Viral News: ഭാര്യ ദേഹത്ത് വീണ് ഭർത്താവിന് ദാരുണാന്ത്യം; അപകടമരണമെന്ന് പോലീസ്

Husband Dies After Obese Wife Falls on Him: രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഭാര്യ കാൽവഴുതി തറയിൽ കിടന്നുറങ്ങുകയായിരുന്നു ഭർത്താവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Viral News: ഭാര്യ ദേഹത്ത് വീണ് ഭർത്താവിന് ദാരുണാന്ത്യം; അപകടമരണമെന്ന് പോലീസ്

പ്രതീകാത്മക ചിത്രം

Updated On: 

20 Aug 2025 08:28 AM

അമിതഭാരമുള്ള ഭാര്യ ദേഹത്ത് വീണ് ഭർത്താവ് മരണപ്പെട്ടു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നു എന്നാണ് വിവരം. 59കാരനാണ് മരണപ്പെട്ടത്. ഓഗസ്റ്റ് 11ന് പോർച്ചുഗലിൽ ആണ് സംഭവം. പോർച്ചുഗലിലെ പോർട്ടോയ്ക്കു സമീപം കാമ്പൻഹയിൽ ആയിരുന്നു ദമ്പതികളുടെ താമസം. സംഭവം നടന്ന് ഏതാനും ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ ആകെ ചർച്ചയാണ്.

രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഭാര്യ കാൽവഴുതി തറയിൽ കിടന്നുറങ്ങുകയായിരുന്നു ഭർത്താവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കട്ടിലിനും ചുമരിനും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്ത് എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം ഇരുവരും കുടുങ്ങി പോയെന്നാണ് വിവരം. തുടർന്ന്, 60കാരി ബഹളം വെച്ചതോടെ അയൽവാസികൾ ഓടിയെത്തി. അവർ ഇവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഏറെ ശ്രമകരമായിരുന്നു. ഇതിനിടെ ഭർത്താവ് ശ്വാസം കിട്ടാതെ പിടയുന്നുണ്ടായിരുന്നു.

ഒടുവിൽ, അയൽവാസികൾ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ച് കരുത്തരായ യുവാക്കൾ ചേർന്നാണ് സ്ത്രീയെ ഉയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതിനിടെ 59കാരനായ ഭർത്താവിന് ഹൃദയാഘാതം ഉണ്ടായി. അബോധവസ്ഥയിലായ ഇയാൾ ഉടനെ മരണപ്പെടുകയായിരുന്നു.

ALSO READ: പത്ത് ദിവസം കൊണ്ട് 60 പെരുമ്പാമ്പുകളെ നീക്കി; വിജയാഹ്ലാദത്തിൽ യുവതി

59കാരന്റേത് അപകടമരണം എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ ഒരു സംഭവം ആയതുകൊണ്ട് തന്നെ ഭാര്യയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും കഴിയില്ല. ഭർത്താവിന്റെ മരണം ഭാര്യയിൽ വളരെയധികം ആഘാതമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരെ കൗൺസിലിംഗിന് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും