AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യുദ്ധമേഖലകളിലെ സ്വർണത്തിനും ദുബായിൽ വിപണി; 74 ബില്യൺ ഡോളറിന്റെ കടത്ത്

UAE Receives 591 Tonnes of Illicit Gold Worth 74 Billion Dollar: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണമാണ് ഇതില്‍ വലിയൊരു പങ്ക്. യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിവിധ വഴികളിലൂടെ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന് യുഎഇയില്‍ വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദുബായിലെ സ്വര്‍ണവിപണി ഈ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി തുടരുകയാണ്.

യുദ്ധമേഖലകളിലെ സ്വർണത്തിനും ദുബായിൽ വിപണി; 74 ബില്യൺ ഡോളറിന്റെ കടത്ത്
പ്രതീകാത്മക ചിത്രം Image Credit source: OsakaWayne Studios/Getty Images Creative 2026
Shiji M K
Shiji M K | Published: 14 Nov 2026 | 06:03 AM

യുദ്ധമേഖലകളില്‍ നിന്നും അനധികൃതമായി കടത്തുന്ന സ്വര്‍ണത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി യുഎഇ തുടരുന്നതായി സ്വിസ്എയ്ഡിന്റെ പുതിയ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് നിയന്ത്രിക്കാന്‍ യുഎഇ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടും അനധികൃത സ്വര്‍ണത്തിന്റെ ഒഴുക്ക് തടയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2024ല്‍ മാത്രം കുറഞ്ഞത് 591 ടണ്‍ അനധികൃത സ്വര്‍ണം യുഎഇയിലെത്തിയെന്നാണ് കണക്ക്. ഇതിന് ഏകദേശം 74 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണമാണ് ഇതില്‍ വലിയൊരു പങ്ക്. യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിവിധ വഴികളിലൂടെ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന് യുഎഇയില്‍ വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദുബായിലെ സ്വര്‍ണവിപണി ഈ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി തുടരുകയാണ്.

ആഫ്രിക്കയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത്

2024ല്‍ ആഫ്രിക്കയില്‍ നിന്ന് അനധികൃതമായി കടത്തിയതും പിന്നീട് ഔദ്യോഗിക ഇറക്കുമതിയായി രേഖപ്പെടുത്തിയതുമായ 413 ടണ്‍ സ്വര്‍ണം യുഎഇയിലെത്തിയിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ വഴി കടത്തിക്കൊണ്ടുവന്ന് യുഎഇയിലേക്ക് ഔദ്യോഗികമായി കയറ്റുമതി ചെയ്ത സ്വര്‍ണവും ഉള്‍പ്പെടുത്തിയാല്‍ ആഫ്രിക്കയില്‍ നിന്നുള്ള അനധികൃത സ്വര്‍ണത്തിന്റെ അളവ് 453 ടണ്ണിലെത്തും. ഏകദേശം 56.7 ബില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം.

ആഫ്രിക്കയില്‍ ഖനനം ചെയ്യുന്ന സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് യുഎഇയിലേക്കാണ് എത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളില്ലാതെയാണ് പല ഇടപാടുകളും നടക്കുന്നത്. ചെറുകിട ഖനികളില്‍ നിന്ന് വ്യാപാരികള്‍ സ്വര്‍ണം വാങ്ങി അതിര്‍ത്തികള്‍ കടത്തി വിദേശ വിപണികളിലേക്ക് എത്തിക്കുന്ന രീതിയാണ് വ്യാപകമായിരിക്കുന്നത്.

സുഡാനിലെ യുദ്ധവും സ്വര്‍ണവ്യാപാരവും

2023 ഏപ്രിലില്‍ ആരംഭിച്ച സുഡാനിലെ ആഭ്യന്തരയുദ്ധത്തിനിടെ സ്വര്‍ണവ്യാപാരം പ്രധാന വരുമാനമാര്‍ഗമായി മാറിയിട്ടുണ്ട്. സുഡാനിലെ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍എസ്എഫ് നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ദക്ഷിണ സുഡാന്‍, ചാഡ്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, എത്യോപ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് സ്വര്‍ണം പുറത്തേക്ക് എത്തിക്കുന്നത്.

Also Read: Eid Al Etihad: പ്രവാസികൾക്ക് ആഘോഷിക്കാം, അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് യു.എ.ഇ

സൈന്യം നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള സ്വര്‍ണം പ്രധാനമായും ഈജിപ്ത് വഴിയും കടത്തുന്നുണ്ട്. എന്നാല്‍ ഈ സ്വര്‍ണത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനം യുഎഇയും ദുബായിലെ സ്വര്‍ണവിപണിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുദ്ധത്തിനിടെ സ്വര്‍ണഖനികളില്‍ നിന്നുള്ള വരുമാനം സായുധ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇതോടെ സ്വര്‍ണക്കടത്ത് സുഡാനിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

റഷ്യയും യെമനും ഉള്‍പ്പെടുന്ന വ്യാപാരം

സുഡാന്‍ മാത്രമല്ല, റഷ്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണവും യുഎഇയിലെത്തുന്നുണ്ട്. 2024ല്‍ ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ടും മറ്റ് രാജ്യങ്ങള്‍ വഴിയും കുറഞ്ഞത് 174.5 ടണ്‍ സ്വര്‍ണം യുഎഇയിലെത്തിയെന്നാണ് റിപ്പോര്‍ട്ടിലെ കണക്ക്. അന്താരാഷ്ട്ര ഉപരോധങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ വ്യാപാരകേന്ദ്രമായി യുഎഇ തുടരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

English Summary

A Swissaid report says the UAE remains a major destination for illicit gold from conflict zones. At least 591 tonnes worth $74 billion reportedly entered the country in 2024, with significant quantities originating from Africa, Sudan, Yemen and Russia.

Follow Us