങ്ങൾ ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുർക്കി സർക്കാരിൻ്റെ അനുമതിയോടെ സിവാസ് കുംഹുറിയേറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. സെങ്കർ അറ്റിലയുടെ നേതൃത്വത്തിലാണ് ചരിത്രകാരന്മാരും വിശ്വാസികളും ശാത്രലോകവും ഉറ്റുനോക്കുന്ന ഈ പഠനം നടക്കുന്നത്.

കപ്പലിൻ്റെ രൂപം ആദ്യം കണ്ടെത്തുന്നത് 1959-ൽ

1959-ൽ ക്യാപ്റ്റൻ ഇൽഹാൻ ദുരുപിനാർ ആണ് തുർക്കിയിലെ ഈ പ്രദേശത്ത് കൂറ്റൻ കപ്പലിൻ്റെ ആകൃതിയിലുള്ള ഒരു രൂപം ആദ്യമായി കണ്ടെത്തുന്നത്. 157 മീറ്റർ നീളമുള്ള ഈ ഘടനയ്ക്ക് ഉല്പത്തി പുസ്തകത്തിൽ പറയുന്ന നോഹയുടെ പെട്ടകത്തിൻ്റെ അളവുകളുമായി സാമ്യമുണ്ട്. 1970-കൾ മുതൽ 90-കൾ വരെ ഗവേഷകനായ റോൺ വ്യാട്ട് ഇവിടെ നടത്തിയ പഠനങ്ങളിൽ ഈ ഘടനയ്ക്ക് പുരാതന ഈജിപ്ഷ്യൻ അളവുകോലായ 300 മുഴം നീളമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇതിന് സമീപ പ്രദേശങ്ങളിലെ അർസാപ്പ് ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്ന കൂറ്റൻ കല്ലുകൾ ഈ പെട്ടകത്തിൻ്റെ അവശിഷ്ടങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Also Read: മലനിരകൾക്കിടയിൽ ഒരു ‘മാന്ത്രിക തീരം’; കൽബയുടെ മുഖച്ഛായ മാറ്റാൻ വരുന്നു അൽ ഫ്രെയ്ഷ് തടാകം!

പത്തടിയിലധികം ഉയരവും ടൺ കണക്കിന് ഭാരവുമുള്ള ഈ കല്ലുകളുടെ മുകൾഭാഗത്ത് വലിയ ദ്വാരങ്ങളുണ്ട്. പുരാതന കാലത്ത് കടൽക്ഷോഭങ്ങളിൽ കപ്പലുകളുടെ നിയന്ത്രണം നിലനിർത്താൻ ഉപയോഗിച്ചിരുന്ന ഡ്രോഗ് സ്റ്റോണുകൾ, അഥവാ നങ്കൂരങ്ങളാണ് ഇതെന്നാണ് ഗവേഷകർ കരുതുന്നത്..

2014, 2019, 2021 വർഷങ്ങളിൽ നടത്തിയ ജി.പി.ആർ, ഇ.ആർ.ടി സ്കാനിംഗുകളിൽ കപ്പലിൻ്റെ ആകൃതിയിലുള്ള ഈ ഭാഗത്തിന് താഴെയായി ഇടനാഴികളും മുറികൾക്ക് സമാനമായ അറകളും കണ്ടെത്തിയിരുന്നു. ഇത് പ്രകൃതിദത്തമായി രൂപപ്പെട്ട പാറക്കെട്ടല്ല എന്ന നിഗമനത്തിലാണ് കൂടുതൽ പഠനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 2024-ൽ നടത്തിയ മണ്ണ് പരിശോധനയിൽ ഈ ഘടനയ്ക്കുള്ളിലെ മണ്ണിൽ പുറത്തുള്ളതിനേക്കാൾ മൂന്നിരട്ടി ജൈവവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒരുകാലത്ത് വലിയൊരു മരക്കപ്പൽ അവിടെ ഉണ്ടായിരുന്നിരിക്കം എന്നും, അത് കാലപ്പഴക്കത്തിൽ ജീർണ്ണിച്ചുപോയതാകാമെന്നുമാണ് ഗവേഷകർ അനുമാനിക്കുന്നത്.

നിലവിൽ കോർ ഡ്രില്ലിംഗ്, ജി.പി.ആർ, ലിഡാർ, കെമിക്കൽ അനാലിസിസ് എന്നിവ ഉപയോഗിച്ച് ഈ പ്രദേശത്തിൻ്റെ പൂർണ്ണമായ ഭൂഗർഭ മാപ്പ് തയ്യാറാക്കുകയാണ് ഗവേഷക സംഘം. ഈ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ ഇവിടെ ഉദ്ഖനനം ആരംഭിക്കൂ.

English Summary

A massive 2026 geological and archaeological research project is underway in Turkey’s Mount Ararat region to investigate the Durupınar site. With advanced GPR scans revealing corridors and high organic material in the soil, scientists are investigating if this boat-shaped formation is actually the biblical Noah’s Ark.

Follow Us