ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
Starting a Business While Employed in Dubai? Here Are the Legal Rules You Must Know: യു.എ..യിലെ തൊഴിൽ നിയമം അനുസരിച്ച് ഒരു ജീവനക്കാരന് സ്വന്തമായി പുതിയ ബിസിനസ്സ് ആരംഭിക്കാനോ, നിലവിലുള്ള കമ്പനിയിൽ പാട്ണറാകാനോ നിയമപരമായി തടസ്സങ്ങളില്ല. എന്നാൽ ഇതിനായി നിലവിൽ ജോലി ചെയ്യുന്ന തൊഴിലുടമയിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം
ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു സംരംഭവം തുടങ്ങുക എന്നത്. എന്നാൽ ദുബായിലെ ഒരു മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം തന്നെ ഒരു ബിസിനസ്സ് തുടങ്ങൂന്നത് നിയമ പ്രശ്നങ്ങളിലേക്കും മറ്റു പ്രതിസന്ധികളിലേക്കും നയിക്കും എന്ന ആശങ്ക പലർക്കും ഉണ്ട്. 2021-ലെ യു.എ.ഇ ഫെഡറൽ ഡിക്രി നിയമം 33, 2022-ലെ കാബിനറ്റ് റെസല്യൂഷൻ നിയമം, എന്നിവയുടെ അടിസ്ഥനത്തിലാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കും മുൻപ് ജീവനക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്.
എൻ.ഒ.സി നിർബ്ബന്ധം
യു.എ..യിലെ തൊഴിൽ നിയമം അനുസരിച്ച് ഒരു ജീവനക്കാരന് സ്വന്തമായി പുതിയ ബിസിനസ്സ് ആരംഭിക്കാനോ, നിലവിലുള്ള കമ്പനിയിൽ പാട്ണറാകാനോ നിയമപരമായി തടസ്സങ്ങളില്ല. എന്നാൽ ഇതിനായി നിലവിൽ ജോലി ചെയ്യുന്ന തൊഴിലുടമയിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം എന്നതാണ് പ്രധാനപ്പെട്ട വ്യവസ്ഥ. അതായത് തൊഴിലുടമ അറിയാതെ ജീവനക്കാരന് നിയമപരമായി ബിസിനസ്സ് തുടങ്ങാനാകില്ല എന്ന് സാരം.
സമാനമായ ബിസിനസ് ആരംഭിക്കാനാകുമോ ?
ജീവനക്കാരൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസ്സും, നിലവിൽ ജോലി ചെയ്യുന്ന കമ്പനിയുടെ പ്രവർത്തന മേഖലയും സമാനമാണ് എങ്കിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ജോലിക്ക് കയറുന്ന സമയത്ത് ഒപ്പുവച്ച തൊഴിൽ കരാറിൽ ‘നോൺ കോംപറ്റീഷൻ’ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിൽ സമാനമായ ബിസിനസ് തുടങ്ങുന്നതിൽ നിന്നും ജീവനക്കാരനെ വിലക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടാകും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കമ്പനിയുടെ ബിസിനസ് രഹസ്യങ്ങളോ ഉപഭോക്താക്കളുടെ വിവരങ്ങളോ അറിയാവുന്ന തസ്തികയിലാണ് ജീവനക്കാരൻ ജോലി ചെയ്യുന്നത് എങ്കിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 10 (1) പ്രകാരം സമാനമായ ബിസിനസ് തുടങ്ങുന്നതിൽ നിന്നും ജീവനക്കാരനെ തൊഴിലുടമയ്ക്ക് വിലക്കാനാകും. ജോലി അവസാനിപ്പിച്ചതിന് ശേഷമാണ് ബിസിനസ്സ് ആരംഭിക്കുന്നത് എങ്കിലും പരമാവധി രണ്ട് വർഷത്തേക്ക് ഈ വിലക്ക് നിലനിൽക്കും. എന്നാൽ പ്രൊബേഷൻ കാലയളവിലാണ് ജീവനക്കാരൻ ജോലി അവസാനിപ്പിക്കുന്നത് എങ്കിൽ ഈ വിലക്ക് ബാധകമാകില്ല.
English Summary
Employees in mainland Dubai can legally start a new business or become a partner, provided they obtain a No Objection Certificate (NOC) from their current employer
നിരാകരണം: തൊഴിൽ കരാറിനും മറ്റു സാഹചര്യങ്ങൾക്കും അനുസരിച്ച് നിയമങ്ങളിലും വ്യവസ്ഥകളിലും മാറ്റം വരാം. അതിനാൽ ബിസിനസ് തുടങ്ങുന്നതിന് മുൻപായി യു.എ.ഇയിലെ അംഗീകൃത നിയമവിദഗ്ധരെ സമീപിച്ച് ഉപദേശം തേടാൻ പ്രത്യേകം ശ്രദ്ധിക്കുക.