ഉദ്യോഗാർത്ഥികളെ ഇതിലേ ഇതിലേ…; എമിറേറ്റ്സിൽ നൂറുകണക്കിന് ഒഴിവുകൾ, വമ്പൻ പാക്കേജ്!

Emirates Group Announces Over 100 Job Openings: ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മെയിൻ്റനൻസ്, എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്‌സ്, കസ്റ്റമർ സർവീസ് തുടങ്ങി വിവിധ മേഖലകളിലാണ് ഒഴിവുകളുള്ളത്. എമിറേറ്റ്സ് ഗ്രൂപ്പിൻ്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. ജോലിയുടെ സ്വഭാവവും മുൻപരിചയവും അനുസരിച്ച് മികച്ച ശമ്പള പാക്കേജാണ് ജോലി ലഭിക്കുന്നവർക്ക് കമ്പനി നൽകുന്ന

ഉദ്യോഗാർത്ഥികളെ ഇതിലേ ഇതിലേ…; എമിറേറ്റ്സിൽ നൂറുകണക്കിന് ഒഴിവുകൾ, വമ്പൻ പാക്കേജ്!

പ്രതീകാത്മക ചിത്രം

Published: 

12 Aug 2026 | 11:53 AM

ദുബായ്: എമിറേറ്റ്സ് ഗ്രൂപ്പിൽ വൻ തൊഴിലവസരങ്ങൾ. ഏവിയേഷൻ, കോർപ്പറേറ്റ് മേഖലകളിലായി നൂറിലധികം ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കും തുടക്കക്കാർക്കും ഒരേപോലെ അവസരമുണ്ട് എന്നതിനാൽ നിരവധി പേർക്ക് മികച്ച ശമ്പളവും ആനുകുല്യങ്ങളും കണ്ടെത്താനുള്ള മികച്ച അവരമാണ് ഇത്. യു.എ.ഇ പൗരന്മാർക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും എങ്കിലും യോഗ്യരായ എല്ലാവർക്കും ജോലി നേടാനായി പരിശ്രമിക്കാവുന്നതാണ്.

ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മെയിൻ്റനൻസ്, എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്‌സ്, കസ്റ്റമർ സർവീസ് തുടങ്ങി വിവിധ മേഖലകളിലാണ് ഒഴിവുകളുള്ളത്. എമിറേറ്റ്സ് ഗ്രൂപ്പിൻ്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. ജോലിയുടെ സ്വഭാവവും മുൻപരിചയവും അനുസരിച്ച് മികച്ച ശമ്പള പാക്കേജാണ് ജോലി ലഭിക്കുന്നവർക്ക് കമ്പനി നൽകുന്നത്. ശമ്പളത്തിന് നികുതി നൽകേണ്ടതില്ല. ഫർണിഷ് ചെയ്ത താമസസൗകമോ വീട്ടുവാടക്കായി അലവൻസോ ലഭികും. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, സൗജന്യ വിമാന ടിക്കറ്റുകൾ. ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക യാത്രാ ഇളവുകൾ. എന്നീ ആനുകൂല്യങ്ങളും ലഭിക്കും

Also Read: Free Abu Dhabi Visa for Indians: അബുദാബിയിലേക്ക് പറക്കാൻ വിസ വേണ്ട; ഇന്ത്യക്കാർക്കിതാ വമ്പൻ അവസരം!

ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്തികകളിലൊന്ന് പൈലറ്റിൻ്റേതാണ്. പ്രതിവർഷം 1.2 ദശലക്ഷം ദിർഹം അതായത് ഏകദേശം 2.7 കോടി രൂപ വരെയാണ് പൈലറ്റുമാർക്ക് ലഭിക്കുക. മാസം ശരാശരി 85 മണിക്കൂർ വിമാനം പറത്തുന്ന പൈലറ്റിന് വാർഷിക ശമ്പളമായി ഏകദേശം 5,75,000 ദിർഹം ലഭിക്കും. ഇതിന് പുറമെ കമ്പനി നൽകുന്ന താമസസൗകര്യം, മൂന്ന് കുട്ടികൾക്ക് വരെ വിദ്യാഭ്യാസ അലവൻസ്, 42 ദിവസത്തെ വാർഷിക അവധി എന്നി ആനുകൂല്യങ്ങൾ വേറെ. യോഗ്യരായ കുടുംബാംഗങ്ങൾക്ക് ബിസിനസ് ക്ലാസ് യാത്ര, റിട്ടയർമെൻ്റ് ഫണ്ട്, ഇൻഷുറൻസ്, കമ്പനിയുടെ ലാഭവിഹിതം എന്നിവയും പൈലറ്റുമാർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്..

നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാമിലേക്കും കമ്പനി റിക്രൂട്ട്‌മെൻ്റ് തുടരുകയാണ്. പ്രാരംഭ ഗ്രൗണ്ട് സ്കൂൾ, ഫ്ലൈറ്റ് ട്രെയിനിംഗ് ഘട്ടങ്ങളിൽ ട്രെയിനികൾക്ക് മാസം 6,365 ദിർഹമാണ് പ്രതിമാസ ശമ്പളം. എയർക്രാഫ്റ്റ് ടൈപ്പ് റേറ്റിംഗ് പരിശീലന സമയത്ത് ഇത് 18,335 ദിർഹമായും ലൈൻ ട്രെയിനിംഗ് സമയത്ത് 31,745 ദിർഹമായും ഉയരും. പരിശീലനം വിജയകരമായി പൂർത്തിയാക്കി ഫസ്റ്റ് ഓഫീസറായി നിയമിക്കപ്പെടുമ്പോൾ ഫിക്സഡ് അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം 52,000 ദിർഹത്തിന് മുകളിൽ ശമ്പളമായി ലഭിക്കും. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് അടിസ്ഥാന ശമ്പളമായ 4,980 ദിർഹത്തിന് പുറമെ പറക്കുന്ന ഓരോ മണിക്കൂറിനും 69.60 ദിർഹം ഫ്ലൈയിംഗ് പേ എന്ന നിലയിൽ ലഭിക്കും. ഒരു മാസം ഏകദേശം 11,000 ദിർഹം വരെ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് സമ്പാദിക്കാനാകും

English Summary

The Emirates Group has launched a major recruitment drive, offering over 100 job opportunities across its aviation and corporate sectors in Dubai. Featuring highly competitive tax-free salaries, free accommodation, and comprehensive family benefits, the openings cover roles ranging from pilots to IT professionals, with a strong focus on prioritizing Emirati talent.

Loading...
Unable to load recommendations.
Follow Us
Related Stories
10th Pass Job Opportunity in Dubai: ദുബായിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് എമിറേറ്റ്‌സിൽ ജോലി; മികച്ച ശമ്പളവും ആനുകൂല്യങ്ങളും!
പുടിൻ കൊലയാളി, എങ്ങനെ സുഹൃത്താകും? ട്രംപിനെതിരെ സെലെൻസ്‌കി
Emirates Hiring in Dubai: പ്ലസ് ടു മതി, ദുബായിൽ എമിറേറ്റ്‌സിൽ ജോലി നേടാം; മാസം 2.83 ലക്ഷം രൂപ വരെ ശമ്പളവും സൗജന്യ താമസവും!
Middle East conflict: ‘കുവൈത്തിലെ സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ’; ഡ്രോൺ ആക്രമണ ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി
യു.എ.ഇയിൽ നീണ്ട അവധിക്കാലം വരുന്നു; വെറും 29 ദിർഹം മുതൽ ടിക്കറ്റ്; പ്രവാസികൾക്ക് എത്തിഹാദ് റെയിലിൽ കിടിലൻ ട്രിപ്പ് പ്ലാൻ ചെയ്യാം!
Cairo Fuel Truck Fire: കെയ്‌റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ