India-US Relation: മോദിയും ട്രംപും തമ്മില്‍ വളരെ അടുത്ത ബന്ധം, റഷ്യന്‍ ഓയില്‍ പ്രശ്‌നമെല്ലാം ഉടന്‍ തീരും; യുഎസ് ഉദ്യോഗസ്ഥന്‍
India-US Ties: Modi-Trump Relationship Strong, Russia Oil Tariff Row May End Soon: യുക്രെയിനില്‍ യുദ്ധം നടത്താന്‍ റഷ്യയ്ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് തീരുവ ചുമത്തുന്നത്. എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള തീരുവ ഉയര്‍ത്തല്‍ റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറയുന്നുണ്ട്.
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വളരെ നല്ല ബന്ധമാണെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ താരിഫുകളെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് നവാരോ പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്താനുള്ള ബില്ലിന് അംഗീകാരം ലഭിച്ച് ദിവസങ്ങള്‍ക്കിപ്പുറമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
യുക്രെയിനില്‍ യുദ്ധം നടത്താന്‍ റഷ്യയ്ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് തീരുവ ചുമത്തുന്നത്. എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള തീരുവ ഉയര്‍ത്തല്‍ റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറയുന്നുണ്ട്. ട്രംപിന്റെ തീരുവ വര്‍ധനവ് കഴിഞ്ഞ ഏറെകാലമായി ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായിട്ടുണ്ട്.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം മോദിയും ട്രംപും നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് നവാരോ പറയുന്നത്. പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ വളരെ നല്ല ബന്ധമുണ്ട്. അവര്‍ എല്ലാ പ്രശ്‌നങ്ങളും പരസ്പരം പരിഹരിക്കാന്‍ പോകുകയാണ്, തനിക്കോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും നവാരോ കൂട്ടിച്ചേര്‍ത്തു.
യുക്രെയിനില്‍ റഷ്യ ആക്രമണം നടത്തുന്നതിന് മുമ്പ് ഇന്ത്യ അവിടെ നിന്നും എണ്ണ വാങ്ങിയിരുന്നില്ല. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതിന് ശേഷമാണ്, ഇന്ത്യയുമായി വ്യാപാര ബന്ധം ഉണ്ടാകുന്നത്. ഇത് യുദ്ധം ചെയ്യാന്‍ റഷ്യയെ സഹായിക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷാ നടപടിയായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ തീരുവകളെ നവാരോ ന്യായീകരിക്കുകയും ചെയ്തു. റഷ്യന്‍ എണ്ണ വാങ്ങിക്കുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നു, ഇതുമായി ബന്ധപ്പെട്ടുള്ളതാണ് താരിഫ് ഉയര്‍ത്തല്‍ എന്നും നവാരോ. അതേസമയം, ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം നേടുന്നുവെന്ന വിവാദ പരാമര്‍ശവും നേരത്തെ നവാരോ നടത്തിയിരുന്നു. തെറ്റായ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നായിരുന്നു ഇതിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മറ്റെല്ലാ രാജ്യങ്ങളും വ്യാപാരം അവസാനിപ്പിച്ചു. ട്രംപിന്റെ ഉപരോധമാണ് ഇതിന് കാരണമായത്. ഇതോടെ റഷ്യയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാമനായി മാറി ഇന്ത്യ. ആഗോള ഊര്‍ജ്ജ വിപണികളിലെ തടസ്സങ്ങള്‍ക്കിടയിലും ഇന്‍പുട്ട് ചെലവ് കുറയ്ക്കാനും വിതരണം നിലനിര്‍ത്താനും ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് റഷ്യ കിഴിവുകള്‍ നല്‍കുകയും ചെയ്തിരുന്നു.
എന്താണ് ലിന്‍ഡ്‌സെ ഗ്രഹാം ബില്‍?
റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി കൊണ്ടുവന്ന ബില്ലാണ് ലിന്‍ഡ്‌സെ ഗ്രഹാം. 86 നെതിരെ 11 വോട്ടിനാണ് ബില്‍ പാസായത്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങിക്കുന്ന രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറയെ പിന്തുണയ്ക്കുന്ന വിദേശ കമ്പനികള്‍ക്കും നിര്‍ബന്ധിത ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ബില്ലില്‍ പറയുന്നു.
English Summary
A US official has described the relationship between Prime Minister Narendra Modi and US President Donald Trump as very close. The official indicated that the ongoing Russia oil tariff issue between India and the US could be resolved soon. The development comes amid continued discussions over trade and India’s Russian oil purchases.