AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran-US Tensions: ഇറാനില്‍ നിന്ന് പുറത്തുപോകൂ; ഇന്ത്യക്കാരോട് എംബസി

India Issues Advisory For Citizens In Iran: ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗ്ഗങ്ങളിലൂടെ ഇറാനിൽ നിന്ന് പുറത്തുപോകണമെന്ന് എംബസി.

Iran-US Tensions: ഇറാനില്‍ നിന്ന് പുറത്തുപോകൂ; ഇന്ത്യക്കാരോട് എംബസി
Image for representation purpose onlyImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 23 Feb 2026 | 02:23 PM

യുഎസ് ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്നാണ് എംബസിയുടെ നിര്‍ദ്ദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗ്ഗങ്ങളിലൂടെ ഇറാനിൽ നിന്ന് പുറത്തുപോകണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. ഇറാനിലെ വിദ്യാർത്ഥികൾ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവര്‍ക്കെല്ലാം നിര്‍ദ്ദേശം ബാധകാണ്.

ഇറാനിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെയും എംബസി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. എംബസിയുമായി ബന്ധപ്പെടണം. പ്രാദേശിക മാധ്യമങ്ങളുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചിരുന്നു.

Also Read: Donald Trump: ട്രംപിന്റെ വസതിയിൽ വെടിവെപ്പ്; മാർ-എ-ലാഗോയിൽ സുരക്ഷ ശക്തമാക്കി സീക്രട്ട് സർവീസ്

ഇറാനിലുള്ള ഇന്ത്യക്കാർ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ കൈവശം വയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എംബസിയുമായി ബന്ധപ്പെടണം.

ഹെൽപ്പ്‌ലൈന്‍

ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതെന്ന് എംബസി വ്യക്തമാക്കി. +989128109115; +989128109109; +989128109102; +989932179359 എന്നിവയാണ് ഹെൽപ്പ്‌ലൈന്‍ നമ്പറുകള്‍. cons.tehran@mea.gov.in എന്ന ഇമെയില്‍ ഐഡിയിലും ബന്ധപ്പെടാം.

എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത പൗരന്മാര്‍ https://www.meaers.com/request/home എന്ന ലിങ്കു വഴി രജിസ്റ്റര്‍ ചെയ്യണം. എംബസി വെബ്‌സൈറ്റിലും ലിങ്ക് ലഭ്യമാണ്. ഇറാനിലെ ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം ഏതെങ്കിലും പൗരന് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾക്ക് അവര്‍ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യാം.

എംബസിയുടെ അറിയിപ്പ്‌

Follow Us