Kash Patel: സത്യപ്രതിജ്ഞ ഭഗവത് ഗീത കയ്യിൽ വച്ച്; എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേൽ ചുമതലയേറ്റു

Kash Patel - Bhagvad Gita: ഭഗവത് ഗീത കയ്യിൽ വച്ച് പുതിയ എഫ്ബിഐ ഡയറക്ടറായി സ്ഥാനമേറ്റ് കാഷ് പട്ടേൽ. വാഷിംഗ്ടണിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിച്ചു.

Kash Patel: സത്യപ്രതിജ്ഞ ഭഗവത് ഗീത കയ്യിൽ വച്ച്; എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേൽ ചുമതലയേറ്റു

കാഷ് പട്ടേൽ

Published: 

22 Feb 2025 | 08:05 AM

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. വാഷിംഗ്ടണിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഭഗവത് ഗീത കയ്യിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇങ്ങനെ ഒരു അവസരം നൽകിയതിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

സഹോദരിയ്ക്കും ജീവിതപങ്കാളിയ്ക്കുമൊപ്പമാണ് കാഷ് പട്ടേക് സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. “ഈ സ്ഥാനം അലങ്കരിച്ചവരിൽ ഏറ്റവും മികച്ച ആളുകളിൽ പെട്ട ആലാവും കാഷ് പട്ടേൽ എന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു.

ഗുജറാത്ത് സ്വദേശികളാണ് കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍. 1970 കളുടെ തുടക്കത്തില്‍ ആദ്യം ഉഗാണ്ടയിലേക്കും പിന്നീട് കാനഡയിലേക്കും അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ കുടിയേറുകയായിരുന്നു. തുടര്‍ന്നാണ് ഇവർ യുഎസിലേക്കെത്തിയത്. ന്യൂയോർക്കിലെ ഗാര്‍ഡന്‍ സിറ്റിയിൽ ജനിച്ച അദ്ദേഹം പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി. ക്രിസ്റ്റഫര്‍ വ്രേ സ്ഥാനമൊഴിയുമ്പോൾ ആ ഒഴിവിലേക്കാണ് കാഷ് പട്ടേല്‍ എത്തുന്നത്.

Also Read: Kash Patel: ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യൻ വംശജൻ, ഇനി എഫ്ബിഐയുടെ ഡയറക്ടർ; ആരാണ് കാഷ് പട്ടേൽ?

അവിവാഹിതനായ കാഷ് പട്ടേൽ ആദ്യ ട്രംപ് സർക്കാരിൽ വിവിധ ചുമതലകൾ വഹിച്ചു. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കലാണ് എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേലിൻ്റെ ആദ്യ ചുമതല. തോക്ക് കൊണ്ടുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെയും യു എസ് അതിര്‍ത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്തും പ്രതിരോധിക്കുക എന്നതും ഇദ്ദേഹത്തിൻ്റെ പ്രധാന ചുമതലകളിൽ പെടുന്നു. പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടര്‍, നാഷനല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന പദവികളാണ് ആദ്യ ട്രംപ് സർക്കാരിൽ കാഷ് പട്ടേൽ വഹിച്ചിരുന്നത്.

49നെതിരെ 51 വോട്ടുകൾ നേടിയാണ് കാഷ് പട്ടേൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഡയറക്ടറായി ചുമതലയേറ്റത്. എഫ്ബിഐയുടെ 9ആം ഡയറക്ടറാണ് കാഷ് പട്ടേൽ.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ