AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Eid Al Etihad: പ്രവാസികൾക്ക് ആഘോഷിക്കാം, അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് യു.എ.ഇ

യുഎഇയുടെ 55 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്നുദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഈ ദിവസങ്ങൾക്കൊപ്പം വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി അഞ്ചുദിവസത്തെ അവധി ദിനങ്ങൾ ആണ് ലഭിക്കുക.ഡിസംബർ രണ്ടാം തീയതി മുതൽ നാലാം തീയതി വരെ ആയിരിക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി എന്ന് യുഎഇ ഭരണകൂടം അറിയിച്ചു.

Eid Al Etihad: പ്രവാസികൾക്ക് ആഘോഷിക്കാം, അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് യു.എ.ഇ
പ്രതീകാത്മക ചിത്രംImage Credit source: imageBROKER/Bruno Coelho/Getty Images
Amal KV
Amal KV | Updated On: 13 Nov 2026 | 07:51 PM

അബുദാബി: യുഎഇയുടെ 55 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്നുദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഈ ദിവസങ്ങൾക്കൊപ്പം വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി അഞ്ചുദിവസത്തെ അവധി ദിനങ്ങൾ ആണ് ലഭിക്കുക.ഡിസംബർ രണ്ടാം തീയതി മുതൽ നാലാം തീയതി വരെ ആയിരിക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി എന്ന് യുഎഇ ഭരണകൂടം അറിയിച്ചു.

തുടർന്നുവരുന്ന ഡിസംബർ 5, 6 തീയതികൾ വാരാന്ത്യ അവധിയാണ്. അതുകൊണ്ട് ഡിസംബർ 7 തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. 2019 മുതൽ യുഎഇയിലെ സർക്കാർ പൊതു അവധികളും സ്വകാര്യ മേഖലയിലെ അവധികളും ഏകീകരിക്കുന്ന തീരുമാനം വന്നിരുന്നു. അതുകൊണ്ടു തന്നെ. വൈകാതെ തന്നെ സ്വകാര്യ മേഖലയിലെ അവധിയും അധികൃതർ പ്രഖ്യാപിക്കും എന്നാണ് വിവരം. 1971-ൽ ആറ് എമിറേറ്റുകൾ ഒത്തുചേർന്ന് യുഎഇ രൂപീകൃതമായതിന്റെയും, തുടർന്ന് 1972-ൽ റാസൽഖൈമ ഫെഡറേഷനിൽ ചേർന്നതിന്റെയും വാർഷിക ദിനത്തോടനുബന്ധിച്ചാണ് സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച്, ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ രണ്ട് ദിവസത്തെ അവധിയാണുള്ളത്. എന്നിരുന്നാലും, ഔദ്യോഗിക തീരുമാനത്തിലൂടെ, ലഭിക്കേണ്ട അവധി ദിവസങ്ങളെ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭയ്ക്ക് (Cabinet) അധികാരമുണ്ട്.

Follow Us